Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവധി ആഘോഷിക്കാൻ എത്തിയവരെ കാത്തിരുന്നത്​ ദുരന്തം; കാർ വെള്ളച്ചാട്ടത്തിലേക്ക്​ തലകുത്തി മറിഞ്ഞു -വിഡിയോ
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഅവധി ആഘോഷിക്കാൻ...

അവധി ആഘോഷിക്കാൻ എത്തിയവരെ കാത്തിരുന്നത്​ ദുരന്തം; കാർ വെള്ളച്ചാട്ടത്തിലേക്ക്​ തലകുത്തി മറിഞ്ഞു -വിഡിയോ

text_fields
bookmark_border

പതിവുപോലെ അവധി ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തെ കാത്തിരുന്നത്​ പതിവില്ലാത്തവിധമുള്ള ദുരന്തം. മധ്യപ്രദേശിലെ ഇൻഡോറിലെ ലോധിയ കുണ്ഡിലാണ്​ സംഭവം. പ്രദേശത്തെ വെള്ളക്കെട്ടിലേക്ക്​ കാർ തലകീഴായി മറിയുകയും യാത്രക്കാർ അപകടത്തിൽപ്പെടുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി.

ഹോണ്ട ബ്രിയോ കാറാണ്​ വെള്ളക്കെട്ടിലേക്ക് വീണത്​. ചെറിയൊരു അശ്രദ്ധയാണ്​ അപകട കാരണം എന്നാണ്​ വിവരം. വാഹനത്തിൻ്റെ ഹാൻഡ്ബ്രേക്ക് ഇടാൻ ഡ്രൈവർ മറന്നതാണ്​ വാഹനം ഉരുണ്ട്​ വെള്ളക്കെട്ടിലേക്ക് വീഴാൻ ഇടയാക്കിയത്​. 12 അടി ഉയരത്തിൽ നിന്നാണ് വാഹനം വെളളത്തിലേക്ക് വീണത്. വാഹനം വീഴുന്നത് കണ്ട് എല്ലാവരും ഭയന്ന് നിലവിളിക്കുകയും വാഹനത്തിലുണ്ടായിരുന്ന അച്ഛനും മകളും ആരെങ്കിലും രക്ഷിക്കാൻ വേണ്ടി കരയുന്നതും വിഡിയോയിൽ കാണാം. വാഹനത്തിലുണ്ടായിരുന്നവരെ മറ്റ്​ സഞ്ചാരികൾ ചേർന്ന്​ രക്ഷപ്പെടുത്തിയെന്ന്​ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്തു.

ഹാൻഡ്​ ​ബ്രേക്ക് നിസാരമല്ല

കേന്ദ്ര മോട്ടോര്‍ വാഹനനിയമം 96 -ലെ അനുഛേദം അനുസരിച്ച് മോട്ടോര്‍ സൈക്കിളുകള്‍, മൂന്ന് ചക്രമുള്ള ഇന്‍വാലിഡ് ക്യാരേജ്, റോഡ് റോളര്‍ എന്നീ വാഹനങ്ങള്‍ക്ക് ഒഴികെ സര്‍വീസ് ബ്രേക്ക് കൂടാതെ പാര്‍ക്കിങ്ങ് ബ്രേക്കുകള്‍ അല്ലെങ്കില്‍ ഹാന്‍ഡ് ബ്രേക്ക് ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ഒരു വാഹനം പാർക്ക്​ ചെയ്യുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്​ ഹാൻഡ്​ ബ്രേക്ക്​ ഇട്ടു എന്ന്​ ഉറപ്പുവരുത്താനാണ്​. ​ പഴയ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ദുർബലമായ ഹാൻഡ്‌ബ്രേക്കുകളായിരിക്കും ഉളളത്. ഇത് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകാം. കൂടാതെ, ചിലർ ഹാൻഡ്‌ബ്രേക്ക് പൂർണ്ണമായി ഇടാറില്ല. അതുകൊണ്ട് തന്നെ അപകടം ഉണ്ടാകാനുളള സാധ്യത വളരെ കൂടുതലാണ്.

വാഹനം പാർക്ക് ചെയ്യുമ്പോൾ എപ്പോഴും വലിയ ഗിയറിൽ പാർക്ക്​ ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്​. മുന്നിലേക്കുള്ള ഇറക്കത്തിൽ ആണ്​ വാഹനം കിടക്കുന്നതെങ്കിൽ റിവേഴ്സ് ഗിയറിൽ ഇടുന്നതാണ് നല്ലത്.വാഹനം ഗിയറിലാണെങ്കിൽ പോലും ചില സമയത്ത് ഹാൻഡ്ബ്രേക്ക് കൂടി ഇട്ടാൽ മാത്രമേ വാഹനം നിൽക്കുകയുളളു. ഹാൻഡ് ബ്രേക്കുകൾ കൃത്യമായി മെയിൻ്റെയിൻ ചെയ്യാതെവന്നാൽ പലപ്പോഴും ഹാൻഡബ്രേക്ക് കേബിൾ പൊട്ടിപ്പോകാനിടയുണ്ട്​. അതുപോലെത്ത​െന്ന ഹാന്‍ഡ്ബ്രേക്കിട്ട് കാറോക്കൊതിരിക്കാനും ശ്രദ്ധിക്കണം. ഇങ്ങിനെ ചെയ്താൽ ബ്രേക്ക്​ വേഗത്തിൽ തകരാറിലാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral VideoHonda Brio
News Summary - Honda Brio Falls From 12 Feet Height To Water Pool Viral Video 12
Next Story