സ്ക്രാപ്പേജ് പോളിസിയും വിേന്റജ് കാറുകളും; അറിയാം ഈ നാല് കാര്യങ്ങൾ
text_fieldsരാജ്യത്ത് പുതിയ സ്ക്രാപ്പേജ് പോളിസി അഥവാ കണ്ടംചെയ്യൽ നയം വരുന്നതോടെ പ്രതിസന്ധിയിലാകുന്നതിൽ ഒരു വിഭാഗമാണ് വിേന്റജ് കാർ ഉടമകൾ. ജീവനെപ്പോലെ സ്നേഹിച്ചും താലോലിച്ചും വാഹനങ്ങൾ കൊണ്ടുനടക്കുന്ന വലിയൊരു വിഭാഗം ആളുകൾ ലോകത്താകമാനം ഉണ്ട്. എന്താകും ഇന്ത്യയിലെ വിേന്റജ് കാറുകളുടെ ഭാവി. പഴയ വാഹനങ്ങളുള്ളവർ അടിയന്തിരമായി ചെയ്യേണ്ടതെന്താണ്. അറിയാം ഈ നാല് കാര്യങ്ങൾ.
1. 70 ലക്ഷം വാഹനങ്ങൾ പുറന്തള്ളപ്പെടും
റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിൽ 51 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങൾ 20 വർഷത്തിലധികം പഴക്കമുള്ളതാണ്. അതോടൊപ്പം 17 ലക്ഷം വാണിജ്യ വാഹനങ്ങൾ 15 വർഷം പിന്നിട്ടവയാണ്. ഇക്കാര്യം കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിയുടെ അഭിപ്രായത്തിൽ ഈ വാഹനങ്ങളാണ് നമ്മുടെ രാജ്യത്ത് മലിനീകരണത്തിന്‍റെ പ്രധാന കാരണം. ഇവയിൽ എല്ലാം പരിസ്ഥിതിക്ക് ഭീഷണിയാണെന്നല്ല കേന്ദ്ര സർക്കാറിന്‍റെ വാദം. ഈ വാഹനങ്ങളിൽ പലതും ഹൈ എൻഡ് കാറുകളാണ്. ഇവയിൽ കുറേയെണ്ണം മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. പക്ഷെ നടത്തുന്ന ടെസ്റ്റുകളിൽ വിജയിക്കാത്ത വാഹനങ്ങൾ പുറന്തള്ളപ്പെടുക തന്നെ വേണമെന്നാണ് ഗഡ്കരി പറയുന്നത്.
2. ഫിറ്റ്നസ് ടെസ്റ്റ്
നിലവിൽ 15 വർഷം പഴക്കമുള്ള കാറുകൾ ഒരു പരിശോധനയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇന്ത്യയിൽ ഇതിനെ 'സി.എഫ്' അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് ടെസ്റ്റ് എന്ന് വിളിക്കുന്നു. പ്രാദേശിക ആർടിഒകളിലാണ് ഈ പരിശോധന നടക്കുന്നത്. ഉദ്യോഗസ്ഥരാണ് ഇത് നടത്തുന്നത്. പരിശോധനയ്ക്ക് വിധേയമാകുന്ന വാഹനത്തിന് മെക്കാനിക്കൽ ഫിറ്റ്നസ് ആവശ്യമാണ്. ലൈറ്റുകൾ, സൂചകങ്ങൾ, ബ്രേക്ക്, സസ്‌പെൻഷൻ, ബോഡി എന്നിവയുടെ പ്രവർത്തനം പരിശോധനയിൽ ഉൾപ്പെടുന്നു. പലപ്പോഴും ഒരു ചടങ്ങിനുവേണ്ടിയാണ് പരിശോധനകൾ നടത്തുക. എന്നാലിനിമുതൽ കാര്യങ്ങൾ മാറും. വാഹനങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ ആധുനിക മെഷീനുകൾ പ്രീ-കാലിബ്രേറ്റ് ചെയ്തവയായിരിക്കും. ഇത്തരം പരിശോധനകളിൽ സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമേ വാഹനങ്ങൾ തുടർന്ന് ഉപയോഗിക്കാനാവൂ.
3. വിേന്റജ് കാറുകളുടെ ഭാവി
പുതിയ നയംകാരണം പ്രതിസന്ധിയിലാകുന്ന മറ്റൊരു വിഭാഗമാണ് വിേന്റജ് കാറുകളും അവയുടെ ഉടമകളും. ലഭിക്കുന്ന വിവരം അനുസരിച്ച് വിേന്റജ്, ക്ലാസിക് കാറുകൾക്കും ബൈക്കുകൾക്കും പുതിയ നയം ബാധകമാകും. എന്നാൽ ഇത്തരം കാറുകൾ തുടർച്ചയായി നിരത്തുകളിൽ ഓടാത്തവയാണ്. ഇത്തരം വാഹനങ്ങൾക്കായി പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവയുടെ നികുതി മറ്റുള്ളവയേക്കാൾ കുറവായിരിക്കും. സർക്കാർ ഇതിനകംതന്നെ നടപ്പാക്കിയ ഹരിത നികുതിയിൽ വിേന്റജ് കാറുകൾ ഉൾപ്പെടുത്തുമോ എന്ന കാര്യം ഉറപ്പിച്ചിട്ടില്ല. വിേന്റജ് വാഹനങ്ങൾക്ക് പ്രത്യേക 'ഹെറിറ്റേജ്' നമ്പർ പ്ലേറ്റ് നൽകുമെന്നും സൂചനയുണ്ട്.
4. പഴയ വാഹനങ്ങൾ നിലനിർത്താൻ ചിലവേറും
20 വർഷം പഴക്കമുള്ള വാഹനങ്ങൾ നിലനിർത്തുന്നത് ഇനിമുതൽ ചെലവേറിയ കാര്യമായിരിക്കും. 'ഹരിതനികുതി' ഉൾപ്പടെ നൽകുന്നത് പണച്ചിലവേറാൻ കാരണമാകും. പ്രദേശങ്ങൾക്കനുസരിച്ച് ഹരിത നികുതി വ്യത്യാസപ്പെടുമെന്നും സൂചനയുണ്ട്. ഡൽഹി പോലുള്ള ഇടങ്ങളിൽ ഹരിതനികുതി കൂടുതലായിരിക്കും. ഗ്രീൻ ടാക്സിനുപുറമേ പുറമെ ഫിറ്റ്നസ് ടെസ്റ്റിനും പണം നൽകേണ്ടിവരും. ചിലവേറിയ വാഹനഭാഗങ്ങൾ മാറുന്നത് വാഹന ഉടമയുടെ കൈപൊള്ളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.