ഹെന്നസി മാമത്ത്: ലോകത്തെ ഏറ്റവും വേഗമേറിയ പിക്കപ്പ്; 1026 കുതിരശക്തി
text_fieldsഹെന്നസി എന്നുകേട്ടാൽ ആദ്യം ഒാർമവരിക ഹൈപ്പർ കാറുകളാണ്. ഹെന്നസി വെനം പല കാലങ്ങളിൽ ലോകത്തെ ഏറ്റവുംവേഗമേറിയ വാഹനമായിരുന്നു. അമേരിക്കയിലെ ടെക്സാസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെന്നസി പെർഫോമൻസ് എഞ്ചിനീയറിങ് എന്നത് ഒരു വാഹന ട്യൂണിങ് കമ്പനിയാണ്. അസാധാരണ വാഹനങ്ങളെ കൂടുതൽ അസാധാരക്കാരാക്കുന്ന സ്ഥാപനം എന്നും ഹെന്നസിയെ വിശേഷിപ്പിക്കാം. വിവിധയിടങ്ങളിൽ നിന്ന് എഞ്ചിൻ, ഷാസി, സസ്പെൻഷൻ ഇതൊക്കെ വാങ്ങി ഹൈപ്പർ കാറുകൾ ഡിസൈൻചെയ്തുണ്ടാക്കുന്ന പരിപാടിയും ഹെന്നസിക്കുണ്ട്.
ഹെന്നസിയുടെ അവസാന ഉത്പ്പന്നം ഒരു പിക്ക്അപ്പ് ട്രക്കാണ്. മാമത്ത് എന്നാണ് ഇൗ അതികായെൻറ പേര്. 1000-1500 സി.സി എഞ്ചിനുള്ള 100-120 കുതിരശക്തിയൊക്കെയുള്ള നാം കണ്ടുപരിചയിച്ച ഇരുമ്പ് പിക്കപ്പല്ല മാമത്ത്. പേപ്പറിലെ കണക്കുകൾ കേട്ടാൽ കണ്ണുതള്ളിപ്പോകുന്ന ഒരൊന്നൊന്നര പിക്കപ്പ് ആണിത്. ഇൗ കറുത്ത ഭീമെൻറ മുഴുവൻ പേര് മാമത്ത് 1000 ടി.ആർ.എക്സ് എന്നാണ്. ഡോഡ്ജിെൻറ റാം 1500 ടി.ആർ.എക്സ് എന്ന സൂപ്പർ പിക്കപ്പിനെ അടിസ്ഥാനമാക്കിയാണ് മാമത്തിനെ നിർമിച്ചിരിക്കുന്നത്. 6.2ലിറ്റർ എഞ്ചിനും 702 കുതിരശക്തിയും ഉള്ള വാഹനമാണ് റാം 1500 ടി.ആർ.എക്സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ 4.2 സെക്കൻഡ് മതി.
മാമത്തിലെത്തുേമ്പാൾ ഇൗ കണക്കുകളെല്ലാം വർധിച്ചിട്ടുണ്ട്. സൂപ്പർ ചാർജർ പിടിപ്പിച്ച 6.2ലിറ്റർ ഹെൽക്യാറ്റ് വി 8 എഞ്ചിനാണ് മാമത്തിന്. കുതിരശക്തിയാകെട്ട 1026 ആയി വർധിച്ചു. 1314എൻ.എം ആണ് ടോർക്ക്. പൂജ്യത്തിൽ നിന്ന് 100കിലോമീറ്റർ വേഗമാർജിക്കാൻ 3.2സെക്കൻഡ് മതി. ഒാഡി ആർ 8, ഫേർഡ് ജി.ടി, നിസാൻ ജി.ടിആർ തുടങ്ങിയ സൂപ്പർ കാറുകളാണ് ഇൗസമയത്തിനുള്ളിൽ ഇത്രയും വേഗം കൈവരിക്കുക എന്നറിയുേമ്പാഴാണ് ഇൗ പടുകൂറ്റൻ പിക്കപ്പിെൻറ കരുത്ത് മനസിലാകുക. എന്തിനാണ് 1000 ആയിരം കുതിരശക്തിയുള്ള പിക്കപ്പ് എന്ന ചോദ്യത്തിന് 'ഞങ്ങൾക്കതാകും എന്ന് തെളിയിക്കാൻ' എന്നാണ് ഹെന്നസിയുടെ സ്ഥാപകൻ ജോൺ ഹെന്നസി പറഞ്ഞത്.
മറ്റ് പരിഷ്കാരങ്ങൾ
ബമ്പറുകൾ, എൽഇഡി ലൈറ്റുകൾ, ഫ്രണ്ട് ലെവലിങ് കിറ്റ്, 20 ഇഞ്ച് വീലുകൾ, 37 ഇഞ്ച് വരെ വർധിപ്പിക്കാവുന്ന ഓഫ്-റോഡ് ടയറുകൾ എന്നിവ ഹെന്നസി പാക്കേജിെൻറ ഭാഗമായി ലഭ്യമാണ്. 5,811 മിമി നീളവും 2,090 മിമി വീതിയും 1,970 എംഎം ഉയരവുമുള്ള വാഹനമാണിത്. ആറുപേർക്ക് ഇരിക്കാനും 1,043 കിലോഗ്രാം ലോഡ് വഹിക്കാനും 3,942 കിലോഗ്രാം ഭാരം വലിച്ചുകൊണ്ട് പോകാനും മാമത്തിന് കഴിയും. 200 എണ്ണം മാമത്തുകൾ മാത്രമാകും നിർമിക്കുക. പകുതിയിലധികം വാഹനങ്ങൾക്ക് ഒാർഡർ ഇതിനകം ലഭിച്ചിട്ടുണ്ട്.
1,50,000 ഡോളർ (ഏകദേശം 1.11 കോടി രൂപ) അമേരിക്കയിൽ വാഹനത്തിന് വിലവരും. യുഎസിലുടനീളവും ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായും ട്രക്ക് ലഭ്യമാണെന്ന് ഹെന്നസി പറഞ്ഞു. ഇന്ത്യയിലെത്തിക്കണമെങ്കിൽ പൂർണമായും ഇറക്കുമതി ചെയ്യേണ്ടിവരും. 500 കിലോമീറ്റർ വേഗതയുള്ള വെനം എഫ് 5 െൻറ പണിപ്പുരയിലാണ് നിലവിൽ ഹെന്നസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.