'വിവാദ എസ്​.യു.​വി' സ്വന്തമാക്കി തമിഴ്​നാട്​ മുഖ്യമന്ത്രിയും; എം.കെ.സ്​റ്റാലി​ന് തുണയാകാൻ ഡിഫൻഡർ

ലോകത്തിലെ ഏറ്റവും മികച്ച എസ്​.യു.വികളിൽ ഒന്നാണ്​ ലാൻഡ്​റോവർ ഡിഫൻഡർ. എന്നാൽ, മലയാളികളെ സംബന്ധിച്ച്​ ഇതൊരു വിവാദ എസ്​.യു.വിയാണ്​. അടുത്തിടെ നടന്ന വലിയൊരു വിവാദത്തിലെ പ്രധാന വസ്​തുവായതോടെയാണ്​ ഡിഫൻഡറിന്​ അങ്ങിനൊരു പരിവേഷം ലഭിച്ചത്​. നടൻ ജോജു ജോർജ് യൂത്ത്​​ കോൺഗ്രസി​െൻറ​ റോഡ്​ തടയലിനെ എതിർത്തതാണ്​ എല്ലാത്തി​േൻറയും തുടക്കം. തുടർന്ന്​ അദ്ദേഹത്തി​െൻറ വാഹനമായ ഡിഫൻഡർ പ്രതിഷേധക്കാർ കേടുവരുത്തിയതും അതേ തുടർന്നുണ്ടായ കോലാഹലങ്ങളുമാണ്​ ഡിഫൻഡറിനെ വിവാദ കേന്ദ്രമാക്കിയത്​.

സ്​റ്റാലി​െൻറ ഡിഫൻഡർ

തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്​റ്റാലിൻ ത​െൻറ ഒൗദ്യോഗിക വാഹനമായി ഒരു ഡിഫൻഡർ സ്വന്തമാക്കിയിരിക്കുന്ന വാർത്തയാണ് ഇപ്പോൾ​ പുറത്തുവരുന്നത്​. ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരിൽ ഒരാളും നിലപാടുകൾകൊണ്ട്​ വ്യത്യസ്​തനുമായ സ്റ്റാലിൻ തിരഞ്ഞെടുക്കുന്നതോടെ ലാൻഡ്​റോവറി​െൻറ ഗരിമ വീണ്ടും ഉയരാനാണ്​ സാധ്യത. വെള്ള നിറത്തോട്​ ഏറെ ആഭിമുഖ്യമുള്ള സ്​റ്റാലിൻ, ത​െൻറ പാർട്ടിയുടെ നിറങ്ങളിൽ ഒന്നായ കറുപ്പുംകൂടി​ ചേർത്ത്​ ഇരട്ട കളർ വാഹനമാണ്​ സ്വന്തമാക്കിയിരിക്കുന്നത്​.


വാഹനത്തി​െൻറ അലോയ്​കൾക്ക്​ വെള്ളനിറം നൽകാനും ഇദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്​. ചെന്നൈയിലെ റോഡിലൂടെ വാഹനവ്യൂഹത്തി​നൊപ്പം ഡിഫൻഡറിൽ പോകുന്ന തമിഴ്​നാട്​ മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. ഡിഫൻഡർ ഒാടിക്കുന്ന സ്റ്റാലിനേയും അടുത്തിടെ വീഡിയോകളിൽ കണ്ടിരുന്നു. ഡിഫൻഡർ 5 ഡോർ പതിപ്പാണ് സ്​റ്റാലിൻ സ്വന്തമാക്കിയത്​.

തമിഴ്​നാട്ടിൽ നിന്നുള്ള മറ്റൊരു രാഷ്​ട്രീയക്കാരനും അടുത്തിടെ ഡിഫൻഡർ വാങ്ങിയിരുന്നു. കന്യാകുമാരി നിയോജക മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗം വിജയ് വസന്താണത്​. തന്റെ പഴയ ടൊയോട്ട ഫോർച്യൂണറിന് പകരമായി ചുവപ്പ് നിറത്തിലുള്ള ഡിഫൻഡർ 110 ആണ്​ ഇദ്ദേഹം തിരഞ്ഞെടുത്തത്. രാഷ്ട്രീയക്കാരൻ എന്നതിലുപരി, പ്രശസ്​ത വ്യവസായി കൂടിയാണ് വസന്ത്. നിരവധി തമിഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.


ഡിഫൻഡർ എന്ന ഇതിഹാസം

റോഡുകളേക്കാൾ കാടുകളെ സ്​നേഹിക്കുന്ന വാഹനമാണ്​ ഡിഫൻഡർ എന്ന്​ പറയാം. 2020 ഒക്​ടോബർ 15നാണ്​​ പുതുതലമുറ ഡിഫൻഡറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്​. സെപ്റ്റംബറിൽ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് പുതിയ എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. 69.99 ലക്ഷം (എക്സ്-ഷോറൂം, ഇന്ത്യ) ആണ്​ കുറഞ്ഞ വേരിയൻറി​െൻറ വില. ഉയർന്ന വകഭേദത്തിന്​ ഒരു കോടിയിലധികം വിലവരും. ​െഎതിഹാസികമായ പാരമ്പര്യമുള്ള വാഹനമാണ്​ ഡിഫൻഡർ. പുതിയ തലമുറ വാഹനം ഒറിജിനലി​െൻറ കഴിവുകൾ നിലനിർത്തിയും ആധുനികത കൂട്ടിച്ചേർത്തുമാണ്​ നിർമിച്ചിരിക്കുന്നത്​.

