വിലയിൽ 14,500 രൂപ കുറവുവരുത്തി​ ഇൗഥർ; ഇലക്​ട്രിക്​ സ്​കൂട്ടറുകൾക്ക്​ വില കുറയും

​കേന്ദ്ര സർക്കാർ ഫെയിം 2 സബ്​സിഡികൾ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഇ.വി വിപണിയിൽ തിരയിളക്കം. രാജ്യത്തെ പ്രമുഖ ഇ.വി സ്​കൂട്ടർ നിർമാതാക്കളെല്ലാം ഉത്​പന്ന നിരയുടെ വില കുറക്കുമെന്നാണ്​ സൂചന. ആദ്യ പടിയായി ഇൗഥർ തങ്ങളുടെ ഇ.വി മോഡലിന്​ 14,500 രൂപ വില കുറിച്ചു. കേന്ദ്ര വ്യവസായ വകുപ്പ് വെള്ളിയാഴ്​ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ്​ വൈദ്യുത ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്​സിഡി വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്​. കിലോവാട്ടിന് 15,000 രൂപയായാണ്​ സബ്​സിഡി ഉയർത്തിയത്​. ഫെയിം 2 പദ്ധതിപ്രകാരം 10,000 കോടി രൂപയാണ്​ നിലവിൽ അനുവദിച്ചിരിക്കുന്നത്​. ഇരുചക്രവാഹനങ്ങളാണ് ഇതി​െൻറ ഏറ്റവും വലിയ ഗുണഭോക്താക്കൾ.


കേന്ദ്ര വിജ്ഞാപനത്തിന്​ പിന്നാലെയാണ്​ ഇൗഥർ എനർജി, 450 എക്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ വില കുറച്ചത്​. 'കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ സ്​കൂട്ടറുകളുടെ ഓൺ-റോഡ് വിലകൾ പ്രഖ്യാപിക്കും. ഈ വിവരങ്ങളെല്ലാം പ്രതിഫലിപ്പിക്കുന്നതിനായി വെബ്സൈറ്റ് പിന്നീട് അപ്ഡേറ്റ് ചെയ്യും'-ഇൗഥർ എനർജി സിഇഒയും സഹസ്ഥാപകനുമായ തരുൺ മേത്ത പറഞ്ഞു. '2025 ഓടെ 6 ദശലക്ഷത്തിലധികം യൂനിറ്റുകൾ വിൽക്കാമെന്നാണ്​ ഞങ്ങൾ ലക്ഷ്യമിടുന്നത്​. അടുത്ത ആറ്​ മാസത്തിനുള്ളിൽ 30 നഗരങ്ങളിലേക്ക് വിതരണം വ്യാപിപ്പിക്കാൻ ഇൗഥറിന്​ പദ്ധതിയുണ്ട്'-തരുൺ മേത്ത പറഞ്ഞു.

'ഇവികൾക്ക് സർക്കാർ നൽകുന്ന പിന്തുണയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ ഭാവിയിൽ വളരെ പ്രധാനമാണ്. ടിവിഎസ് മേഖലയിൽ വളരെയധികം നിക്ഷേപം നടത്തുന്നുണ്ട്. കൂടുതൽ തദ്ദേശീയ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സർക്കാർ നീക്കം സഹായിക്കും'-ടിവിഎസ്​ മോട്ടോർ കമ്പനി ജോയിൻറ്​ മാനേജിങ്​ ഡയറക്ടർ സുദർശൻ വേണു പറഞ്ഞു. എന്നാൽ എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഈ സ്കീമിൽ നിന്ന് പ്രയോജനം ലഭിച്ചേക്കില്ല. ക്രിസിലിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 95 ശതമാനം ഇലക്ട്രിക് സ്കൂട്ടറുകളും ഫെയിം 2 സബ്സിഡിക്ക് യോഗ്യരല്ല.പ്രധാനമായും മുൻനിര കമ്പനികളാവും സബ്​സിഡിയിലധികവും സ്വന്തമാക്കുക.


ഫെയിം 2 സബ്​സിഡിക്ക്​ യോഗ്യതനേടുന്നതിന്​ ചില മാനദണ്ഡങ്ങൾ സർക്കാർ നിശ്​ചയിച്ചിട്ടുണ്ട്​. മിനിമം ടോപ്പ് സ്പീഡ്, ചാർജ് പെർ റേഞ്ച്, ആക്സിലറേഷൻ, ഉൗർജ്ജ ഉപഭോഗ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാണ്​ ആനുകൂല്യം ലഭിക്കുക. ഒരൊറ്റ ചാർജിൽ കുറഞ്ഞത് 80 കിലോമീറ്റർ ദൂരം സഞ്ചരിക്കുക, 250 വാട്ടിലധികം കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉണ്ടായിരിക്കുക, 40 കിലോമീറ്റർ വേഗത ഉണ്ടായിരിക്കുക തുടങ്ങിയവ നിബന്ധനകളിൽ ചിലതാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.