Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഎന്താണീ അതിസുരക്ഷാ...

എന്താണീ അതിസുരക്ഷാ നമ്പർ പ്ലേറ്റ്; ആരാണിത്​ വാഹനങ്ങളിൽ പിടിപ്പിച്ച്​ നൽകുക -അറിയേണ്ടതെല്ലാം

text_fields
bookmark_border
എന്താണീ അതിസുരക്ഷാ നമ്പർ പ്ലേറ്റ്; ആരാണിത്​    വാഹനങ്ങളിൽ പിടിപ്പിച്ച്​ നൽകുക -അറിയേണ്ടതെല്ലാം
cancel

വാഹനങ്ങളുടെ വിലാസമാണ്​ നമ്പർ​പ്ലേറ്റുകൾ. അവ വ്യക്​തവും വടിവൊത്തതുമായി രേഖപ്പെടുത്തണമെന്നാണ്​ നിയമം അനുശാസിക്കുന്നത്​. 01/04/2019 മുതൽ നിർമിക്കപ്പെട്ട വാഹനങ്ങൾക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയിട്ടുണ്ട്​. എന്താണ്​ സാധാരണ നമ്പർ പ്ലേറ്റും അതിസുരക്ഷാ നമ്പർ ​പ്ലേറ്റും തമ്മിലുള്ള വ്യത്യാസം. ആരാണ്​ നമ്മുക്ക്​ വാഹനങ്ങളിൽ നമ്പർപ്ലേറ്റ്​ പിടിപ്പിച്ച്​ നൽകേണ്ടത്​.


അതിസുരക്ഷാ നമ്പർ പ്ലേറ്റുകളുടെ പ്രത്യേകതകൾ

1. ഒരു മില്ലിമീറ്റർ കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതും ടെസ്റ്റിംഗ് ഏജൻസി ടെസ്റ്റ് ചെയ്ത് പാസായതും AIS:159:2019 പ്രകാരം നിർമ്മിച്ചവയുമായിരിക്കും നമ്പർപ്ലേറ്റുകൾ

2. പ്ലേറ്റി​െൻറ നാല്​ അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ പ്രത്യേകം ബോർഡറും ഉണ്ടാകും.

3. വ്യാജ പ്ലേറ്റുകൾ ഉണ്ടാക്കുന്നത് തടയാൻ 20x20എം.എം സൈസിലുള്ള ക്രോമിയം ഹോളോഗ്രാം പ്ലേറ്റി​െൻറ മുകളിൽ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.

4. ഹോളോഗ്രാമിൽ നീല നിറത്തിൽ അശോക ചക്രം ഉണ്ടാകും.

5. പ്ലേറ്റുകൾക്ക് മിനിമം അഞ്ച്​ വർഷത്തെ ഗ്യാരൻറി നൽകുന്നുണ്ട്.

6. ഇടത് ഭാഗത്ത്​ താഴെ 10 അക്ക ലേസർ ബ്രാൻറ്​ ഐഡൻറിഫിക്കേഷൻ നമ്പർ നൽകിയിട്ടുണ്ട്.

7. വാഹന നമ്പറി​െൻറയും അക്ഷരങ്ങളുടെയും മുകളിൽ INDIA എന്ന് 45 ഡിഗ്രി ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്.

8. പ്ലേറ്റിൽ ഇടത് ഭാഗത്ത് നടുവിലായി INDഎന്ന് നീല കളറിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.

9. പ്ലേറ്റുകൾ ഊരിമാറ്റാനാവാത്ത വിധവും / ഊരിമാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്നാപ് ലോകിങ്​ സിസ്റ്റം ഉപയോഗിച്ചുമാണ് ഘടിപ്പിക്കുക.


ആരാണിവ പിടിപ്പിച്ച്​ നൽകേണ്ടത്​

വാഹന ഡീലർമാരാണ്​ നമ്പർപ്ലേറ്റുകൾ പിടിപ്പിച്ച് നൽകേണ്ടത്​. പ്ലേറ്റ് ഘടിപ്പിച്ച് ആ ഡേറ്റ വാഹൻ സോഫ്റ്റ് വെയറിൽ നൽകിയാൽ മാത്രമേ ആർ.ടി ഓഫീസിൽ ആർ.സി പ്രിൻറ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാർജും വാഹന വിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. അതിനാൽ പ്രത്യേക വില ഈടാക്കാൻ പാടില്ല.

തേർഡ് റജിസ്ട്രേഷൻ പ്ലേറ്റ് (ഗ്ലാസിൽ ഒട്ടിക്കാനുള്ളത്)

ക്രോമിയം അടിസ്​ഥാനമാക്കിയുള്ള ഹോളോഗ്രാം സ്റ്റിക്കർ രൂപത്തിലുള്ള 100 x 60 എം.എം വലുപ്പത്തിലുള്ളതും ഇളക്കി മാറ്റാൻ ശ്രമിച്ചാൽ നശിച്ച് പോവുന്നായുമാണ്​ തേർഡ് റജിസ്ട്രേഷൻ പ്ലേറ്റ്.

വാഹനത്തിന്​ മുമ്പിലെ വിൻഡ് ഷീൽഡി​െൻറ ഇടത് മൂലയിലാണിവ ഒട്ടിക്കുന്നത്​.

