കേരളമിപ്പോൾ സാക്ഷ്യംവഹിക്കുന്നത് വാഹനപ്രേമികളും മോേട്ടാർ വാഹന ഡിപ്പാർട്ട്മെൻറും തമ്മിലുള്ള കടുത്ത ശീതസമരത്തിനാണ്. വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടാണീ തർക്കം നടക്കുന്നത്. സംസ്ഥാനവ്യാപകമായി മോഡിഫൈഡ് വാഹനങ്ങളെ പിടികൂടി എം.വി.ഡി പെറ്റിയടിക്കാൻ തുടങ്ങിയതാണ് എല്ലാത്തിെൻറയും തുടക്കം. പ്രതിഷേധവുമായി ആളുകൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ എം.വി.ഡി വിശദീകരണവുമായി മറുഭാഗത്ത് അണിനിരന്നു. നിലവിൽ ഇതൊരു ഗ്യാങ് വാറിെൻറ രൂപത്തിലേക്ക് മാറിയിട്ടുണ്ട്.
നിയമലംഘനം ഒരു കാരവശാലും അനുവദിക്കില്ല എന്ന് എം.വി.ഡി പറയുേമ്പാൾ പണം കിട്ടുന്ന നിയമലംഘനങ്ങൾ കണ്ടിെല്ലന്ന് നടിക്കുന്നതിനെതിരെ വണ്ടി പ്രാന്തന്മാരും അണിനിരക്കുന്നു. വിൽപ്പന നികുതി കൊടുത്ത് കടയിൽ വച്ചിരിക്കുന്ന സാധനങ്ങൾ ജി.എസ്.ടി അടച്ച് ഞങ്ങൾ വാങ്ങി വാഹനത്തിൽ പിടിപ്പിച്ചാൽ മാത്രം നിയമലംഘനമാകുന്നതെന്താണെന്ന് മനസിലാകുന്നില്ലെന്നാണ് 'മോഡിഫിക്കേഷൻ' ടീം പറയുന്നത്. തൊടുന്യായം പറഞ്ഞ് പിഴയീടാക്കാൻ കാത്തുനിൽക്കുന്ന അധികൃതർക്കെതിരെ കടുത്ത രോഷമാണ് അവർക്കുള്ളത്. പക്ഷെ നിയമലംഘനങ്ങൾ വൻ അപകടങ്ങൾക്ക് കാരണമാകുമെന്ന് എം.വി.ഡി വ്യക്തമാക്കുന്നു. ഇതിനിടയിലാണ് 'ഒരു മോഡിഫിക്കേഷൻ കഥ'യുമായി എം.വി.ഡി രംഗത്തെത്തിയത്. തങ്ങളുടെ ഫേസ്ബുക്ക് അകൗണ്ടിലാണ് പുതിയ വീഡിയൊ പങ്കുവച്ചിരിക്കുന്നത്. ഇതിൽ മോഡിഫിക്കേഷൻ വരുത്തുന്ന ദൂഷ്യഫലങ്ങൾ വിശദമായി വിവരിച്ചിട്ടുണ്ട്.
എന്നാൽ വിദേശ നാടുകളിലേത് പോലെ ഉപദ്രവകരമല്ലാത്ത രീതിയിലെ മോഡിഫിക്കേഷൻ നിയമവിധേയമാക്കണമെന്നാണ് വാഹനപ്രേമികൾ ആവശ്യപ്പെടുന്നത്. ഇതിനായി കോടതിയിൽ സമർപ്പിക്കാൻ ഒപ്പുശേഖരണവും നടക്കുന്നുണ്ട്. സർക്കാറിൽ നികുതി അടച്ചാണ് മിക്ക ആക്സസറീസുകളും കടകളിലെത്തുന്നത്. ഇത് വിൽക്കാനും വാങ്ങാനും അനുമതിയുണ്ട്. എന്നാൽ, വാഹനത്തിൽ ഉപയോഗിക്കാൻ മാത്രമാവില്ല എന്നത് എവിടത്തെ നീതിയാണെന്നാണ് ഇവരുടെ ചോദ്യം. മോഡിഫിക്കേഷനുകളും അപ്ഗ്രഡേഷനുകളുമെല്ലാം നിർമാതാക്കൾ തന്നെ വാഹനങ്ങളിൽ ചെയ്തുകൊടുക്കുന്നുണ്ട്. നിയമപ്രകാരം ഇതൊന്നും ശിക്ഷാർഹവുമല്ല.
നിയമത്തിലെ നൂലാമാലകൾ കുറച്ച് മറ്റുള്ളവർക്ക് ശല്യമാകാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് േമാഡിഫിക്കേഷനല്ല, ബ്യൂട്ടിഫിക്കേഷൻ മാത്രമാണെന്ന് ഇവർ പറയുന്നു. കൂടാതെ, ഒരുപാട് പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. അവരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഏർപ്പാടാണ് അധികൃതരുടേതെന്നും ആക്ഷേപം ഉയർന്നുകഴിഞ്ഞു. വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണെന്ന 2019 ജനുവരിയിലെ സുപ്രീംകോടതി വിധിയാണ് മോഡിഫൈഡ് വാഹനങ്ങൾക്ക് ആഘാതമായത്. വാഹനത്തിെൻറ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ പാടില്ല എന്നാണ് നിയമം. ആകെ നിറം മാറ്റാൻ മാത്രമാണ് ഉടമക്ക് അധികാരമുള്ളത്. ഇതിന് മോേട്ടാർ വാഹനവകുപ്പിൽനിന്ന് പ്രത്യേകം അനുമതി വാങ്ങേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.