വാഹനങ്ങളുടെ വിലാസമാണ് നമ്പർപ്ലേറ്റുകൾ. അവ വ്യക്തവും വടിവൊത്തതുമായി രേഖപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. 01/04/2019 മുതൽ നിർമിക്കപ്പെട്ട വാഹനങ്ങൾക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എന്താണ് സാധാരണ നമ്പർ പ്ലേറ്റും അതിസുരക്ഷാ നമ്പർ പ്ലേറ്റും തമ്മിലുള്ള വ്യത്യാസം. ആരാണ് നമ്മുക്ക് വാഹനങ്ങളിൽ നമ്പർപ്ലേറ്റ് പിടിപ്പിച്ച് നൽകേണ്ടത്.
അതിസുരക്ഷാ നമ്പർ പ്ലേറ്റുകളുടെ പ്രത്യേകതകൾ
1. ഒരു മില്ലിമീറ്റർ കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതും ടെസ്റ്റിംഗ് ഏജൻസി ടെസ്റ്റ് ചെയ്ത് പാസായതും AIS:159:2019 പ്രകാരം നിർമ്മിച്ചവയുമായിരിക്കും നമ്പർപ്ലേറ്റുകൾ
2. പ്ലേറ്റിെൻറ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ പ്രത്യേകം ബോർഡറും ഉണ്ടാകും.
3. വ്യാജ പ്ലേറ്റുകൾ ഉണ്ടാക്കുന്നത് തടയാൻ 20x20എം.എം സൈസിലുള്ള ക്രോമിയം ഹോളോഗ്രാം പ്ലേറ്റിെൻറ മുകളിൽ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.
4. ഹോളോഗ്രാമിൽ നീല നിറത്തിൽ അശോക ചക്രം ഉണ്ടാകും.
5. പ്ലേറ്റുകൾക്ക് മിനിമം അഞ്ച് വർഷത്തെ ഗ്യാരൻറി നൽകുന്നുണ്ട്.
6. ഇടത് ഭാഗത്ത് താഴെ 10 അക്ക ലേസർ ബ്രാൻറ് ഐഡൻറിഫിക്കേഷൻ നമ്പർ നൽകിയിട്ടുണ്ട്.
7. വാഹന നമ്പറിെൻറയും അക്ഷരങ്ങളുടെയും മുകളിൽ INDIA എന്ന് 45 ഡിഗ്രി ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്.
8. പ്ലേറ്റിൽ ഇടത് ഭാഗത്ത് നടുവിലായി INDഎന്ന് നീല കളറിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.
9. പ്ലേറ്റുകൾ ഊരിമാറ്റാനാവാത്ത വിധവും / ഊരിമാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്നാപ് ലോകിങ് സിസ്റ്റം ഉപയോഗിച്ചുമാണ് ഘടിപ്പിക്കുക.
ആരാണിവ പിടിപ്പിച്ച് നൽകേണ്ടത്
വാഹന ഡീലർമാരാണ് നമ്പർപ്ലേറ്റുകൾ പിടിപ്പിച്ച് നൽകേണ്ടത്. പ്ലേറ്റ് ഘടിപ്പിച്ച് ആ ഡേറ്റ വാഹൻ സോഫ്റ്റ് വെയറിൽ നൽകിയാൽ മാത്രമേ ആർ.ടി ഓഫീസിൽ ആർ.സി പ്രിൻറ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാർജും വാഹന വിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പ്രത്യേക വില ഈടാക്കാൻ പാടില്ല.
തേർഡ് റജിസ്ട്രേഷൻ പ്ലേറ്റ് (ഗ്ലാസിൽ ഒട്ടിക്കാനുള്ളത്)
ക്രോമിയം അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാം സ്റ്റിക്കർ രൂപത്തിലുള്ള 100 x 60 എം.എം വലുപ്പത്തിലുള്ളതും ഇളക്കി മാറ്റാൻ ശ്രമിച്ചാൽ നശിച്ച് പോവുന്നായുമാണ് തേർഡ് റജിസ്ട്രേഷൻ പ്ലേറ്റ്.
വാഹനത്തിന് മുമ്പിലെ വിൻഡ് ഷീൽഡിെൻറ ഇടത് മൂലയിലാണിവ ഒട്ടിക്കുന്നത്.
