Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_right'മഹാരാജാവി​െൻറ'...

'മഹാരാജാവി​െൻറ' മുരൾച്ച പങ്കുവച്ച്​ ഹോണ്ട; റെബൽ 500​െൻറ ശബ്​ദമെന്ന്​ ആരാധകർ

text_fields
bookmark_border
മഹാരാജാവി​െൻറ മുരൾച്ച പങ്കുവച്ച്​ ഹോണ്ട; റെബൽ 500​െൻറ ശബ്​ദമെന്ന്​ ആരാധകർ
cancel

ഴിഞ്ഞ ദിവസമാണ്​ ഹോണ്ട ഇന്ത്യയിലേക്ക്​ പുതിയൊരു ബൈക്ക്​ അവതരിപ്പിക്കുന്ന കാര്യം പുറത്തുവിട്ടത്​. ഒരു ടീസർ പങ്കുവച്ചുകൊണ്ടാണ്​ ഹോണ്ട പുതിയ വാഹനത്തെ പരിചയ​െപ്പടുത്തിയത്​. സെപ്റ്റംബർ 30ന് വിപണിയിലെത്താൻ പോകുന്ന പുതിയ ഉൽപ്പന്നത്തെ പരിചയപ്പെടുത്തുന്ന അവ്യക്തമായ ടീസർ ചിത്രമാണ്​ ഹോണ്ട പുറത്തുവിട്ടത്​.

'നിങ്ങളുടെ രാജാവ്​ സെപ്റ്റംബർ 30ന് എത്തിച്ചേരുന്നു' എന്ന ടാഗ്‌ലൈനോടുകൂടിയ ടീസറിൽ ഒരു കിരീടത്തി​െൻറ രേഖാചിത്രവും കാണിക്കുന്നുണ്ട്​. 'തീയതി കുറിച്ചുവയ്​ക്കുക, ചുവപ്പ്​ പരവതാനി പുറത്തെടുക്കുക, രാജകീയ പുറത്തിറക്കലിന്​ തയ്യാറെടുക്കുക' എന്നും പോസ്​റ്ററിൽ കുറിച്ചിട്ടുണ്ടായിരുന്നു​. ഹോണ്ടയുടെ പുതിയ ബൈക്കി​െൻറ ലോക പ്രീമിയർ ആണ്​ നടക്കാൻ പോകുന്നതെന്നാണ്​ പോസ്​റ്റർ കണ്ടവർ പറയുന്നത്​.

ടീസർ വീഡിയൊ

രണ്ടാമത്​ ഹോണ്ട പുറത്തിറക്കിയത്​ ഒരു ടീസർ വീഡിയോയാണ്​. വാഹനത്തി​െൻറ എഞ്ചിൻ മുരൾച്ചയാണ്​ അതിൽ കേൾക്കുന്നത്​. നേരത്തെ ഇറക്കിയ ചിത്രം തന്നെയാണ്​ ഇവിടേയും ഉപയോഗിച്ചിരിക്കുന്നത്​. ഒരു ബൈക്ക്​ സ്​റ്റാർട്ട്​ ചെയ്​ത്​ ഒാടിച്ച്​ പോകുന്നതി​െൻറ ശബ്​ദം ഏതാണ്ട്​ പൂർണ്ണമായും വീഡിയോയിലുണ്ട്​.

ടീസർ ചിത്രം പുറത്തിറങ്ങിയപ്പോൾ വിദഗ്​ധർ പറഞ്ഞത്​ ഹോണ്ട റെബൽ 300 ആണ്​ വരാൻപോകുന്നത്​ എന്നായിരുന്നു. എന്നാൽ ശബ്​ദം കേട്ടതോടെ ഇത്​ റെബൽ 500 ആകുമെന്നാണ്​ വിലയിരുത്തൽ. എന്തായാലും ആരാധകരും വാഹനവിശാരദന്മാരും ഒരുകാര്യത്തിൽ തീർപ്പിലെത്തിയിട്ടുണ്ട്​. വരാൻ പോകുന്നത്​ ഹോണ്ടയുടെ റെബൽ ക്രൂസർ ബൈക്കാണ്​. എന്നാൽ അത്​ 300 സി.സി ആണൊ 500സി.സി ആണൊ എന്ന കാര്യത്തിലാണ്​ തർക്കമുള്ളത്​.

ഹോണ്ട റെബൽ 500

റോയലി​െൻറ എതിരാളി

റോയൽ എൻഫീൽഡും ജാവയും വിരാചിക്കുന്ന പ്രീമിയം സെഗ്​മെൻറിലേക്ക്​ ഹോണ്ടയുടെ കടന്നുവരവായിരിക്കും സെപ്റ്റംബർ 30 ന് നടക്കുക എന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​​. ഹോണ്ട ഒരു റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നുവെന്ന് കുറേക്കാലമായി കേൾക്കുന്നതാണ്​. അതി​െൻറ പരിസമാപ്​തിയായിരിക്കും ഇൗ മാസം അവസാനം നടക്കുകയെന്നും വിലയിരുത്തലുണ്ട്​. ടീസർ ചിത്രത്തിലെ കിരീടം പുതിയ ഹോണ്ട ബൈക്കി​െൻറ നെയിംപ്ലേറ്റ് അല്ലെങ്കിൽ മാർക്കറ്റിംഗ് ടാഗ്‌ലൈനിനെ ചുറ്റിപ്പറ്റിയാണെന്നാണ്​ സൂചന.

റെബൽ 500

ക്രൂസർ,ക്ലാസിക് റോഡ്‌സ്റ്റർ തുടങ്ങി രൂപകൽപ്പനയെകുറിച്ചുള്ള ഉൗഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്​. എതിരാളികളുടെ മോഡലുകളുമായി താരതമ്യംചെയ്യു​േമ്പാൾ ഹോണ്ട റെബൽ 300 ക്രൂസർ ആണ്​ നിലവിൽ വരാൻ ഏറെ സാധ്യതയുള്ള മോഡൽ​. റെബൽ 300 ന്​ ഇതിനകം ഇന്ത്യയിൽ കമ്പനി പേറ്റൻറ്​ നേടിയിട്ടുണ്ട്. റോയൽ എൻഫീൽഡ്​ മെറ്റിയോർ 350 വിപണിക്കായി തയ്യാറായിരിക്കുന്ന സന്ദർഭംകൂടിയാണിത്​.

300 സി.സി വിഭാഗത്തിൽ മികച്ചൊരു ബൈക്കി​െൻറ അഭാവം ഇന്ത്യൻ വിപണിയിലുണ്ട്​. കൃത്യമായി വിലനിശ്​ചയിക്കുകയും ആകർഷകമായ ഇന്ധനക്ഷമത വാഗ്​ദാനം ചെയ്യുകയും ചെയ്​താൽ ഹോണ്ടക്ക്​ തിരിഞ്ഞ്​ നോക്കേണ്ടിവരില്ലെന്നാണ്​ വിപണി നൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldHondaTeaserautomobilerebel 500
Next Story