പുത്തൻ എക്സ്.യു.വിയും ടാറ്റ സഫാരിയും നേർക്കുനേർ കൂട്ടിയിച്ചു; വ്യത്യസ്തമായൊരു 'ക്രാഷ് ടെസ്റ്റ്' കാണാം
text_fieldsപരസ്പരം കുതിച്ചുപാഞ്ഞെത്തുന്ന കൂറ്റൻ എസ്.യു.വികൾ. നടുറോഡിൽവച്ച് ഇരുവാഹനങ്ങളും പരസ്പരം കൂട്ടിയിടിക്കുന്നു. വാഹനങ്ങളുടെ മുൻ ഭാഗം തകർന്ന് ചിതറുന്നു. പുതുപുത്തൻ എസ്.യു.വികളായ മഹീന്ദ്ര എക്സ്.യു.വി 700 ഉം ടാറ്റ സഫാരിയും നേർക്കുനേർ കൂട്ടിയിടിക്കുന്ന അപൂർവ്വ കാഴ്ച്ച കണ്ടിട്ടുണ്ടോ. യഥാർഥ ജീവിതത്തിൽ അതിനുള്ള ഭാഗ്യമുണ്ടാകാൻ ഇടയില്ലെങ്കിൽ വിഷമിക്കേണ്ട. ഒറിജിനലിനെ വെല്ലുന്ന നല്ല ഒന്നാന്തരം വീഡിയോ ഗെയിമിൽ അതിനുള്ള സൗകര്യമുണ്ട്. മിക്ക ജനപ്രിയ പ്ലാറ്റ്ഫോമുകളിലും ലഭ്യമായ വീഡിയോ ഗെയിമായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 5 (GTA5) ലാണ് ഇൗ വമ്പന്മാരുടെ കൂട്ടിയിടി നടന്നത്. യൂ ട്യൂബർ ഗെയിമിൽ സൃഷ്ടിച്ച മോഡലുകൾ മാത്രമാണ് ക്രാഷ് ടെസ്റ്റിന് വിധേയമായത്.
വെർച്വൽ ക്രാഷ് ടെസ്റ്റ്
ഉപഭോക്താക്കൾക്കുവേണ്ടി സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്നതിന് ശ്രദ്ധിക്കുന്ന ഇന്ത്യൻ കാർ നിർമ്മാതാക്കളാണ് ടാറ്റയും മഹീന്ദ്രയും. ടാറ്റ തങ്ങളുടെ ഏഴ് സീറ്റർ എസ്‌യുവി സഫാരി ഈ വർഷം ആദ്യം വിപണിയിൽ അവതരിപ്പിച്ചപ്പോൾ മഹീന്ദ്ര എക്സ്.യു.വി 700 അടുത്ത മാസം ആദ്യം പുറത്തിറക്കാനിരിക്കുകയാണ്.
വീഡിയോയിൽ കാണുന്ന രണ്ട് കാറുകളും കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചാണ് സൃഷ്ടിച്ചത്. ഗെയിമിൽ ഇതുപോലെ പുതിയ വാഹനങ്ങൾ ചേർക്കാനുള്ള ഒാപ്ഷനുണ്ട്. നമ്മുക്ക് വേണ്ടരീതിയിൽ വാഹനം പരിഷ്കരിക്കുകയും ചെയ്യാം. നിലവിൽ സഫാരിയെ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിലേക്ക് ടാറ്റ അയച്ചിട്ടില്ല. എക്സ്.യു.വിയുടെ സുരക്ഷയും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.