പുത്തൻ ഹിമാലയൻ പറപ്പിച്ച്​ സി.എസ്​.സ​ന്തോഷ്​; 450 സി.സി കരുത്തിൽ കുതിച്ച്​ അഡ്വഞ്ചർ രാജാവ്​

ഹിമാലയൻ 411, സ്‌ക്രാം 411 എന്നിവക്ക്​​ ശേഷം റോയൽ എൻഫീൽഡ്​ അവതരിപ്പിക്കുന്ന 450 സി.സി മോഡൽ അഡ്വഞ്ചർ ബൈക്ക്​ നിരത്തിലേക്ക്​. ഇതിന്​ മുന്നോടിയായി പുറത്തിറങ്ങിയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​. ഇന്ത്യയുടെ ഡാക്കർ റാലി താരമായ സി.എസ്​ സന്തോഷ്​ 450 സി.സി ഹിമാലയൻ ഓടിക്കുന്നതാണ്​ വിഡിയോയിലുള്ളത്​. കർണാടകയിലെ കോലാറിലെ ബിഗ് റോക്ക് ഡേർട്ട് പാർക്കിലാണ്​ സന്തോഷ്​ ഹിമാലയനുമായി പറക്കുന്നത്​.

ലോകത്തിലെ ഏറ്റവും ദുഷ്കരമായ ഡാക്കർ റാലി പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനാണ്​ സി.എസ്​. സന്തോഷ്​. അദ്ദേഹം ഹിമാലയന്‍റെ 450 സി.സി റാലി പതിപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ഡാക്കറിൽ ഹിമാലയൻ 450 പതിപ്പുമായി സന്തോഷ് മത്സരിക്കാനിറങ്ങും. ഡാക്കർ സ്പെഷ്യലിസ്റ്റിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പുറത്തിറക്കിയ വിഡിയോയിൽ, ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി റോഡ്-സ്പെക്ക് ഹിമാലയൻ 450-ൽ സന്തോഷ് റൈഡ് ചെയ്യുന്നതും സ്ലൈഡുചെയ്യുന്നതും കാണാം.

പുതിയ സിംഗിൾ സിലിണ്ടർ എഞ്ചിനുമായിട്ടാണ് 450 സിസി ഹിമാലയൻ വരുന്നത്​. എഞ്ചിൻ 40 ബിഎച്ച്പിയും സമാനമായ അളവിലുള്ള ടോർക്കും ഉൽപ്പാദിപ്പിക്കും. പുതിയ 6-സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിമാലയന്റെ ഏറ്റവും വലിയ എതിരാളിയായ KTM 390 അഡ്വഞ്ചർ അടുത്തിടെ പൂർണമായും ക്രമീകരിക്കാവുന്ന സസ്പെൻഷൻ അവതരിപ്പിച്ചിരുന്നു, ഹാർലി-ഡേവിഡ്‌സണും ട്രയംഫും ജൂലൈ ആദ്യം പുതിയ 400cc മോട്ടോർസൈക്കിളുകളുമായി എത്തുകയാണ്.

ഹിമാലയൻ 411, സ്‌ക്രാം 411 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പുത്തൻ ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 ADV മോട്ടോർസൈക്കിൾ നിർമിക്കുന്നത്. ഇത് നിലവിലെ പ്ലാറ്റ്ഫോമിനേക്കാൾ മികവുറ്റതായിരിക്കുമെന്നാണ്​ സൂചന.


650 സിസി സീരീസിന്​ താഴെ ഇന്ത്യയിൽ അപ്-സൈഡ് ഡൌൺ (USD) ഫ്രണ്ട് ഫോർക്കുകൾ അവതരിപ്പിക്കുന്ന റോയലിൽ നിന്നുള്ള ആദ്യത്തെ മോട്ടോർസൈക്കിളാണ്​ ഹിമാലയൻ 450. ലോങ്​ ട്രാവൽ സസ്‌പെൻഷൻ യൂനിറ്റ്, പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റ് ഉള്ള ഓഫ്-സെറ്റ് റിയർ മോണോഷോക്ക് എന്നിവയാണ്​ മറ്റ് ഹൈലൈറ്റുകൾ.

റോയൽ എൻഫീൽഡ് മോഡലുകളുടെ ഏറ്റവും വലിയ പോരാ‌യ്മമയായി പലരും ചൂണ്ടികാണിക്കുന്ന ഒന്നാണ് ഹാലജൻ ബൾബുകളുടെ ഉപയോഗം. ഹിമാലയൻ 450 ഇക്കാര്യം പൊളിച്ചെഴുതും. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം എൽഇഡി ടെയിൽ ലാമ്പും ടേൺ സിഗ്നലുകളും ഉൾക്കൊള്ളുന്നതാണ് പുത്തൻ ബൈക്ക്​.

Tags:    
News Summary - Upcoming Royal Enfield Himalayan 450 goes off-road with CS Santosh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.