യഷിന്​ പിന്നാലെ സൂപ്പർ എസ്​.യു.വി സ്വന്തമാക്കി മഹേഷ്​ബാബുവും; താര അധിനിവേശവുമായി റേഞ്ച്​ റോവർ

ആഴ്​ച്ചകൾക്ക്​ മുമ്പാണ്​ കന്നഡ സൂപ്പർ താരം യഷ്​ റേഞ്ച്​ റോവറിന്‍റെ പുത്തൻ എസ്​.യു.വി സ്വന്തമാക്കിയത്​. പുതുതായി വാങ്ങിയ ബ്ലാക്ക് കളര്‍ റേഞ്ച് റോവറില്‍ യാഷ് ഭാര്യ രാധികക്കൊപ്പം വീട്ടിലേക്ക് വരുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനും മുമ്പ്​ നടൻ മോഹൻലാലും പുതിയ റേഞ്ച്​റോവർ വാങ്ങിയിരുന്നു. ഇപ്പോഴിതാ തെലുഗു സൂപ്പർ താരം മഹേഷ്​ ബാബുവും റേഞ്ച്​ റോവർ സ്വന്തമാക്കിയിരിക്കുകയാണ്​. 5.4 കോടി രൂപയാണ്​ റേഞ്ച് റോവറിന്റെ വില.

സൺസെറ്റ്​ ഗോൾഡ്​ നിറത്തിലുള്ളതാണ് മഹേഷ് ബാബുവിന്റെ റേഞ്ച് റോവര്‍. ഹൈദരാബാദില്‍ സ്വര്‍ണ നിറത്തിലുള്ള റേഞ്ച് റോവറുള്ള ഏക വ്യക്തിയും മഹേഷ് ബാബുവാണ്. റേഞ്ച്​റോവർ കൂടാതെ നിരവധി ആഡംബര കാറുകൾ മഹേഷ്​ ബാബുവിന്​ സ്വന്തമായുണ്ട്​. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, റേഞ്ച് റോവര്‍ വോഗ്, ഔഡി എ7, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസ് തുടങ്ങിയവയാണ്​ നടന്‍റെ പക്കലുളള വാഹനങ്ങൾ.

റേഞ്ച് റോവര്‍ വാഹനങ്ങള്‍ ആകര്‍ഷകമായ നിറങ്ങള്‍ക്കും സുഖ സൗകര്യങ്ങള്‍ക്കും പേരുകേട്ടതാണ്. പുതിയ എം.എൽ.എ-ഫ്ലെക്സ് പ്ലാറ്റ്ഫോമിലാണ് റേഞ്ച് റോവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 23 ഇഞ്ച് അലോയ് വീലുകളാണ് ഈ മോഡലിനുള്ളത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വാഗ്ദാനം ചെയ്യുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനുകളാണിത്.

3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് 394 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 346 bhp കരുത്തും 700 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 523 bhp പവറും 750 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ കൂറ്റൻ എസ്.യു.വി 5.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഓള്‍-വീല്‍ ഡ്രൈവും ആക്റ്റീവ്-ലോക്കിങ് റിയര്‍ ഡിഫറന്‍ഷ്യലും സ്റ്റാന്‍ഡേര്‍ഡ് ആണ് വാഹനത്തിൽ.


Tags:    
News Summary - Mahesh Babu Buys A Swanky New Gold Range Rover Car Worth ₹5.4 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.