കോരിത്തരിപ്പിക്കുന്ന ടീസർ പുറത്തിറക്കി ഹോണ്ട; അത്​ സി.ബി ഹോൺനെറ്റ്​ ആണെന്ന്​ ആരാധകർ

റ്റയടിക്ക്​ ബൈക്ക്​ ഇറക്കുന്നതിൽ ഒരു ഗുമ്മില്ലെന്നാണ്​ ഹോണ്ടയുടെ നിലപാടെന്ന്​ തോന്നുന്നു. ഇത്​ പറയാൻ കാരണമുണ്ട്​. പുതുതായി നിരത്തിലെത്തിക്കാൻ പോകുന്ന ബൈക്കി​​െൻറ അവ്യക്​തമായൊരു ടീസറാണ്​ ഹോണ്ട ആദ്യം പുറത്തിറക്കിയിരിക്കുന്നത്​.

15 സെക്കൻറ്​ മാത്രമുള്ള വീഡിയോയിൽ ബൈക്കി​െൻറ വ്യക്​തമായൊരു രൂപം ക​െണ്ടത്തുക പ്രയാസമാണ്​. ഒരു റേസിങ് ട്രാക്കിൽ കുതിച്ചുപായുന്ന നീല നിറമുള്ള ബൈക്കി​െൻറ മുൻ ഭാഗമാണ്​ അൽപ്പമെങ്കിലും കാണാനാവുക. ഹോണ്ട എന്ന ബാഡ്​ജിങും ഇൻസ്​ട്രുമെൻറ്​ ക്ലസ്​റ്ററും ഹെഡ്​ലൈറ്റുകളും വീഡിയോയിലുണ്ട്​.


അവസാനം ​'ഫ്ലൈ എഗൈൻസ്​റ്റ്​ ദി വിൻഡ്'​ അഥവാ കാറ്റിനെതിരെ പറക്കുക എന്നും 2020 ഒാഗസ്​റ്റ്​ 27ന്​ രാവിലെ 11:45 മുതൽ തയ്യാറായിരിക്കണമെന്നും കുറിച്ചിട്ടുണ്ട്​. ടീസർ വൈറലായതോടെ ഹോണ്ട ആരാധകർ ബൈക്ക്​ അന്വേഷിച്ച്​ ഇറങ്ങുകയായിരുന്നു​.


അത്​ ഹോണ്ട ഹോൺനെറ്റ്​ 200

ടീസറിൽ കാണുന്നത്​ ഹോണ്ട സി.ബി ഹോൺ​െനറ്റ് 160 ആറി​​െൻറ​ പിൻഗാമി ആണെന്നാണ്​ നിലവിലെ നിഗമനം. തങ്ങളുടെ മറ്റ്​ ബൈക്കുകൾ​െക്കല്ലാം ബി.എസ്​ സിക്​സി​െൻറ​ പരിഷ്​കരിച്ച പതിപ്പുകൾ പുറത്തിറക്കിയപ്പോൾ ഹോൺനെറ്റിനെ ഹോണ്ട അവഗണിച്ചിരുന്നു. ഒരുപക്ഷെ ബൈക്ക്​ മുഴുവനായി പുതുക്കി ഇറക്കാനായിരിക്കും ഇതെന്നാണ്​ അടക്കംപറച്ചിൽ.


160 സി.സിയിൽ നിന്ന്​ പുതിയ ബൈക്കി​െൻറ എഞ്ചിൻ ശേഷി ഉയർത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്​. ഹോണ്ടയുടെ 200 സി.സി കരുത്തുള്ള രാജ്യ​െത്ത ആദ്യ ബൈക്ക്​ ആണ്​ ടീസറിൽ കാണുന്നതെന്നാണ്​ നിഗമനം. 200 സി.സിയിൽ എതിരാളികളോട്​ മത്സരിക്കാൻ ഒരു കരുത്ത​നെ ഹോണ്ടക്ക്​ ഏറ്റവുമധികം ആവശയമുള്ള സമയവുമാണിത്​.

Full View

ടെലിസ്കോപ്പിക് യൂനിറ്റ് ഘടിപ്പിച്ച പഴയ ബൈക്കിൽ നിന്ന് വ്യത്യസ്തമായി യു.എസ്.ഡി ഫോർക്കാണ്​ വീഡിയോയിൽ കാണുന്നത്​​. പൂർണ്ണമായും ഡിജിറ്റലായ എൽ.സി.ഡി ഇൻസ്ട്രുമെൻറ്​ ക്ലസ്​റ്ററും ദൃശ്യമാണ്​. അതിൽ മുകളിൽ ടാക്കോമീറ്ററും ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും ഉൾപ്പെടുന്നുണ്ട്​. തൽക്കാലം ഇൂ വിവരങ്ങൾ മാത്രമാണ്​ ലഭ്യമാകുന്നത്​. കൂടുതൽ അറിയാൻ ഇൗ മാസം 27 വരെ കാത്തിരിക്കേണ്ടിവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.