പതിവുപോലെ അവധി ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തെ കാത്തിരുന്നത് പതിവില്ലാത്തവിധമുള്ള ദുരന്തം. മധ്യപ്രദേശിലെ ഇൻഡോറിലെ ലോധിയ കുണ്ഡിലാണ് സംഭവം. പ്രദേശത്തെ വെള്ളക്കെട്ടിലേക്ക് കാർ തലകീഴായി മറിയുകയും യാത്രക്കാർ അപകടത്തിൽപ്പെടുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി.
ഹോണ്ട ബ്രിയോ കാറാണ് വെള്ളക്കെട്ടിലേക്ക് വീണത്. ചെറിയൊരു അശ്രദ്ധയാണ് അപകട കാരണം എന്നാണ് വിവരം. വാഹനത്തിൻ്റെ ഹാൻഡ്ബ്രേക്ക് ഇടാൻ ഡ്രൈവർ മറന്നതാണ് വാഹനം ഉരുണ്ട് വെള്ളക്കെട്ടിലേക്ക് വീഴാൻ ഇടയാക്കിയത്. 12 അടി ഉയരത്തിൽ നിന്നാണ് വാഹനം വെളളത്തിലേക്ക് വീണത്. വാഹനം വീഴുന്നത് കണ്ട് എല്ലാവരും ഭയന്ന് നിലവിളിക്കുകയും വാഹനത്തിലുണ്ടായിരുന്ന അച്ഛനും മകളും ആരെങ്കിലും രക്ഷിക്കാൻ വേണ്ടി കരയുന്നതും വിഡിയോയിൽ കാണാം. വാഹനത്തിലുണ്ടായിരുന്നവരെ മറ്റ് സഞ്ചാരികൾ ചേർന്ന് രക്ഷപ്പെടുത്തിയെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഹാൻഡ് ബ്രേക്ക് നിസാരമല്ല
കേന്ദ്ര മോട്ടോര്‍ വാഹനനിയമം 96 -ലെ അനുഛേദം അനുസരിച്ച് മോട്ടോര്‍ സൈക്കിളുകള്‍, മൂന്ന് ചക്രമുള്ള ഇന്‍വാലിഡ് ക്യാരേജ്, റോഡ് റോളര്‍ എന്നീ വാഹനങ്ങള്‍ക്ക് ഒഴികെ സര്‍വീസ് ബ്രേക്ക് കൂടാതെ പാര്‍ക്കിങ്ങ് ബ്രേക്കുകള്‍ അല്ലെങ്കില്‍ ഹാന്‍ഡ് ബ്രേക്ക് ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
ഒരു വാഹനം പാർക്ക് ചെയ്യുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഹാൻഡ് ബ്രേക്ക് ഇട്ടു എന്ന് ഉറപ്പുവരുത്താനാണ്. പഴയ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ദുർബലമായ ഹാൻഡ്‌ബ്രേക്കുകളായിരിക്കും ഉളളത്. ഇത് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകാം. കൂടാതെ, ചിലർ ഹാൻഡ്‌ബ്രേക്ക് പൂർണ്ണമായി ഇടാറില്ല. അതുകൊണ്ട് തന്നെ അപകടം ഉണ്ടാകാനുളള സാധ്യത വളരെ കൂടുതലാണ്.
#WATCH | Picnickers saved a father-daughter from drowning after a car fell into Lodhia Kund waterfall near Indore, Madhya Pradesh
— ANI MP/CG/Rajasthan (@ANI_MP_CG_RJ) August 7, 2023
(Video source: Sumit Mathew) pic.twitter.com/qlKcjQ5GbZ
വാഹനം പാർക്ക് ചെയ്യുമ്പോൾ എപ്പോഴും വലിയ ഗിയറിൽ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. മുന്നിലേക്കുള്ള ഇറക്കത്തിൽ ആണ് വാഹനം കിടക്കുന്നതെങ്കിൽ റിവേഴ്സ് ഗിയറിൽ ഇടുന്നതാണ് നല്ലത്.വാഹനം ഗിയറിലാണെങ്കിൽ പോലും ചില സമയത്ത് ഹാൻഡ്ബ്രേക്ക് കൂടി ഇട്ടാൽ മാത്രമേ വാഹനം നിൽക്കുകയുളളു. ഹാൻഡ് ബ്രേക്കുകൾ കൃത്യമായി മെയിൻ്റെയിൻ ചെയ്യാതെവന്നാൽ പലപ്പോഴും ഹാൻഡബ്രേക്ക് കേബിൾ പൊട്ടിപ്പോകാനിടയുണ്ട്. അതുപോലെത്തെന്ന ഹാന്‍ഡ്ബ്രേക്കിട്ട് കാറോക്കൊതിരിക്കാനും ശ്രദ്ധിക്കണം. ഇങ്ങിനെ ചെയ്താൽ ബ്രേക്ക് വേഗത്തിൽ തകരാറിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.