സഞ്ചാരങ്ങളാണ് മനുഷ്യനാഗരികതയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത്. മനുഷ്യൻ അതിജീവിച്ചത് അപകട സ്ഥലങ്ങളിൽനിന്ന് സുരക്ഷിത ഇടങ്ങൾ തേടിയുള്ള യാത്രകളിലൂടെയാണ്. ഇന്ന് നമ്മുടെ സഞ്ചാരങ്ങൾക്ക് കൂട്ട് വാഹനങ്ങളാണ്. നാമേറെ ശ്രദ്ധയോടെയാണ് ഒാരോ വാഹനവും തിരഞ്ഞെടുക്കുന്നത്. ഒരാളുടെ വാഹനവും അയാളുടെ സ്വഭാവവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകുമോ? പഠനങ്ങൾ പറയുന്നത് ഉണ്ടാകും എന്നാണ്. നാം ഇഷ്ടപ്പെടുന്ന വാഹനങ്ങൾക്ക് നമ്മുടെതന്നെ ചില സ്വഭാവ സവിശേഷതകൾ ഉണ്ടാകുമത്രെ. സാഹസികത, ശ്രദ്ധ, അതിസാഹസികത, ശാന്തത തുടങ്ങിയ സ്വഭാവങ്ങൾ വാഹനങ്ങൾ തിരഞ്ഞെടുക്കുേമ്പാൾ സ്വാധീനിക്കപ്പെടും എന്നാണ് വിദഗ്ധർ പറയുന്നത്.
പഠനം നടന്നത് ബ്രിട്ടനിൽ
പുതിയ പഠനം നടന്നത് ബ്രിട്ടനിലാണ്. സ്ക്രാപ്പ് കാർ കംപാരിസണും 3 ജെം എന്ന മാർക്കറ്റ് റിസർച്ച് സ്ഥാപനവും ചേർന്നായിരുന്നു റിസർച്ച് ഒരുക്കിയത്. ഒരാൾ ഓടിക്കുന്ന കാർ ബ്രാൻഡിന് അയാളുടെ വ്യക്തിത്വ സവിശേഷതകൾ വെളിപ്പെടുത്താൻ കഴിയുമോ എന്നായിരുന്നു പഠനത്തിൽ അന്വേഷിച്ചത്. ഒരു നിശ്ചിത ഓട്ടോമോട്ടീവ് ബ്രാൻഡിന്റെ ഉടമകൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധാലുക്കളോ സാഹസികരോ ആയിരിക്കാൻ സാധ്യതയുണ്ടോ എന്നും പരിശോധിക്കപ്പെട്ടു. 2,000 ഡ്രൈവർമാരാണ് ഇൗ ഗവേഷണ പരിപാടിയിൽ ഭാഗഭാക്കായത്.
പ്രധാനമായും മനഃശാസ്ത്ര പരിശോധനയാണ് നടന്നത്. പൂജ്യത്തിനും 36നും ഇടയിലായിരുന്നു സ്കോർ നൽകിയത്. 18ന് മുകളിലുള്ള സ്‌കോർ അപകടകരമായ മാനസികാവസ്ഥ എന്നും റേറ്റ് ചെയ്തിരുന്നു.
പഠനരീതി
പങ്കെടുക്കുന്ന ഡ്രൈവർമാർ അവരുടെ വാഹനത്തിന്റെ ബ്രാൻഡ് വെളിപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് അവരോട് ചോദ്യങ്ങൾ ചോദിക്കും. ബി.എം.ഡബ്ല്യു, ഒൗഡി, ഫിയറ്റ് , മസ്ദ, ഹോണ്ട, ഫോർഡ്, മെഴ്‌സിഡസ് ബെൻസ്, സിട്രോൺ ഫോക്‌സ്‌വാഗൺ, ഹ്യുണ്ടായ് തുടങ്ങിയ ബ്രാൻഡ് വാഹനങ്ങൾ ഉപയോഗിക്കുന്നവർ പഠനത്തിൽ പെങ്കടുത്തു. ആരും അപകടകരമായ സ്കോർ നേടിയില്ല എന്നതാണ് എടുത്തുപറയേണ്ടത്. 18ൽ താഴെയായിരുന്നു എല്ലാവരുടേയും സ്കോർ. ഏറ്റവും ഉയർന്ന സ്കോർ ലഭിച്ചത് ബി.എം.ഡബ്ല്യു ഡ്രൈവർമാർക്കാണ്. 12.1 ആയിരുന്നു ഇത്. സാഹസികതയും എടുത്തുചാട്ടവും കൂടുതലാണ് ഇത്തരക്കാർെക്കന്നാണ് സ്കോർ സൂചിപ്പിക്കുന്നത്.
അടുത്ത സ്ഥാനത്ത് 11.7 നേടിയ ഒൗഡി ഡ്രൈവർമാരായിരുന്നു. ഇവർ ആത്മാഭിമാനബോധം, കുറ്റബോധം ഇല്ലായ്മ തുടങ്ങിയ സ്വഭാവവിശേഷങ്ങൾ പ്രകടിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. മറ്റ് ബ്രാൻഡുകളുടെ ഡ്രൈവർമാരുടെ സ്കോർ ആദ്യ സ്ഥാനക്കാരേക്കാൾ കുറവാണ്. ഫിയറ്റ് (7), മസ്ദ (6.4), ഹോണ്ട (6.3), ഫോർഡ് (6.1), മെഴ്‌സിഡസ് (5.9), സിട്രോൺ (5.8) ഫോക്‌സ്‌വാഗൺ (5.4), ഹ്യുണ്ടായ് (5.3) എന്നിങ്ങനെയാണ് മറ്റ് ഡ്രൈവർമാരുടെ മാർക്കുകൾ.
ഒരു വാഹനത്തിെൻറ രൂപകൽപ്പനയും ബ്രാൻഡിെൻറ സവിശേഷതകളും ഉടമകളുടെ വ്യക്തിത്വത്തിനെ സ്വാധീനിക്കുന്നുണ്ട്. കരുത്തുള്ളതും കൂടുതൽ ശക്തവുമായ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന ജർമ്മൻ ലക്ഷ്വറി ബ്രാൻഡുകൾ ഉടമകളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. ഒരാൾ ഹൈബ്രിഡ്, ഇലക്ട്രിക്, പെട്രോൾ അല്ലെങ്കിൽ ഡീസൽ കാർ ഓടിക്കുന്നതും ഇതുപോലെ വ്യക്തിത്വ സവിശേഷതകൾ വെളിപ്പെടുത്തും. വാഹനത്തിെൻറ നിറങ്ങളുടെ തെരഞ്ഞെടുപ്പുപോലും നമ്മുടെ സ്വഭാവത്തിലെ ചില ഘടകങ്ങൾ വെളിപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിലവിലെ പഠനത്തിെൻറ സാമ്പിൾ സൈസ് കുറവാണെന്നും കൂടുതൽ പേരെ ഉപയോഗിച്ച് പഠനം നടത്തുമെന്നും ഗവേഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.