റജിസ്റ്ററിംഗ് അതോറിറ്റിയുടെ പേര്, വാഹന നമ്പർ, ലേസർ നമ്പർ, വാഹന റജിസ്ട്രേഷൻ തീയ്യതി എന്നിവയാണിതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഡീസൽ വാഹനങ്ങൾക്ക്​ ഓറഞ്ച്, പെട്രോൾ / CNG വാഹനങ്ങൾക്ക്​ ഇളം നീല, മറ്റുള്ളവക്ക്​ ഗ്രേ നിറങ്ങളിലാണിവ വരുന്നത്​. മേൽപ്പറഞ്ഞ രീതിയിലല്ലാതെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഓടിച്ചാൽ 2000 രൂപ മുതൽ 5000 വരെ പിഴ അടക്കേണ്ടി വരും ഇതുസംബന്ധിച്ച്​ ​മേ​േട്ടാർ വെഹിക്​ൾ ഡിപ്പാർട്ട്​മെൻറ്​ സമുഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പി​െൻറ പൂർണരൂപം

അതി സുരക്ഷാ റജിസ്ട്രേഷൻ പ്ലേറ്റ് (High Security Registration Plate - HSRP) പ്രത്യേകതകൾ :

01/04/2019 മുതൽ നിർമ്മിക്കപ്പെട്ട വാഹനങ്ങൾക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കി കേന്ദ്ര ഗവ: ഉത്തരവായി.

▪️HSRP യും 3rd റജിസ്ട്രേഷൻ മാർക്കും വാഹന നിർമ്മാതാക്കൾ നിയോഗിച്ച ഡീലർമാർ ഘടിപ്പിച്ച് നൽകും.

▪️ പ്ലേറ്റ് ഘടിപ്പിച്ച് ആ ഡാറ്റ വാഹൻ സോഫ്റ്റ് വെയറിൽ അപ് ഡേറ്റ് ചെയ്താൽ മാത്രമേ RT ഓഫീസിൽ RC പ്രിൻറ് ചെയ്യാൻ സാധിക്കുകയുള്ളൂ.

▪️ ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാർജും വാഹന വിലയിൽ ഉൾപ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല.

▪️പ്ലേറ്റ് 1 mm കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതും ടെസ്റ്റിംഗ് ഏജൻസി ടെസ്റ്റ് ചെയ്ത് പാസായതും AIS:159:2019 പ്രകാരം നിർമ്മിച്ചവയും ആണ്.

▪️പ്ലേറ്റിൻ്റെ 4 അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ embossed ബോർഡറും ഉണ്ട്.

▪️വ്യാജ പ്ലേറ്റുകൾ ഉണ്ടാക്കുന്നത് തടയാനായി 20 x 20 mm സൈസിലുള്ള ഒരു ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റി​െൻറ മുകളിൽ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.

▪️ഹോളോഗ്രാമിൽ നീല നിറത്തിൽ അശോക ചക്രം ഉണ്ട്.

▪️പ്ലേറ്റുകൾക്ക് മിനിമം 5 വർഷത്തിനിടയിൽ നശിച്ച് പോവാതിരിക്കാനുള്ള ഗ്യാരണ്ടി ഉണ്ട്.

▪️ ഇടത് ഭാഗം താഴെ 10 അക്ക ലേസർ ബ്രാൻറ്​ ഐഡൻറിഫിക്കേഷൻ നമ്പർ ഉണ്ട്.

▪️വാഹന നമ്പറിൻ്റെയും അക്ഷരങ്ങളുടെയും മുകളിൽ INDIA എന്ന് 45° ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്.

▪️പ്ലേറ്റിൽ ഇടത് ഭാഗത്ത് നടുവിലായി IND എന്ന് നീല കളറിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.

▪️ഈ പ്ലേറ്റുകൾ ഊരിമാറ്റാനാവാത്ത വിധവും / ഊരിമാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്നാപ് ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.

തേർഡ് റജിസ്ട്രേഷൻ പ്ലേറ്റ് (ഗ്ലാസിൽ ഒട്ടിക്കാനുള്ളത്) :

▪️ക്രോമിയം ബേസ്ഡ് ഹോളോഗ്രാം സ്റ്റിക്കർ രൂപത്തിലുള്ള 100 x 60 mm വലുപ്പത്തിലുള്ളതും ഇളക്കി മാറ്റാൻ ശ്രമിച്ചാൽ നശിച്ച് പോവുന്നതാണ് ഇവ.

▪️മുൻപിലെ വിൻഡ് ഷീൽഡ് ഗ്ലാസി​െൻറ ഉള്ളിൽ ഇടത് മൂലയിൽ ഒട്ടിക്കണം.

▪️റജിസ്റ്ററിംഗ് അതോറിറ്റിയുടെ പേര്, വാഹന നമ്പർ, ലേസർ നമ്പർ . വാഹന റജിസ്ട്രേഷൻ തീയ്യതി എന്നിവയാണിതിൽ ഉള്ളത്.

▪️ താഴെ വലത് മൂലയിൽ 10 x 10 mm വലുപ്പത്തിൽ ക്രോമിയം ബേസ്ഡ് ഹോളോഗ്രാം ഉണ്ട്.

▪️സ്റ്റിക്കർ കളർ : ഡീസൽ വാഹനം - ഓറഞ്ച് , പെട്രോൾ / CNG വാഹനം - ഇളം നീല , മറ്റുള്ളവ - ഗ്രേ കളർ

🚫 മേൽപ്പറഞ്ഞ രീതിയിലല്ലാതെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഓടിച്ചാൽ 2000 രൂപ മുതൽ 5000 വരെ പിഴ അടക്കേണ്ടി വരും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle departmentautomobilenumber platesHigh-security number plates
Next Story