സെപ്റ്റംബർ 30ന് 'വലുത്'സംഭവിക്കുമെന്ന് ഹോണ്ട; പുതിയ 300സി.സി ക്രൂസർ പുറത്തിറക്കാനെന്ന് നിരീക്ഷകർ
text_fieldsഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) പുറത്തിറക്കിയ ഒരു ടീസറാണ് നിലവിൽ വാഹനലോകത്ത് ചർച്ചയായിരിക്കുന്നത്. സെപ്റ്റംബർ 30ന് വിപണിയിലെത്താൻ പോകുന്ന പുതിയ ഉൽപ്പന്നത്തെ പരിചയപ്പെടുത്തുന്ന അവ്യക്തമായ ടീസർ ചിത്രമാണ് ഹോണ്ട പുറത്തുവിട്ടത്.
'നിങ്ങളുടെ രാജാവ് സെപ്റ്റംബർ 30 ന് എത്തിച്ചേരുന്നു'എന്ന ടാഗ്‌ലൈനോടുകൂടിയ ടീസറിൽ ഒരു കിരീടത്തിെൻറ രേഖാചിത്രവും കാണിക്കുന്നുണ്ട്. 'തീയതി കുറിച്ചുവയ്ക്കുക, ചുവപ്പ് പരവതാനി പുറത്തെടുക്കുക, രാജകീയ പുറത്തിറക്കലിന് തയ്യാറെടുക്കുക'എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ഹോണ്ടയുടെ പുതിയ ബൈക്കിെൻറ ലോക പ്രീമിയർ ആണ് നടക്കാൻ പോകുന്നതെന്നാണ് പോസ്റ്റർ കണ്ടവർ പറയുന്നത്.
300 സി.സി ക്രൂസർ ബൈക്ക്
300-400 സിസി ശേഷിയുള്ള ക്രൂസർ ബൈക്കായിരിക്കും ജാപ്പനീസ് വാഹന ഭീമൻ പുറത്തിറക്കുക എന്നാണ് വാഹനവിശാരദന്മാർ കണക്കുകൂട്ടുന്നത്. റോയൽ എൻഫീൽഡും ജാവയും വിരാചിക്കുന്ന പ്രീമിയം സെഗ്മെൻറിലേക്ക് ഹോണ്ടയുടെ കടന്നുവരവായിരിക്കും സെപ്റ്റംബർ 30 ന് നടക്കുക എന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഹോണ്ട ഒരു റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നുവെന്ന് കുറേക്കാലമായി കേൾക്കുന്നതാണ്.
അതിെൻറ പരിസമാപ്തിയായിരിക്കും ഇൗ മാസം അവസാനം നടക്കുകയെന്നും വിലയിരുത്തലുണ്ട്. ടീസർ ചിത്രത്തിലെ കിരീടം പുതിയ ഹോണ്ട ബൈക്കിെൻറ നെയിംപ്ലേറ്റ് അല്ലെങ്കിൽ മാർക്കറ്റിംഗ് ടാഗ്‌ലൈനിനെ ചുറ്റിപ്പറ്റിയാണെന്നാണ് സൂചന. ക്രൂസർ,ക്ലാസിക് റോഡ്‌സ്റ്റർ തുടങ്ങി രൂപകൽപ്പനയെകുറിച്ചുള്ള ഉൗഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. എതിരാളികളുടെ മോഡലുകളുമായി താരതമ്യംചെയ്യുേമ്പാൾ ഹോണ്ട റെബൽ 300 ക്രൂസർ ആണ് നിലവിൽ വരാൻ ഏറെ സാധ്യതയുള്ള മോഡൽ. റെബൽ 300 ന് ഇതിനകം ഇന്ത്യയിൽ കമ്പനി പേറ്റൻറ് നേടിയിട്ടുണ്ട്.
റോയൽ എൻഫീൽഡ് മെറ്റിയോർ 350 വിപണിക്കായി തയ്യാറായിരിക്കുന്ന സന്ദർഭംകൂടിയാണിത്. 300 സി.സി വിഭാഗത്തിൽ മികച്ചൊരു ബൈക്കിെൻറ അഭാവം ഇന്ത്യൻ വിപണിയിലുണ്ട്. കൃത്യമായി വിലനിശ്ചയിക്കുകയും ആകർഷകമായ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും ചെയ്താൽ ഹോണ്ടക്ക് തിരിഞ്ഞ് നോക്കേണ്ടിവരില്ലെന്നാണ് വിപണി നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.