സുരക്ഷ വിട്ടൊരു കളിയില്ല..!, ആറ് എയർ ബാഗുകൾ, വില 7.99 ലക്ഷം; പുതിയ ഹോണ്ട അമേസ് വിപണിയിൽ

പുതിയ ഹോണ്ട അമേസ് കോംപാക്ട് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 7.99 ലക്ഷം മുതൽ 10.89 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. V,VX,ZX എന്നീ മൂന്ന് വേരിയന്റുകളിലായി മാനുവൽ, സി.വി.ടി ട്രാൻസ് മിഷനുകളിലായി വാഹനം ലഭിക്കും.

'വി' മാനുവലിന് 7.9 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 9.20 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. വി.എക്സ് മാനുവൽ 9.10 ലക്ഷവും ഓട്ടോമാറ്റിക് 10 ലക്ഷം രൂപയുമാണ്. ഇസഡ് എക്സ് മാനുവലിന് 9.70 ലക്ഷവും ഓട്ടോമാറ്റിക്കിന് 10.90 ലക്ഷവുമാണ് എക്സ് ഷോറൂം വില. ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ച പുതിയ അമേസ് അടുത്ത മാസം ആദ്യം ഡെലിവറി തുടങ്ങിയേക്കും. 


എലവേറ്റിലും സിറ്റിയിലും കാണുന്ന ഫാമിലി ലുക്ക് തന്നെയാണ് മൂന്നാം തലമുറ അമേസും പിന്തുടരുന്നത്. കൂടുതൽ ഫീച്ചറുകളുള്ള പുതിയ ഇൻറീരിയലുകളാണെങ്കിലും തന്റെ മുൻഗാമികളോടുള്ള സാമ്യം കൈവിടുന്നില്ല. മുൻഭാഗം എലവേറ്റ് എസ്‌.യു.വിയുടെ ചുരുങ്ങിപ്പോയ ഹങ്കർഡ്-ഡൗൺ പതിപ്പ് പോലെയാണ്.     


അപ്പ്‌റൈറ്റ് പൊസിഷനില്‍ ഹണി കോമ്പ് പാറ്റേണിലാണ് ഗ്രില്ല് തീര്‍ത്തിരിക്കുന്നത്. കൺ പുരികം പോലുള്ള എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലാംപുകളോട് കൂടിയ പുതിയ ഹെഡ്‌ലാമ്പുകൾ മെലിഞ്ഞ ക്രോം ട്രിം കൊണ്ട് ഹെഡ്‌ലൈൻ ചെയ്തിരിക്കുന്നത്. പ്രൊഫൈലിൽ, പുതിയ അമേസ് അതിന്റെ മുൻഗാമിയേക്കാൾ കുറച്ചൂടെ ഷാർപ്പാണ്. വശങ്ങളിൽ നിന്ന നോക്കിയാൽ കൂടുതൽ ഷാർപ്പായ ഡിസൈൻ. 15 ഇഞ്ച് അലോയ് വീലിന്റെ പുതിയ ഡ്യുവൽ ടോൺ ഡിസൈൻ ഇതിന് സ്റ്റൈലിഷ് ലുക്ക് നൽകുന്നു.  


പിൻവശങ്ങളിലേക്ക് വരുമ്പോൾ ഒരു ജൂനിയർ സിറ്റിയെ പോലെ തോന്നിക്കും. നമ്പർ പ്ലേറ്റിന് ചുറ്റുമുള്ള ടെയിൽ ലാമ്പുകൾക്ക് സമാനമായ ആകൃതിയാണ്. പിൻ ബംബറുകൾക്ക് വൃത്തിയുള്ള രൂപം നൽകി റിഫ്ലക്ടറുകൾ ഇരുവശത്തും സ്ഥാപിച്ചിരിക്കുന്നു.

അമേസ് ഔട്ട്‌ഗോയിംഗ് സെഡാനെക്കാൾ പക്വത പ്രകടിപ്പിക്കുന്നുണ്ട്. ഒബ്സിഡിയൻ ബ്ലൂ പേൾ, റേഡിയൻറ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നിങ്ങനെ ആറ് എക്സ്റ്റീരിയർ കളർ ഷേഡുകളിലാണ് പുതിയ അമേസ് ലഭ്യമാകുന്നത്.   


സുരക്ഷയ്ക്ക് വലിയ പ്രധാന്യം നല്‍കിയാണ് മൂന്നാം തലമുറ അമേസ് എത്തിയിരിക്കുന്നത്. ക്യാമറയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഡാസ് സംവിധാനമാണ് ഇതില്‍ പ്രധാനം. ആറ് എയര്‍ബാഗ്, ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ്, എ.ബി.എസ്-ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ ഫീച്ചറുകളാണ് ഈ വരവില്‍ അമേസിലുള്ളത്. 


എഞ്ചിനിലേക്ക് വന്നാൽ, നേരത്തെയുള്ള 1.2 ലിറ്റർ, നാല് -സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള ഒരു CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്നു. 90 എച്ച്‌പിയും 110 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മാനുവൽ വേരിയൻറിന് 18.65 കി.മീറ്റർ ഇന്ധനക്ഷമതയാണ് ഹോണ്ട അവകാശപ്പെടുന്നത്, അതേസമയം സി.വി.ടി ഓട്ടോമാറ്റിക് 19.46 കി.മീറ്റർ നൽകുന്നു.

Tags:    
News Summary - New Honda Amaze launched at Rs 8.00 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.