റജിസ്റ്ററിംഗ് അതോറിറ്റിയുടെ പേര്, വാഹന നമ്പർ, ലേസർ നമ്പർ, വാഹന റജിസ്ട്രേഷൻ തീയ്യതി എന്നിവയാണിതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഡീസൽ വാഹനങ്ങൾക്ക് ഓറഞ്ച്, പെട്രോൾ / CNG വാഹനങ്ങൾക്ക് ഇളം നീല, മറ്റുള്ളവക്ക് ഗ്രേ നിറങ്ങളിലാണിവ വരുന്നത്. മേൽപ്പറഞ്ഞ രീതിയിലല്ലാതെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഓടിച്ചാൽ 2000 രൂപ മുതൽ 5000 വരെ പിഴ അടക്കേണ്ടി വരും ഇതുസംബന്ധിച്ച് മേേട്ടാർ വെഹിക്ൾ ഡിപ്പാർട്ട്മെൻറ് സമുഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിെൻറ പൂർണരൂപം
അതി സുരക്ഷാ റജിസ്ട്രേഷൻ പ്ലേറ്റ് (High Security Registration Plate - HSRP) പ്രത്യേകതകൾ :
01/04/2019 മുതൽ നിർമ്മിക്കപ്പെട്ട വാഹനങ്ങൾക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കി കേന്ദ്ര ഗവ: ഉത്തരവായി.
▪️HSRP യും 3rd റജിസ്ട്രേഷൻ മാർക്കും വാഹന നിർമ്മാതാക്കൾ നിയോഗിച്ച ഡീലർമാർ ഘടിപ്പിച്ച് നൽകും.
▪️ പ്ലേറ്റ് ഘടിപ്പിച്ച് ആ ഡാറ്റ വാഹൻ സോഫ്റ്റ് വെയറിൽ അപ് ഡേറ്റ് ചെയ്താൽ മാത്രമേ RT ഓഫീസിൽ RC പ്രിൻറ് ചെയ്യാൻ സാധിക്കുകയുള്ളൂ.
▪️ ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാർജും വാഹന വിലയിൽ ഉൾപ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല.
▪️പ്ലേറ്റ് 1 mm കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതും ടെസ്റ്റിംഗ് ഏജൻസി ടെസ്റ്റ് ചെയ്ത് പാസായതും AIS:159:2019 പ്രകാരം നിർമ്മിച്ചവയും ആണ്.
▪️പ്ലേറ്റിൻ്റെ 4 അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ embossed ബോർഡറും ഉണ്ട്.
▪️വ്യാജ പ്ലേറ്റുകൾ ഉണ്ടാക്കുന്നത് തടയാനായി 20 x 20 mm സൈസിലുള്ള ഒരു ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിെൻറ മുകളിൽ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.
▪️ഹോളോഗ്രാമിൽ നീല നിറത്തിൽ അശോക ചക്രം ഉണ്ട്.
▪️പ്ലേറ്റുകൾക്ക് മിനിമം 5 വർഷത്തിനിടയിൽ നശിച്ച് പോവാതിരിക്കാനുള്ള ഗ്യാരണ്ടി ഉണ്ട്.
▪️ ഇടത് ഭാഗം താഴെ 10 അക്ക ലേസർ ബ്രാൻറ് ഐഡൻറിഫിക്കേഷൻ നമ്പർ ഉണ്ട്.
▪️വാഹന നമ്പറിൻ്റെയും അക്ഷരങ്ങളുടെയും മുകളിൽ INDIA എന്ന് 45° ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്.
▪️പ്ലേറ്റിൽ ഇടത് ഭാഗത്ത് നടുവിലായി IND എന്ന് നീല കളറിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.
▪️ഈ പ്ലേറ്റുകൾ ഊരിമാറ്റാനാവാത്ത വിധവും / ഊരിമാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്നാപ് ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.
തേർഡ് റജിസ്ട്രേഷൻ പ്ലേറ്റ് (ഗ്ലാസിൽ ഒട്ടിക്കാനുള്ളത്) :
▪️ക്രോമിയം ബേസ്ഡ് ഹോളോഗ്രാം സ്റ്റിക്കർ രൂപത്തിലുള്ള 100 x 60 mm വലുപ്പത്തിലുള്ളതും ഇളക്കി മാറ്റാൻ ശ്രമിച്ചാൽ നശിച്ച് പോവുന്നതാണ് ഇവ.
▪️മുൻപിലെ വിൻഡ് ഷീൽഡ് ഗ്ലാസിെൻറ ഉള്ളിൽ ഇടത് മൂലയിൽ ഒട്ടിക്കണം.
▪️റജിസ്റ്ററിംഗ് അതോറിറ്റിയുടെ പേര്, വാഹന നമ്പർ, ലേസർ നമ്പർ . വാഹന റജിസ്ട്രേഷൻ തീയ്യതി എന്നിവയാണിതിൽ ഉള്ളത്.
▪️ താഴെ വലത് മൂലയിൽ 10 x 10 mm വലുപ്പത്തിൽ ക്രോമിയം ബേസ്ഡ് ഹോളോഗ്രാം ഉണ്ട്.
▪️സ്റ്റിക്കർ കളർ : ഡീസൽ വാഹനം - ഓറഞ്ച് , പെട്രോൾ / CNG വാഹനം - ഇളം നീല , മറ്റുള്ളവ - ഗ്രേ കളർ
🚫 മേൽപ്പറഞ്ഞ രീതിയിലല്ലാതെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഓടിച്ചാൽ 2000 രൂപ മുതൽ 5000 വരെ പിഴ അടക്കേണ്ടി വരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.