സൽവ അതിർത്തിയിലെ പാർക്കിങ് ഏരിയ

ബംഗാളിൽ ബി.എസ് 4 വാഹനങ്ങൾ നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബി.എസ് 4 വാഹനങ്ങൾ ഘട്ടംഘട്ടമായി ആറ് മാസത്തിനകം നിർത്തലാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

പശ്ചിമ ബംഗാൾ സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ എസ്.കെ കൗൾ, അഭയ് എസ്.ഓക്ക എന്നിവരടങ്ങിയ ബെഞ്ച് കേസിലെ കക്ഷികൾക്ക് നോട്ടീസ് അയച്ചു. സംസ്ഥാനത്ത് ബി.എസ് 6 വാഹനങ്ങൾ മാത്രമാക്കി ഹരിത ട്രൈബ്യൂണൽ ഉത്തരവിടുകയായിരുന്നു. 15 വര്‍ഷം പഴക്കം ചെന്ന കാറുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നിരോധിക്കാനാണ് പശ്ചിമ ബംഗാളിനോട് ആവശ്യപ്പെട്ടത്. പ്രധാന നഗരങ്ങളായ കൊല്‍ക്കത്ത, ഹൗറ എന്നിവിടങ്ങളിലെ വായു നിലവാരം മെച്ചപ്പെടുത്താനായിരുന്നു ഉത്തരവ്. 

Tags:    
News Summary - Stay on order to stop BS4 vehicles in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.