സെപ്​റ്റംബർ 30ന്​ 'വലുത്'​സംഭവിക്കുമെന്ന്​ ഹോണ്ട; പുതിയ 300സി.സി ക്രൂസർ പുറത്തിറക്കാനെന്ന്​ നിരീക്ഷകർ

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്​കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) പുറത്തിറക്കിയ ഒരു ടീസറാണ്​ നിലവിൽ വാഹനലോകത്ത്​ ചർച്ചയായിരിക്കുന്നത്​. സെപ്റ്റംബർ 30ന് വിപണിയിലെത്താൻ പോകുന്ന പുതിയ ഉൽപ്പന്നത്തെ പരിചയപ്പെടുത്തുന്ന അവ്യക്തമായ ടീസർ ചിത്രമാണ്​ ഹോണ്ട പുറത്തുവിട്ടത്​.

'നിങ്ങളുടെ രാജാവ്​ സെപ്റ്റംബർ 30 ന് എത്തിച്ചേരുന്നു'എന്ന ടാഗ്‌ലൈനോടുകൂടിയ ടീസറിൽ ഒരു കിരീടത്തി​െൻറ രേഖാചിത്രവും കാണിക്കുന്നുണ്ട്​. 'തീയതി കുറിച്ചുവയ്​ക്കുക, ചുവപ്പ്​ പരവതാനി പുറത്തെടുക്കുക, രാജകീയ പുറത്തിറക്കലിന്​ തയ്യാറെടുക്കുക'എന്നും പോസ്​റ്ററിൽ കുറിച്ചിട്ടുണ്ട്​. ഹോണ്ടയുടെ പുതിയ ബൈക്കി​െൻറ ലോക പ്രീമിയർ ആണ്​ നടക്കാൻ പോകുന്നതെന്നാണ്​ പോസ്​റ്റർ കണ്ടവർ പറയുന്നത്​.


300 സി.സി ക്രൂസർ ബൈക്ക്​

300-400 സിസി ശേഷിയുള്ള ക്രൂസർ ബൈക്കായിരിക്കും ജാപ്പനീസ്​ വാഹന ഭീമൻ പുറത്തിറക്കുക എന്നാണ്​ വാഹനവിശാരദന്മാർ കണക്കുകൂട്ടുന്നത്​. റോയൽ എൻഫീൽഡും ജാവയും വിരാചിക്കുന്ന പ്രീമിയം സെഗ്​മെൻറിലേക്ക്​ ഹോണ്ടയുടെ കടന്നുവരവായിരിക്കും സെപ്റ്റംബർ 30 ന് നടക്കുക എന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്​. ഹോണ്ട ഒരു റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നുവെന്ന് കുറേക്കാലമായി കേൾക്കുന്നതാണ്​.


അതി​െൻറ പരിസമാപ്​തിയായിരിക്കും ഇൗ മാസം അവസാനം നടക്കുകയെന്നും വിലയിരുത്തലുണ്ട്​. ടീസർ ചിത്രത്തിലെ കിരീടം പുതിയ ഹോണ്ട ബൈക്കി​െൻറ നെയിംപ്ലേറ്റ് അല്ലെങ്കിൽ മാർക്കറ്റിംഗ് ടാഗ്‌ലൈനിനെ ചുറ്റിപ്പറ്റിയാണെന്നാണ്​ സൂചന. ക്രൂസർ,ക്ലാസിക് റോഡ്‌സ്റ്റർ തുടങ്ങി രൂപകൽപ്പനയെകുറിച്ചുള്ള ഉൗഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്​. എതിരാളികളുടെ മോഡലുകളുമായി താരതമ്യംചെയ്യു​േമ്പാൾ ഹോണ്ട റെബൽ 300 ക്രൂസർ ആണ്​ നിലവിൽ വരാൻ ഏറെ സാധ്യതയുള്ള മോഡൽ​. റെബൽ 300 ന്​ ഇതിനകം ഇന്ത്യയിൽ കമ്പനി പേറ്റൻറ്​ നേടിയിട്ടുണ്ട്.

റോയൽ എൻഫീൽഡ്​ മെറ്റിയോർ 350 വിപണിക്കായി തയ്യാറായിരിക്കുന്ന സന്ദർഭംകൂടിയാണിത്​. 300 സി.സി വിഭാഗത്തിൽ മികച്ചൊരു ബൈക്കി​െൻറ അഭാവം ഇന്ത്യൻ വിപണിയിലുണ്ട്​. കൃത്യമായി വിലനിശ്​ചയിക്കുകയും ആകർഷകമായ ഇന്ധനക്ഷമത വാഗ്​ദാനം ചെയ്യുകയും ചെയ്​താൽ ഹോണ്ടക്ക്​ തിരിഞ്ഞ്​ നോക്കേണ്ടിവരില്ലെന്നാണ്​ വിപണി നൽകുന്ന സൂചന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.