കഴിഞ്ഞ ദിവസമാണ് ഹോണ്ട ഇന്ത്യയിലേക്ക് പുതിയൊരു ബൈക്ക് അവതരിപ്പിക്കുന്ന കാര്യം പുറത്തുവിട്ടത്. ഒരു ടീസർ പങ്കുവച്ചുകൊണ്ടാണ് ഹോണ്ട പുതിയ വാഹനത്തെ പരിചയെപ്പടുത്തിയത്. സെപ്റ്റംബർ 30ന് വിപണിയിലെത്താൻ പോകുന്ന പുതിയ ഉൽപ്പന്നത്തെ പരിചയപ്പെടുത്തുന്ന അവ്യക്തമായ ടീസർ ചിത്രമാണ് ഹോണ്ട പുറത്തുവിട്ടത്.
'നിങ്ങളുടെ രാജാവ് സെപ്റ്റംബർ 30ന് എത്തിച്ചേരുന്നു' എന്ന ടാഗ്ലൈനോടുകൂടിയ ടീസറിൽ ഒരു കിരീടത്തിെൻറ രേഖാചിത്രവും കാണിക്കുന്നുണ്ട്. 'തീയതി കുറിച്ചുവയ്ക്കുക, ചുവപ്പ് പരവതാനി പുറത്തെടുക്കുക, രാജകീയ പുറത്തിറക്കലിന് തയ്യാറെടുക്കുക' എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ടായിരുന്നു. ഹോണ്ടയുടെ പുതിയ ബൈക്കിെൻറ ലോക പ്രീമിയർ ആണ് നടക്കാൻ പോകുന്നതെന്നാണ് പോസ്റ്റർ കണ്ടവർ പറയുന്നത്.
ടീസർ വീഡിയൊ
രണ്ടാമത് ഹോണ്ട പുറത്തിറക്കിയത് ഒരു ടീസർ വീഡിയോയാണ്. വാഹനത്തിെൻറ എഞ്ചിൻ മുരൾച്ചയാണ് അതിൽ കേൾക്കുന്നത്. നേരത്തെ ഇറക്കിയ ചിത്രം തന്നെയാണ് ഇവിടേയും ഉപയോഗിച്ചിരിക്കുന്നത്. ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഒാടിച്ച് പോകുന്നതിെൻറ ശബ്ദം ഏതാണ്ട് പൂർണ്ണമായും വീഡിയോയിലുണ്ട്.
ടീസർ ചിത്രം പുറത്തിറങ്ങിയപ്പോൾ വിദഗ്ധർ പറഞ്ഞത് ഹോണ്ട റെബൽ 300 ആണ് വരാൻപോകുന്നത് എന്നായിരുന്നു. എന്നാൽ ശബ്ദം കേട്ടതോടെ ഇത് റെബൽ 500 ആകുമെന്നാണ് വിലയിരുത്തൽ. എന്തായാലും ആരാധകരും വാഹനവിശാരദന്മാരും ഒരുകാര്യത്തിൽ തീർപ്പിലെത്തിയിട്ടുണ്ട്. വരാൻ പോകുന്നത് ഹോണ്ടയുടെ റെബൽ ക്രൂസർ ബൈക്കാണ്. എന്നാൽ അത് 300 സി.സി ആണൊ 500സി.സി ആണൊ എന്ന കാര്യത്തിലാണ് തർക്കമുള്ളത്.
റോയലിെൻറ എതിരാളി
റോയൽ എൻഫീൽഡും ജാവയും വിരാചിക്കുന്ന പ്രീമിയം സെഗ്മെൻറിലേക്ക് ഹോണ്ടയുടെ കടന്നുവരവായിരിക്കും സെപ്റ്റംബർ 30 ന് നടക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹോണ്ട ഒരു റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നുവെന്ന് കുറേക്കാലമായി കേൾക്കുന്നതാണ്. അതിെൻറ പരിസമാപ്തിയായിരിക്കും ഇൗ മാസം അവസാനം നടക്കുകയെന്നും വിലയിരുത്തലുണ്ട്. ടീസർ ചിത്രത്തിലെ കിരീടം പുതിയ ഹോണ്ട ബൈക്കിെൻറ നെയിംപ്ലേറ്റ് അല്ലെങ്കിൽ മാർക്കറ്റിംഗ് ടാഗ്ലൈനിനെ ചുറ്റിപ്പറ്റിയാണെന്നാണ് സൂചന.
ക്രൂസർ,ക്ലാസിക് റോഡ്സ്റ്റർ തുടങ്ങി രൂപകൽപ്പനയെകുറിച്ചുള്ള ഉൗഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. എതിരാളികളുടെ മോഡലുകളുമായി താരതമ്യംചെയ്യുേമ്പാൾ ഹോണ്ട റെബൽ 300 ക്രൂസർ ആണ് നിലവിൽ വരാൻ ഏറെ സാധ്യതയുള്ള മോഡൽ. റെബൽ 300 ന് ഇതിനകം ഇന്ത്യയിൽ കമ്പനി പേറ്റൻറ് നേടിയിട്ടുണ്ട്. റോയൽ എൻഫീൽഡ് മെറ്റിയോർ 350 വിപണിക്കായി തയ്യാറായിരിക്കുന്ന സന്ദർഭംകൂടിയാണിത്.
300 സി.സി വിഭാഗത്തിൽ മികച്ചൊരു ബൈക്കിെൻറ അഭാവം ഇന്ത്യൻ വിപണിയിലുണ്ട്. കൃത്യമായി വിലനിശ്ചയിക്കുകയും ആകർഷകമായ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും ചെയ്താൽ ഹോണ്ടക്ക് തിരിഞ്ഞ് നോക്കേണ്ടിവരില്ലെന്നാണ് വിപണി നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.