ഹെന്നസി മാമത്ത്​: ലോകത്തെ ഏറ്റവും വേഗമേറിയ പിക്കപ്പ്; 1026 കുതിരശക്​തി

ഹെന്നസി എന്നുകേട്ടാൽ ആദ്യം ഒാർമവരിക ഹൈപ്പർ കാറുകളാണ്​. ​ഹെന്നസി വെനം പല കാലങ്ങളിൽ ലോകത്തെ ഏറ്റവുംവേഗമേറിയ വാഹനമായിരുന്നു. അമേരിക്കയിലെ ടെക്​സാസ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെന്നസി പെർഫോമൻസ്​ എഞ്ചിനീയറിങ്​ എന്നത്​ ഒരു വാഹന ട്യൂണിങ്​ കമ്പനിയാണ്​. അസാധാരണ വാഹനങ്ങളെ കൂടുതൽ അസാധാരക്കാരാക്കുന്ന സ്​ഥാപനം എന്നും ഹെന്നസിയെ വിശേഷിപ്പിക്കാം. വിവിധയിടങ്ങളിൽ നിന്ന്​ എഞ്ചിൻ, ഷാസി, സസ്​പെൻഷൻ ഇതൊക്കെ വാങ്ങി ഹൈപ്പർ കാറുകൾ ഡിസൈൻചെയ്​തുണ്ടാക്കുന്ന പരിപാടിയും ഹെന്നസിക്കുണ്ട്​.


ഹെന്നസിയുടെ അവസാന ഉത്​പ്പന്നം ഒരു പിക്ക്​അപ്പ്​ ട്രക്കാണ്​. മാമത്ത്​ എന്നാണ്​ ഇൗ അതികായ​െൻറ പേര്​. 1000-1500 സി.സി എഞ്ചിനുള്ള 100-120 കുതിരശക്​തിയൊക്കെയുള്ള നാം കണ്ടുപരിചയിച്ച ഇരുമ്പ്​ പിക്കപ്പല്ല മാമത്ത്​. പേപ്പറിലെ കണക്കുകൾ കേട്ടാൽ കണ്ണുതള്ളിപ്പോകുന്ന ഒരൊന്നൊന്നര പിക്കപ്പ്​ ആണിത്​. ഇൗ കറുത്ത ഭീമ​െൻറ മുഴുവൻ പേര്​ മാമത്ത്​ 1000 ടി.ആർ.എക്​സ്​ എന്നാണ്​. ഡോഡ്​ജി​െൻറ റാം 1500 ടി.ആർ.എക്​സ്​ എന്ന സൂപ്പർ പിക്കപ്പിനെ അടിസ്​ഥാനമാക്കിയാണ്​ മാമത്തിനെ നിർമിച്ചിരിക്കുന്നത്​. 6.2ലിറ്റർ എഞ്ചിനും 702 കുതിരശക്​തിയും ഉള്ള വാഹനമാണ് റാം 1500 ടി.ആർ.എക്​സ്. പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗമാർജിക്കാൻ 4.2 സെക്കൻഡ്​ മതി.


മാമത്തിലെത്തു​േമ്പാൾ ഇൗ കണക്കുകളെല്ലാം വർധിച്ചിട്ടുണ്ട്​. സൂപ്പർ ചാർജർ പിടിപ്പിച്ച 6.2ലിറ്റർ ഹെൽക്യാറ്റ്​ വി 8 എഞ്ചിനാണ്​ മാമത്തിന്​. കുതിരശക്​തിയാക​െട്ട 1026 ആയി വർധിച്ചു. 1314എൻ.എം ആണ്​ ടോർക്ക്​. പൂജ്യത്തിൽ നിന്ന്​ 100കിലോമീറ്റർ വേഗമാർജിക്കാൻ 3.2സെക്കൻഡ്​ മതി. ഒാഡി ആർ 8, ഫേർഡ്​ ജി.ടി, നിസാൻ ജി.ടിആർ തുടങ്ങിയ സൂപ്പർ കാറുകളാണ്​ ഇൗസമയത്തിനുള്ളിൽ ഇത്രയും വേഗം കൈവരിക്കുക എന്നറിയു​േമ്പാഴാണ്​ ഇൗ പടുകൂറ്റൻ പിക്കപ്പി​െൻറ കരുത്ത്​ മനസിലാകുക. എന്തിനാണ്​ 1000 ആയിരം കുതിരശക്​തിയുള്ള പിക്കപ്പ്​ എന്ന ചോദ്യത്തിന്​ 'ഞങ്ങൾക്കതാകും എന്ന്​ തെളിയിക്കാൻ' എന്നാണ്​ ഹെന്നസിയുടെ സ്​ഥാപകൻ ജോൺ ഹെന്നസി പറഞ്ഞത്​.


മറ്റ്​ പരിഷ്​കാരങ്ങൾ

ബമ്പറുകൾ, എൽഇഡി ലൈറ്റുകൾ, ഫ്രണ്ട് ലെവലിങ്​ കിറ്റ്, 20 ഇഞ്ച് വീലുകൾ, 37 ഇഞ്ച് വരെ വർധിപ്പിക്കാവുന്ന ഓഫ്-റോഡ് ടയറുകൾ എന്നിവ ഹെന്നസി പാക്കേജി​െൻറ ഭാഗമായി ലഭ്യമാണ്. 5,811 മിമി നീളവും 2,090 മിമി വീതിയും 1,970 എംഎം ഉയരവുമുള്ള വാഹനമാണിത്​. ആറുപേർക്ക്​ ഇരിക്കാനും 1,043 കിലോഗ്രാം ലോഡ്​ വഹിക്കാനും 3,942 കിലോഗ്രാം ഭാരം വലിച്ചുകൊണ്ട്​ പോകാനും മാമത്തിന്​ കഴിയും. 200 എണ്ണം മാമത്തുകൾ മാത്രമാകും നിർമിക്കുക. പകുതിയിലധികം വാഹനങ്ങൾക്ക്​ ഒാർഡർ ഇതിനകം ലഭിച്ചിട്ടുണ്ട്​.

1,50,000 ഡോളർ (ഏകദേശം 1.11 കോടി രൂപ) അമേരിക്കയിൽ വാഹനത്തിന്​ വിലവരും. യുഎസിലുടനീളവും ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായും ട്രക്ക് ലഭ്യമാണെന്ന് ഹെന്നസി പറഞ്ഞു. ഇന്ത്യയിലെത്തിക്കണമെങ്കിൽ പൂർണമായും ഇറക്കുമതി ചെയ്യേണ്ടിവരും. 500 കിലോമീറ്റർ വേഗതയുള്ള വെനം എഫ് 5 ​െൻറ പണിപ്പുരയിലാണ്​ നിലവിൽ ഹെന്നസി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.