കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോർസ് യാത്ര വാഹനങ്ങൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഓണം ഉപഭോക്താക്കൾക്ക് മുൻഗണന ഡെലിവറി ഉറപ്പുനൽകുന്നതിനൊപ്പം സ്ക്രാച് ആൻഡ് വിൻ സമ്മാനങ്ങളും നേടാൻ അവസരമുണ്ട്. പി.എസ്.യുകളും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുമായും കൈകോർത്തുകൊണ്ട് 100 ശതമാനം ഓൺ റോഡ് ഫണ്ടിംഗ് ഇ.എം.ഐ ധനസഹായ ഓഫറുകളും കമ്പനി നൽകുന്നുണ്ട്.
പെേട്രാൾ ഡീസൽ എഞ്ചിൻ വാഹനങ്ങൾക്കും ഇ.വികൾക്കും 80,000 രൂപ വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിയാഗോ, ടിഗോർ മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളാണ് ടാറ്റ മോട്ടോർസ് നൽകുന്നത്. അതേസമയം ടിഗോർ ഇവി വാങ്ങിയാൽ 80,000 രൂപ വരെ ഓണാഘോഷ സമയത്ത് ലാഭിക്കാം. ആൾട്രോസിന് 40,000 രൂപയും, പഞ്ച് എസ്‌യുവിക്ക് 25,000 രൂപ വരെയുള്ള ഓഫറുകളുമാണ് കേരളത്തിലെ ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നത്.
നെക്സൺ പെട്രോളിൽ 24,000 രൂപയും ഡീസൽ വേരിയന്റുകൾക്ക് 35,000 രൂപയും ഓണക്കാലത്തെ ഓഫറിൻമേൽ ലാഭിക്കാനാവും. അതേസമയം നെക്സൺ ഇവി പ്രൈമിൽ എക്സ്റ്റൻഡഡ് വാറണ്ടി ഉൾപ്പടെ 56,000 രൂപയും നെക്സൺ ഇവി മാക്‌സിന് എക്സ്റ്റൻഡഡ് വാറണ്ടി ഉൾപ്പടെ 61,000 രൂപയും വരെ ഡിസ്കൗണ്ട് ആനുകൂല്യങ്ങളായി ഉപഭോക്താക്കൾക്ക് ഓണക്കാലത്ത് സ്വന്തമാക്കാം. ഹാരിയർ, സഫാരി എസ്‌യുവികൾക്ക് ഓണം ഓഫറായി 70,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.