സോണറ്റിനെ തളയ്​ക്കാൻ മാഗ്​നറ്റ്; നിസാ​െൻറ സബ്​ കോംപാക്​ട്​ എസ്​.യു.വി 21ന്​ എത്തും ​

വിപണിയിൽ തരംഗമായ കിയ സോണറ്റി​െൻറ എതിരാളിയാവാൻ നിസാൻ മാഗ്​നറ്റ്​ എത്തുന്നു. മാഗ്​നറ്റ്​ സബ് കോംപാക്റ്റ് എസ്‌യുവി 2020 ഒക്ടോബർ 21 ന് രാജ്യത്ത്​ അനാച്ഛാദനം ചെയ്യും. ജാപ്പനീസ് കാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ നാല്​ മീറ്ററിൽ താ​ഴെയുള്ള എസ്‌യുവിയാണിത്. റെനോ-നിസാൻ കൂട്ടുകെട്ടിൽ പിറന്ന സിഎംഎഫ് എ പ്ലസ്​ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ്​ വാഹനം നിർമിക്കുന്നത്​.

റെനോ ട്രൈബർ എംപിവിയിൽ ഉപയോഗിക്കുന്ന പ്ലാറ്റ്​ഫോമാണിത്​. 2020 ജൂലൈയിൽ കമ്പനി എസ്‌യുവിയുടെ കൺസെപ്റ്റ് പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ്​ വാഹനം നിർമിച്ചതെന്നാണ്​ നിസാൻ എഞ്ചിനീയർമാർ പറയുന്നത്​.ഡാറ്റ്സൺ-സ്റ്റൈലിലുള്ള വലിയ ഷഡ്ഭുജ ഗ്രില്ലുമായാണ്​ മാഗ്നൈറ്റ് എത്തുക. അൽപ്പം കൂർത്ത ഹെഡ്‌ലാമ്പുകളിൽ എൽഇഡി യൂണിറ്റുകൾ വരാനാണ്​ സാധ്യത. എൽ-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും സ്കിഡ് പ്ലേറ്റും ബമ്പറിൽ ഉണ്ടാകും.


വശങ്ങളിലും വീൽ ആർച്ചുകളിലും ക്ലാഡിംഗ്, റൂഫ്​ റെയിലുകൾ, റിയർ സ്‌പോയ്‌ലർ എന്നിവയും പ്രതീക്ഷിക്കാം. എൽഇഡി ടെയിൽ‌ലാമ്പുകൾ, ടെയിൽ‌ഗേറ്റ്, ഹെവി ക്ലാഡിംഗോടുകൂടിയ ഡ്യുവൽ-ടോൺ റിയർ ബമ്പർ എന്നിവയും ലഭിക്കുമെന്നാണ്​ കരുതപ്പെടുന്നത്​. മാഗ്നൈറ്റിന് ഡ്യുവൽ ടോൺ എക്സ്റ്റീരിയർ നിറങ്ങളും പ്രതീക്ഷിക്കുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.