സ്​ക്രാപ്പേജ്​ പോളിസിയും വി​േന്‍റജ്​ കാറുകളു​ം; അറിയാം ഈ നാല്​ കാര്യങ്ങൾ

രാജ്യത്ത്​ പുതിയ സ്​ക്രാപ്പേജ്​ പോളിസി അഥവാ കണ്ടംചെയ്യൽ നയം വരുന്നതോടെ പ്രതിസന്ധിയിലാകുന്നതിൽ ഒരു വിഭാഗമാണ്​ വി​േന്‍റജ്​ കാർ ഉടമകൾ. ജീവനെപ്പോലെ സ്​നേഹിച്ചും താലോലിച്ചും​ വാഹനങ്ങൾ കൊണ്ടുനടക്കുന്ന വലിയൊരു വിഭാഗം ആളുകൾ ലോകത്താകമാനം ഉണ്ട്​. എന്താകും ഇന്ത്യയിലെ വി​േന്‍റജ്​ കാറുകളുടെ ഭാവി. പഴയ വാഹനങ്ങളുള്ളവർ അടിയന്തിരമായി ചെയ്യേണ്ടതെന്താണ്​. അറിയാം ഈ നാല്​ കാര്യങ്ങൾ.

1. 70 ലക്ഷം വാഹനങ്ങൾ പുറന്തള്ളപ്പെടും

റോഡ്​ ഗതാഗത ഹൈവേ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്​ ഇന്ത്യയിൽ 51 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങൾ 20 വർഷത്തിലധികം പഴക്കമുള്ളതാണ്​. അതോടൊപ്പം 17 ലക്ഷം വാണിജ്യ വാഹനങ്ങൾ 15 വർഷം പിന്നിട്ടവയാണ്​. ഇക്കാര്യം കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തന്നെ സ്​ഥിരീകരിച്ചിട്ടുണ്ട്​. മന്ത്രിയുടെ അഭിപ്രായത്തിൽ ഈ വാഹനങ്ങളാണ് നമ്മുടെ രാജ്യത്ത് മലിനീകരണത്തിന്‍റെ പ്രധാന കാരണം. ഇവയിൽ എല്ലാം പരിസ്ഥിതിക്ക് ഭീഷണിയാണെന്നല്ല കേന്ദ്ര സർക്കാറിന്‍റെ വാദം. ഈ വാഹനങ്ങളിൽ പലതും ഹൈ എൻഡ് കാറുകളാണ്​. ഇവയിൽ കുറേയെണ്ണം മാനദണ്ഡങ്ങൾക്ക്​ അനുസൃതമായാണ്​ പ്രവർത്തിക്കുന്നത്​. പക്ഷെ നടത്തുന്ന ടെസ്റ്റുകളിൽ വിജയിക്കാത്ത വാഹനങ്ങൾ പുറന്തള്ളപ്പെടുക തന്നെ വേണമെന്നാണ്​ ഗഡ്​കരി പറയുന്നത്​.

2. ഫിറ്റ്​നസ്​ ടെസ്​റ്റ്​

നിലവിൽ 15 വർഷം പഴക്കമുള്ള കാറുകൾ ഒരു പരിശോധനയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇന്ത്യയിൽ ഇതിനെ 'സി.എഫ്' അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് ടെസ്റ്റ് എന്ന് വിളിക്കുന്നു. പ്രാദേശിക ആർ‌ടി‌ഒകളിലാണ് ഈ പരിശോധന നടക്കുന്നത്. ഉദ്യോഗസ്ഥരാണ് ഇത്​ നടത്തുന്നത്. പരിശോധനയ്ക്ക് വിധേയമാകുന്ന വാഹനത്തിന് മെക്കാനിക്കൽ ഫിറ്റ്നസ് ആവശ്യമാണ്. ലൈറ്റുകൾ, സൂചകങ്ങൾ, ബ്രേക്ക്​, സസ്‌പെൻഷൻ, ബോഡി എന്നിവയുടെ പ്രവർത്തനം പരിശോധനയിൽ ഉൾപ്പെടുന്നു. പലപ്പോഴും ഒരു ചടങ്ങിനുവേണ്ടിയാണ്​ പരിശോധനകൾ നടത്തുക. എന്നാലിനിമുതൽ കാര്യങ്ങൾ മാറും. വാഹനങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്​. ഈ ആധുനിക മെഷീനുകൾ പ്രീ-കാലിബ്രേറ്റ് ചെയ്​തവയായിരിക്കും. ഇത്തരം പരിശോധനകളിൽ സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമേ വാഹനങ്ങൾ തുടർന്ന്​ ഉപയോഗിക്കാനാവൂ.

3. വി​േന്‍റജ്​ കാറുകളുടെ ഭാവി

പുതിയ നയംകാരണം പ്രതിസന്ധിയിലാകുന്ന മറ്റൊരു വിഭാഗമാണ്​ വി​േന്‍റജ്​ കാറുകളും അവയുടെ ഉടമകളും. ലഭിക്കുന്ന വിവരം അനുസരിച്ച്​ വി​േന്‍റജ്​, ക്ലാസിക് കാറുകൾക്കും ബൈക്കുകൾക്കും പുതിയ നയം ബാധകമാകും. എന്നാൽ ഇത്തരം കാറുകൾ തുടർച്ചയായി നിരത്തുകളിൽ ഓടാത്തവയാണ്​. ഇത്തരം വാഹനങ്ങൾക്കായി പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. അവയുടെ നികുതി‌ മറ്റുള്ള​വയേക്കാൾ കുറവായിരിക്കും. സർക്കാർ ഇതിനകംതന്നെ നടപ്പാക്കിയ ഹരിത നികുതിയിൽ വി​േന്‍റജ്​ കാറുകൾ ഉൾപ്പെടുത്തുമോ എന്ന കാര്യം ഉറപ്പിച്ചിട്ടില്ല. വി​േന്‍റജ്​ വാഹനങ്ങൾക്ക് പ്രത്യേക 'ഹെറിറ്റേജ്' നമ്പർ പ്ലേറ്റ് നൽകുമെന്നും സൂചനയുണ്ട്​.

4. പഴയ വാഹനങ്ങൾ നിലനിർത്താൻ ചിലവേറും

20 വർഷം പഴക്കമുള്ള വാഹനങ്ങൾ നിലനിർത്തുന്നത്​ ഇനിമുതൽ ചെലവേറിയ കാര്യമായിരിക്കും. 'ഹരിതനികുതി' ഉൾപ്പടെ നൽകുന്നത്​ പണച്ചിലവേറാൻ കാരണമാകും​. പ്രദേശങ്ങൾക്കനുസരിച്ച് ഹരിത നികുതി വ്യത്യാസപ്പെടുമെന്നും സൂചനയുണ്ട്​. ഡൽഹി പോലുള്ള ഇടങ്ങളിൽ ഹരിതനികുതി കൂടുതലായിരിക്കും. ഗ്രീൻ ടാക്സിനുപുറമേ പുറമെ ഫിറ്റ്നസ് ടെസ്റ്റിനും പണം നൽകേണ്ടിവരും. ചിലവേറിയ വാഹനഭാഗങ്ങൾ മാറുന്നത്​ വാഹന ഉടമയുടെ കൈപൊള്ളിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.