Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
brand of the car reveal certain personality traits; study shows this
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഉടമയുടെ സ്വഭാവം അറിയാൻ...

ഉടമയുടെ സ്വഭാവം അറിയാൻ കാർ നോക്കിയാൽ മതിയോ? പഠനങ്ങൾ പറയുന്നത്​ ഇതാണ്​

text_fields
bookmark_border

സഞ്ചാരങ്ങളാണ്​ മനുഷ്യനാഗരികതയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത്​. മനുഷ്യൻ അതിജീവിച്ചത്​ അപകട സ്​ഥലങ്ങളിൽനിന്ന്​ സുരക്ഷിത ഇടങ്ങൾ തേടിയുള്ള യാത്രകളിലൂടെയാണ്​. ഇന്ന്​ നമ്മുടെ സഞ്ചാരങ്ങൾക്ക്​ കൂട്ട്​ വാഹനങ്ങളാണ്​. നാമേറെ ശ്രദ്ധയോടെയാണ്​ ഒാരോ വാഹനവും തിരഞ്ഞെടുക്കുന്നത്​. ഒരാളുടെ വാഹനവും അയാളുടെ സ്വഭാവവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകുമോ? പഠനങ്ങൾ പറയുന്നത്​ ഉണ്ടാകും എന്നാണ്​. നാം ഇഷ്​ടപ്പെടുന്ന വാഹനങ്ങൾക്ക്​ നമ്മുടെതന്നെ ചില സ്വഭാവ സവിശേഷതകൾ ഉണ്ടാകുമത്രെ. സാഹസികത, ശ്രദ്ധ, അതിസാഹസികത, ശാന്തത തുടങ്ങിയ സ്വഭാവങ്ങൾ വാഹനങ്ങൾ തിരഞ്ഞെടുക്കു​േമ്പാൾ സ്വാധീനിക്കപ്പെടും എന്നാണ്​ വിദഗ്​ധർ പറയുന്നത്​.

പഠനം നടന്നത്​ ബ്രിട്ടനിൽ

പുതിയ പഠനം നടന്നത്​ ബ്രിട്ടനിലാണ്​. സ്ക്രാപ്പ് കാർ കംപാരിസണും 3 ജെം എന്ന മാർക്കറ്റ് റിസർച്ച് സ്ഥാപനവും ചേർന്നായിരുന്നു റിസർച്ച്​ ഒരുക്കിയത്​. ഒരാൾ ഓടിക്കുന്ന കാർ ബ്രാൻഡിന് അയാളുടെ വ്യക്തിത്വ സവിശേഷതകൾ വെളിപ്പെടുത്താൻ കഴിയുമോ എന്നായിരുന്നു പഠനത്തിൽ അന്വേഷിച്ചത്​. ഒരു നിശ്ചിത ഓട്ടോമോട്ടീവ് ബ്രാൻഡിന്റെ ഉടമകൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധാലുക്കളോ സാഹസികരോ ആയിരിക്കാൻ സാധ്യതയുണ്ടോ എന്നും പരിശോധിക്കപ്പെട്ടു. 2,000 ഡ്രൈവർമാരാണ്​ ഇൗ ഗവേഷണ പരിപാടിയിൽ ഭാഗഭാക്കായത്​.

പ്രധാനമായും മനഃശാസ്​ത്ര പരിശോധനയാണ്​ നടന്നത്​. പൂജ്യത്തിനും 36നും ഇടയിലായിരുന്നു സ്​കോർ നൽകിയത്​. 18ന് മുകളിലുള്ള സ്‌കോർ അപകടകരമായ മാനസികാവസ്​ഥ എന്നും റേറ്റ്​ ചെയ്​തിരുന്നു.

