കോരിത്തരിപ്പിക്കുന്ന ടീസർ പുറത്തിറക്കി ഹോണ്ട; അത് സി.ബി ഹോൺനെറ്റ് ആണെന്ന് ആരാധകർ
text_fieldsഒറ്റയടിക്ക് ബൈക്ക് ഇറക്കുന്നതിൽ ഒരു ഗുമ്മില്ലെന്നാണ് ഹോണ്ടയുടെ നിലപാടെന്ന് തോന്നുന്നു. ഇത് പറയാൻ കാരണമുണ്ട്. പുതുതായി നിരത്തിലെത്തിക്കാൻ പോകുന്ന ബൈക്കിെൻറ അവ്യക്തമായൊരു ടീസറാണ് ഹോണ്ട ആദ്യം പുറത്തിറക്കിയിരിക്കുന്നത്.
15 സെക്കൻറ് മാത്രമുള്ള വീഡിയോയിൽ ബൈക്കിെൻറ വ്യക്തമായൊരു രൂപം കെണ്ടത്തുക പ്രയാസമാണ്. ഒരു റേസിങ് ട്രാക്കിൽ കുതിച്ചുപായുന്ന നീല നിറമുള്ള ബൈക്കിെൻറ മുൻ ഭാഗമാണ് അൽപ്പമെങ്കിലും കാണാനാവുക. ഹോണ്ട എന്ന ബാഡ്ജിങും ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും ഹെഡ്ലൈറ്റുകളും വീഡിയോയിലുണ്ട്.
അവസാനം 'ഫ്ലൈ എഗൈൻസ്റ്റ് ദി വിൻഡ്' അഥവാ കാറ്റിനെതിരെ പറക്കുക എന്നും 2020 ഒാഗസ്റ്റ് 27ന് രാവിലെ 11:45 മുതൽ തയ്യാറായിരിക്കണമെന്നും കുറിച്ചിട്ടുണ്ട്. ടീസർ വൈറലായതോടെ ഹോണ്ട ആരാധകർ ബൈക്ക് അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.
അത് ഹോണ്ട ഹോൺനെറ്റ് 200
ടീസറിൽ കാണുന്നത് ഹോണ്ട സി.ബി ഹോൺെനറ്റ് 160 ആറിെൻറ പിൻഗാമി ആണെന്നാണ് നിലവിലെ നിഗമനം. തങ്ങളുടെ മറ്റ് ബൈക്കുകൾെക്കല്ലാം ബി.എസ് സിക്സിെൻറ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കിയപ്പോൾ ഹോൺനെറ്റിനെ ഹോണ്ട അവഗണിച്ചിരുന്നു. ഒരുപക്ഷെ ബൈക്ക് മുഴുവനായി പുതുക്കി ഇറക്കാനായിരിക്കും ഇതെന്നാണ് അടക്കംപറച്ചിൽ.
160 സി.സിയിൽ നിന്ന് പുതിയ ബൈക്കിെൻറ എഞ്ചിൻ ശേഷി ഉയർത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഹോണ്ടയുടെ 200 സി.സി കരുത്തുള്ള രാജ്യെത്ത ആദ്യ ബൈക്ക് ആണ് ടീസറിൽ കാണുന്നതെന്നാണ് നിഗമനം. 200 സി.സിയിൽ എതിരാളികളോട് മത്സരിക്കാൻ ഒരു കരുത്തനെ ഹോണ്ടക്ക് ഏറ്റവുമധികം ആവശയമുള്ള സമയവുമാണിത്.
ടെലിസ്കോപ്പിക് യൂനിറ്റ് ഘടിപ്പിച്ച പഴയ ബൈക്കിൽ നിന്ന് വ്യത്യസ്തമായി യു.എസ്.ഡി ഫോർക്കാണ് വീഡിയോയിൽ കാണുന്നത്. പൂർണ്ണമായും ഡിജിറ്റലായ എൽ.സി.ഡി ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും ദൃശ്യമാണ്. അതിൽ മുകളിൽ ടാക്കോമീറ്ററും ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും ഉൾപ്പെടുന്നുണ്ട്. തൽക്കാലം ഇൂ വിവരങ്ങൾ മാത്രമാണ് ലഭ്യമാകുന്നത്. കൂടുതൽ അറിയാൻ ഇൗ മാസം 27 വരെ കാത്തിരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.