ലോകത്തിലെ വാഹന െഎക്കണുകളിൽ സുപ്രധാന സ്ഥാനമാണ് മിനി കാറുകൾക്കുള്ളത്. ബ്രിട്ടീഷ് മോേട്ടാർ കോർപറേഷൻ നിർമിച്ചിരുന്ന മിനി മോഡലുകൾ വാഹനപ്രേമികളുടെ സ്വപ്ന വാഹനവുമാണ്.
20ാം നൂറ്റാണ്ടിലെ മികച്ച കാറുകൾ തെരഞ്ഞെടുക്കാൻ 1999ൽ നടത്തിയ വോെട്ടടുപ്പിൽ ഫോർഡ് മോഡൽ ടിയുടെ പിന്നിൽ രണ്ടാമതെത്തിയത് മിനിയാണ്. ഫോക്സ് വാഗൺ ബീറ്റിൽ ഉൾപ്പടെ അന്ന് മിനിക്ക് പിന്നിലായിരുന്നു. മിനി കൂപ്പർ എന്ന് പറഞ്ഞാലെ കുറേപ്പേർക്ക് ഇവനെ മനസിലാകൂ. നിലവിൽ ബി.എം.ഡബ്ലുവാണ് മിനിയുടെ ഉടമസ്ഥർ. ഇൗ ചരിത്രമൊക്കെ പറഞ്ഞത് മിനിയുടെ പുതിയൊരു വിശേഷം പങ്കുവയ്ക്കാനാണ്.
മിനിയുടെ ക്ലബ്മാൻ എന്ന മോഡലിെൻറ ലിമിറ്റഡ് എഡിഷൻ മോഡൽ അടുത്തകാലത്ത് പുറത്തിറക്കി.ഇന്ത്യൻ സമ്മർ റെഡ് എന്നായിരുന്നു പേര്. 15 എണ്ണം മാത്രമാണ് നിർമിച്ചത്. ഇതിൽ ഒരെണ്ണം കേരളത്തിലും എത്തിയിട്ടുണ്ട്. വാഹനം വാങ്ങിയത് നടൻ ജയസൂര്യയാണ്. പിറന്നാള് പ്രമാണിച്ചായിരുന്നു ജയസൂര്യ ഇൗ അപൂർവ്വ വാഹനത്തെ ഗ്യാരേജിലെത്തിച്ചത്. 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ക്ലബ്മാൻ സമ്മർ എഡിഷെൻറ ഹൃദയം.
189 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്. മിനി അതിെൻറ ഡ്രൈവബിലിറ്റിക്ക് ലോകപ്രശസ്തമാണ്. ക്ലബ്മാനും അതിൽ ഒട്ടും പിറകിലല്ല. 7.5 സെക്കൻറിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ വാഹനത്തിനാകും. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കൊച്ചിയിലെ ഷോറൂമിലെത്തിയാണ് ജയസൂര്യ വാഹനം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.