ഡിഫൻഡറി​െൻറ ചരിത്രത്തിലാദ്യമായി അതൊരു മോണോകോക്​ വാഹനമായി മാറിയിട്ടുണ്ട്​​. ഡി 7 എക്​സ്​ എന്ന്​ വിളിക്കുന്ന പ്ലാറ്റ്​ഫോമിലാണ്​ നിർമാണം. ഒാഫ്​റോഡ്​ വാഹനങ്ങൾ ലാഡർ​ഫ്രെയിം ഷാസിയിലായിരിക്കണം എന്ന പരമ്പരാഗത സങ്കൽപ്പത്തെ അട്ടിമറിക്കുകയാണ്​ ലാൻഡ്​റോവർ എഞ്ചിനീയർമാരുടെ പുതിയ നീക്കത്തിന്​ പിന്നിൽ. ഡിഫെൻഡർ 90(3-ഡോർ), ഡിഫെൻഡർ 110(5-ഡോർ) എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഹനം വരുന്നത്. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ അഞ്ച് വേരിയൻറുകൾ വാഹനത്തിനുണ്ട്​.


എഞ്ചിൻ

2.0 ലിറ്റർ, നാല് സിലിണ്ടർ, ബിഎസ് 6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഇന്ത്യയിലെ ഡിഫൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​. 292 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമാണ് വാഹനം ഉത്​പാദിപ്പിക്കുന്നത്​. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ്​ വാഹനത്തിനുള്ളത്​. നമ്മുടെ ഇഷ്​ടമനുസരിച്ച്​ മാറ്റം വരുത്താവുന്ന ലാൻഡ് റോവറി​െൻറ ടെറൈൻ റെസ്പോൺസ് 2 സിസ്റ്റവും ഓഫ്-റോഡർ നൽകുന്നു.ഓഫ്-റോഡുകളിൽ സ്വന്തമായി 145 മില്ലീമീറ്റർവരെ സസ്​പെൻഷൻ ഉയർത്താനും കഴിയും.

എയർ സസ്പെൻഷനാണ്​ വാഹനത്തിനെന്നതും പ്രത്യേകതയാണ്​. പിവി പ്രോ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. 360 ഡിഗ്രി ക്യാമറ അസിസ്റ്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്​.

ഡിഫൻഡർ വി 8 എഞ്ചിനിലും ലഭ്യമാണ്​. എക്കാലത്തെയും ശക്തനായ ഡിഫെൻഡറാണിത്​. ഡിഫെൻഡർ വി 8 ന്​ 525 എച്ച്പി, 5.0 ലിറ്റർ, സൂപ്പർചാർജ്ഡ് 'എജെ' വി 8 എഞ്ചിനാണ്​ നൽകിയിരിക്കുന്നത്​. സൗന്ദര്യവർധക്കായി ക്വാഡ് എക്‌സ്‌ഹോസ്റ്റ്, 22 ഇഞ്ച് വീലുകൾ, ബ്ലൂ ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​. കരുത്തേറിയ സസ്പെൻഷനും ആന്‍റി-റോൾ ബാറുകളും വാഹനത്തിലുണ്ട്​.


എഞ്ചിനാണ്​ വി8ലെ താരം

5.0 ലിറ്റർ സൂപ്പർചാർഫ്​ഡ്​ എജെ വി 8 എഞ്ചിൻ റേഞ്ച് റോവർ സ്പോർട്​, ജാഗ്വാർ എഫ്-ടൈപ്പ് എന്നിവയുൾപ്പെടെയുള്ള പ്രകടന-കേന്ദ്രീകൃത മോഡലുകളിൽ നേരത്തേ വന്നിട്ടുള്ളതാണ്​. വി 8 ഡിഫെൻഡറിന്​ പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗമാർജിക്കാൻ വെറും 5.2 സെക്കൻഡ്​ മതിയാകും. ഷോർട്ട് വീൽബേസുള്ള ത്രീ-ഡോർ 90 വേഷത്തിൽ 240 കിലോമീറ്റർ വരെ വാഹനം വേഗത കൈവരിക്കും. പുതിയ ഡിഫെൻഡർ ഹാൻഡ്​ലിങിലും മികവുപുലർത്തുന്ന വാഹനമാണ്​.

സ്റ്റാൻഡേർഡ് ഡിഫെൻഡറിലെ ടെറൈൻ റെസ്‌പോൺസ് സിസ്റ്റം, ഓഫ്‌-റോഡ് ഡ്രൈവിങ്​ മോഡുകൾ എന്നിവക്കുപുറമേ, വി 8 പതിപ്പിൽ പുതിയ ഡൈനാമിക് സെറ്റിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇത് ത്രോട്ടിൽ റെസ്​പോൺസ്​ വർധിപ്പിക്കുകയും തുടർച്ചയായി വേരിയബിൾ ഡാംപറുകൾ ക്രമീകരിച്ച്​ ഡ്രൈവിങ്​ ആസ്വാദ്യകരമാക്കുകയും ചെയ്യും. വി 8 ൽ ഉറച്ച സസ്പെൻഷൻ ബുഷുകളും ഫ്ലാറ്റർ കോർണറിംഗിനായി ആന്‍റി-റോൾ ബാറുകളും ഉണ്ട്.

Tags:    
News Summary - Tamil Nadu CM M.K. Stalin’s new ride is a Land Rover Defender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.