പഠനരീതി

പങ്കെടുക്കുന്ന ഡ്രൈവർമാർ അവരുടെ വാഹനത്തിന്റെ ബ്രാൻഡ് വെളിപ്പെടുത്തുകയാണ്​ ആദ്യം ചെയ്യേണ്ടത്​. തുടർന്ന്​ അവരോട്​ ചോദ്യങ്ങൾ ചോദിക്കും. ബി.എം.ഡബ്ല്യു, ഒൗഡി, ഫിയറ്റ് , മസ്​ദ, ഹോണ്ട, ഫോർഡ്, മെഴ്‌സിഡസ് ബെൻസ്​, സിട്രോൺ ഫോക്‌സ്‌വാഗൺ, ഹ്യുണ്ടായ് തുടങ്ങിയ ബ്രാൻഡ്​ വാഹനങ്ങൾ ഉപയോഗിക്കുന്നവർ പഠനത്തിൽ പ​െങ്കടുത്തു. ആരും അപകടകരമായ സ്​കോർ നേടിയില്ല എന്നതാണ്​ എടുത്തുപറയേണ്ടത്​. 18ൽ താഴെയായിരുന്നു എല്ലാവരുടേയും സ്​കോർ​. ഏറ്റവും ഉയർന്ന സ്​കോർ ലഭിച്ചത്​ ബി.എം.ഡബ്ല്യു ഡ്രൈവർമാർക്കാണ്​. 12.1 ആയിരുന്നു ഇത്​. സാഹസികതയും എടുത്തുചാട്ടവും കൂടുതലാണ്​ ഇത്തരക്കാർ​െക്കന്നാണ് സ്​കോർ സൂചിപ്പിക്കുന്നത്​​.


അടുത്ത സ്​ഥാനത്ത്​ 11.7 നേടിയ ഒൗഡി ഡ്രൈവർമാരായിരുന്നു. ഇവർ​ ആത്മാഭിമാനബോധം, കുറ്റബോധം ഇല്ലായ്​മ തുടങ്ങിയ സ്വഭാവവിശേഷങ്ങൾ പ്രകടിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. മറ്റ് ബ്രാൻഡുകളുടെ ഡ്രൈവർമാരുടെ സ്കോർ ആദ്യ സ്​ഥാനക്കാരേക്കാൾ കുറവാണ്​. ഫിയറ്റ് (7), മസ്​ദ (6.4), ഹോണ്ട (6.3), ഫോർഡ് (6.1), മെഴ്‌സിഡസ് (5.9), സിട്രോൺ (5.8) ഫോക്‌സ്‌വാഗൺ (5.4), ഹ്യുണ്ടായ് (5.3) എന്നിങ്ങനെയാണ്​ മറ്റ്​ ഡ്രൈവർമാരുടെ മാർക്കുകൾ.

ഒരു വാഹനത്തി​െൻറ രൂപകൽപ്പനയും ബ്രാൻഡി​െൻറ സവിശേഷതകളും ഉടമകളുടെ വ്യക്തിത്വത്തിനെ സ്വാധീനിക്കുന്നുണ്ട്​. കരുത്തുള്ളതും കൂടുതൽ ശക്തവുമായ വാഹനങ്ങൾ വാഗ്​ദാനം ചെയ്യുന്ന ജർമ്മൻ ലക്ഷ്വറി ബ്രാൻഡുകൾ ഉടമകളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. ഒരാൾ ഹൈബ്രിഡ്, ഇലക്ട്രിക്, പെട്രോൾ അല്ലെങ്കിൽ ഡീസൽ കാർ ഓടിക്കുന്നതും ഇതുപോ​ലെ വ്യക്​തിത്വ സവിശേഷതകൾ വെളിപ്പെടുത്തും. വാഹനത്തി​െൻറ നിറങ്ങളുടെ തെരഞ്ഞെടുപ്പുപോലും നമ്മുടെ സ്വഭാവത്തിലെ ചില ഘടകങ്ങൾ വെളിപ്പെടുത്തുമെന്ന്​ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്​. നിലവിലെ പഠനത്തി​െൻറ സാമ്പിൾ സൈസ്​ കുറവാണെന്നും കൂടുതൽ പേരെ ഉപയോഗിച്ച്​ പഠനം നടത്തുമെന്നും ഗവേഷകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:personalitystudycardriver
News Summary - brand of the car reveal certain personality traits; study shows this
Next Story