സോണറ്റിനെ തളയ്ക്കാൻ മാഗ്നറ്റ്; നിസാെൻറ സബ് കോംപാക്ട് എസ്.യു.വി 21ന് എത്തും
text_fieldsവിപണിയിൽ തരംഗമായ കിയ സോണറ്റിെൻറ എതിരാളിയാവാൻ നിസാൻ മാഗ്നറ്റ് എത്തുന്നു. മാഗ്നറ്റ് സബ് കോംപാക്റ്റ് എസ്‌യുവി 2020 ഒക്ടോബർ 21 ന് രാജ്യത്ത് അനാച്ഛാദനം ചെയ്യും. ജാപ്പനീസ് കാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ നാല് മീറ്ററിൽ താഴെയുള്ള എസ്‌യുവിയാണിത്. റെനോ-നിസാൻ കൂട്ടുകെട്ടിൽ പിറന്ന സിഎംഎഫ് എ പ്ലസ് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് വാഹനം നിർമിക്കുന്നത്.
റെനോ ട്രൈബർ എംപിവിയിൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണിത്. 2020 ജൂലൈയിൽ കമ്പനി എസ്‌യുവിയുടെ കൺസെപ്റ്റ് പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് വാഹനം നിർമിച്ചതെന്നാണ് നിസാൻ എഞ്ചിനീയർമാർ പറയുന്നത്.ഡാറ്റ്സൺ-സ്റ്റൈലിലുള്ള വലിയ ഷഡ്ഭുജ ഗ്രില്ലുമായാണ് മാഗ്നൈറ്റ് എത്തുക. അൽപ്പം കൂർത്ത ഹെഡ്‌ലാമ്പുകളിൽ എൽഇഡി യൂണിറ്റുകൾ വരാനാണ് സാധ്യത. എൽ-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും സ്കിഡ് പ്ലേറ്റും ബമ്പറിൽ ഉണ്ടാകും.
വശങ്ങളിലും വീൽ ആർച്ചുകളിലും ക്ലാഡിംഗ്, റൂഫ് റെയിലുകൾ, റിയർ സ്‌പോയ്‌ലർ എന്നിവയും പ്രതീക്ഷിക്കാം. എൽഇഡി ടെയിൽലാമ്പുകൾ, ടെയിൽഗേറ്റ്, ഹെവി ക്ലാഡിംഗോടുകൂടിയ ഡ്യുവൽ-ടോൺ റിയർ ബമ്പർ എന്നിവയും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. മാഗ്നൈറ്റിന് ഡ്യുവൽ ടോൺ എക്സ്റ്റീരിയർ നിറങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.