പുത്തൻ എക്​സ്​.യു.വിയും ടാറ്റ സഫാരിയും നേർക്കുനേർ കൂട്ടിയിച്ചു; വ്യത്യസ്​തമായൊരു 'ക്രാഷ്​ ടെസ്​റ്റ്​' കാണാം

പരസ്​പരം കുതിച്ചുപാഞ്ഞെത്തുന്ന കൂറ്റൻ എസ്​.യു.വികൾ. നടുറോഡിൽവച്ച്​ ഇരുവാഹനങ്ങളും പരസ്​പരം കൂട്ടിയിടിക്കുന്നു. വാഹനങ്ങളുടെ മുൻ ഭാഗം തകർന്ന്​ ചിതറുന്നു. പുതുപുത്തൻ എസ്​.യു.വികളായ മഹീന്ദ്ര എക്​സ്​.യു.വി 700 ഉം ടാറ്റ സഫാരിയും നേർക്കുനേർ കൂട്ടിയിടിക്കുന്ന അപൂർവ്വ കാഴ്​ച്ച കണ്ടിട്ടുണ്ടോ​. യഥാർഥ ജീവിതത്തിൽ അതിനുള്ള ഭാഗ്യമുണ്ടാകാൻ ഇടയില്ലെങ്കിൽ വിഷമിക്കേണ്ട. ഒറിജിനലിനെ വെല്ലുന്ന നല്ല ഒന്നാന്തരം വീഡിയോ ഗെയിമിൽ അതിനുള്ള സൗകര്യമുണ്ട്​. മിക്ക ജനപ്രിയ പ്ലാറ്റ്ഫോമുകളിലും ലഭ്യമായ വീഡിയോ ഗെയിമായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 5 (GTA5) ലാണ്​ ഇൗ വമ്പന്മാരുടെ കൂട്ടിയിടി നടന്നത്​.​ യൂ ട്യൂബർ ഗെയിമിൽ സൃഷ്ടിച്ച മോഡലുകൾ മാത്രമാണ് ക്രാഷ്​ ടെസ്​റ്റിന്​ വിധേയമായത്​.

വെർച്വൽ ക്രാഷ്​ ടെസ്​റ്റ്​

ഉപഭോക്താക്കൾക്കുവേണ്ടി സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്നതിന്​ ശ്രദ്ധിക്കുന്ന ഇന്ത്യൻ കാർ നിർമ്മാതാക്കളാണ് ടാറ്റയും മഹീന്ദ്രയും. ടാറ്റ തങ്ങളുടെ ഏഴ് സീറ്റർ എസ്‌യുവി സഫാരി ഈ വർഷം ആദ്യം വിപണിയിൽ അവതരിപ്പിച്ചപ്പോൾ മഹീന്ദ്ര എക്​സ്​.യു.വി 700 അടുത്ത മാസം ആദ്യം പുറത്തിറക്കാനിരിക്കുകയാണ്​.

വീഡിയോയിൽ കാണുന്ന രണ്ട് കാറുകളും കമ്പ്യൂട്ടർ ഗ്രാഫിക്​സ്​ ഉപയോഗിച്ചാണ് സൃഷ്ടിച്ചത്​. ഗെയിമിൽ ഇതുപോലെ പുതിയ വാഹനങ്ങൾ ചേർക്കാനുള്ള ഒാപ്​ഷനുണ്ട്​. നമ്മുക്ക്​ വേണ്ടരീതിയിൽ വാഹനം പരിഷ്​കരിക്കുകയും ചെയ്യാം. നിലവിൽ സഫാരിയെ ഗ്ലോബൽ എൻസിഎപി ക്രാഷ്​ ടെസ്റ്റിലേക്ക് ടാറ്റ അയച്ചിട്ടില്ല. എക്​സ്​.യു.വിയുടെ സുരക്ഷയും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.