മോേട്ടാ ജി.പിയിൽ ഒമ്പതുതവണ ലോക ചാമ്പ്യനായിട്ടുള്ള ഇറ്റാലിയൻ ഇതിഹാസതാരം വാലൻറീനോ റോസി വിരമിക്കുന്നു. ഇൗ സീസണിെൻറ അവസാനത്തോടെ വിരമിക്കുമെന്ന് താരം തന്നെയാണ് പ്രഖ്യാപിച്ചത്. 42 കാരനായ റോസിയുടെ വിരമിക്കലോടെ ഗ്രാൻഡ്പ്രീ റേസിങിലെ 26 വർഷത്തെ കരിയറിനാണ് അവസാനമാകുന്നത്.
ഏറെക്കാലമായി പെട്രോണാസ് യമഹ എസ്ആർടിയിലെ അംഗമാണ് റോസി. ഇതിഹാസതാരത്തിന് പകരക്കാരൻ ആരാണെന്ന് ഇനിയും യമഹ തീരുമാനിച്ചിട്ടില്ല. അടുത്ത വർഷം സ്വന്തമായി മോട്ടോജിപി ടീം തുടങ്ങാനാണ് റോസി ലക്ഷ്യമിടുന്നത്. 2009 ലാണ് റോസി അവസാനമായി ലോക ചാംമ്പ്യനായത്. പിന്നീടുള്ള വർഷങ്ങളിൽ നിരവധി ഗ്രാൻപ്രീ വിജയങ്ങൾ സ്വന്തമാക്കാനായെങ്കിലും ചാംമ്പ്യൻഷിപ്പ് നേട്ടം അകന്നുതന്നെ നിന്നു.
ഭാവി പദ്ധതികൾ
ഒരു റൈഡർ എന്ന നിലയിൽ വിരമിക്കൽ സ്ഥിരീകരിച്ചെങ്കിലും, മോേട്ടാ ജി.പിയിൽ സജീവമായി റോസി തുടരും. അടുത്ത വർഷം ഡുക്കാട്ടി ബൈക്കുമായി സ്വന്തം മോട്ടോജിപി ടീമിനെ കളത്തിലിറക്കാനാണ് റോസി പദ്ധതിയിടുന്നത്.റോസിയുടെ വിആർ 46 റൈഡേഴ്സ് അക്കാദമിയുടെ ഭാഗമായ അർധസഹോദരൻ ലൂക്ക മരിനി, മോട്ടോ 2 ചാമ്പ്യൻഷിപ്പ് മത്സരാർഥി മാർക്കോ ബെസ്സെച്ചി എന്നിവരായിരിക്കും റോസിയുടെ ടീമിനായി കളത്തിലിറങ്ങുന്നത്.
റോസിയുടെ പകരക്കാരനായി പെട്രോണാസ് യമഹ എസ്ആർടി ടീം ബെസെച്ചിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം റോസിയോടൊപ്പം തുടരാനാണ് സാധ്യത. അടുത്തകാലത്തായി ജി.ടി 2 എൻഡുറൻസ് കാർ റേസിങ്ങിൽ പങ്കെടുക്കുന്ന പതിവും റോസിക്കുണ്ട്. റാലി റേസിങിൽ മത്സരിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.