ഇന്ത്യൻ ഇലക്ട്രിക് ടു-വീലർ വിപണിയിൽ ദിനംപ്രതി പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത് തുടരുകയാണ്. ബംഗളൂരു ആസ്ഥാനമായ മൈ ഇ.വി സ്റ്റോർ തങ്ങളുടെ മുൻനിര ഇലക്ട്രിക് ടു വീലർ മോഡലായ ഐ.എം.ഇ റാപ്പിഡ് അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. വ്യത്യസ്തമായ നിരവധി അവകാശവാദങ്ങളുമായാണ് പുതിയ വാഹനം നിരത്തിലെത്തിച്ചിരിക്കുന്നത്.
ഐ.എം.ഇ റാപ്പിഡ് ഇലക്ട്രിക് സ്കൂട്ടർ സിംഗിൾ ചാർജിൽ 300 കിലോമീറ്റർ റൈഡിങ് റേഞ്ചും 80 കിലോമീറ്റർ മാക്സ് സ്പീഡും വാഗ്ദാനം ചെയ്യുമെന് കമ്പനിന് അവകാശപ്പെടുന്നു. വേരിയന്റിനെ ആശ്രയിച്ച് 99,000 രൂപ മുതൽ 1.48 ലക്ഷം രൂപ വരെയാണ് ഐ.എം.ഇ റാപ്പിഡിന്റെ എക്സ്-ഷോറൂം വില.
സ്മാർട്ട് റേഞ്ച് ടെക്നോളജി കാരണമാണ് ഐ.എം.ഇ റാപ്പിഡിന് ഇത്ര ഉയർന്ന റൈഡിങ് റേഞ്ച് സാധ്യമാകുന്നതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. ബാറ്ററി സ്റ്റാറ്റസ്, കാലാവസ്ഥ, ട്രാഫിക് ഡെൻസിറ്റി, ഡ്രൈവിങ് പാറ്റേണുകൾ തുടങ്ങി നിരവധി ഘടകങ്ങൾ വിശകലനം ചെയ്താണ് സ്മാർട്ട് റേഞ്ച് ടെക്നോളജി പ്രവർത്തിക്കുന്നത്.
സിംഗിൾ ചാർജിൽ 100, 200, 300 കിലോമീറ്റർ റേഞ്ചുകൾ വാഗ്ദാനം ചെയ്യുന്ന മൂന്ന് വ്യത്യസ്ത വേരിയന്റുകളിലായാണ് ഐ.എം.ഇ റാപ്പിഡ് പുറത്തിറക്കുന്നത്. 2000 W മോട്ടോർ (2kWh മോട്ടോർ), യഥാക്രമം 60V - 26/52/72 AH ബാറ്ററിയുമായി ചേർന്നാണ് വാഹനം പ്രവർത്തിക്കുന്നത്.
മൈ ഇ.വി സ്റ്റോർ ആദ്യം ബംഗളൂരുവിൽ അവതരിപ്പിക്കുകയും പിന്നീട് കർണാടകയിലുടനീളം തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യും. കർണാടകയിലുടനീളമുള്ള 15 മുതൽ 20 നഗരങ്ങളിൽ സമീപഭാവിയിൽ കമ്പനി തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.