'വിവാദ എസ്.യു.വി' സ്വന്തമാക്കി തമിഴ്നാട് മുഖ്യമന്ത്രിയും; എം.കെ.സ്റ്റാലിന് തുണയാകാൻ ഡിഫൻഡർ
text_fieldsലോകത്തിലെ ഏറ്റവും മികച്ച എസ്.യു.വികളിൽ ഒന്നാണ് ലാൻഡ്റോവർ ഡിഫൻഡർ. എന്നാൽ, മലയാളികളെ സംബന്ധിച്ച് ഇതൊരു വിവാദ എസ്.യു.വിയാണ്. അടുത്തിടെ നടന്ന വലിയൊരു വിവാദത്തിലെ പ്രധാന വസ്തുവായതോടെയാണ് ഡിഫൻഡറിന് അങ്ങിനൊരു പരിവേഷം ലഭിച്ചത്. നടൻ ജോജു ജോർജ് യൂത്ത് കോൺഗ്രസിെൻറ റോഡ് തടയലിനെ എതിർത്തതാണ് എല്ലാത്തിേൻറയും തുടക്കം. തുടർന്ന് അദ്ദേഹത്തിെൻറ വാഹനമായ ഡിഫൻഡർ പ്രതിഷേധക്കാർ കേടുവരുത്തിയതും അതേ തുടർന്നുണ്ടായ കോലാഹലങ്ങളുമാണ് ഡിഫൻഡറിനെ വിവാദ കേന്ദ്രമാക്കിയത്.
സ്റ്റാലിെൻറ ഡിഫൻഡർ
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തെൻറ ഒൗദ്യോഗിക വാഹനമായി ഒരു ഡിഫൻഡർ സ്വന്തമാക്കിയിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരിൽ ഒരാളും നിലപാടുകൾകൊണ്ട് വ്യത്യസ്തനുമായ സ്റ്റാലിൻ തിരഞ്ഞെടുക്കുന്നതോടെ ലാൻഡ്റോവറിെൻറ ഗരിമ വീണ്ടും ഉയരാനാണ് സാധ്യത. വെള്ള നിറത്തോട് ഏറെ ആഭിമുഖ്യമുള്ള സ്റ്റാലിൻ, തെൻറ പാർട്ടിയുടെ നിറങ്ങളിൽ ഒന്നായ കറുപ്പുംകൂടി ചേർത്ത് ഇരട്ട കളർ വാഹനമാണ് സ്വന്തമാക്കിയിരിക്കുന്നത്.
വാഹനത്തിെൻറ അലോയ്കൾക്ക് വെള്ളനിറം നൽകാനും ഇദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ചെന്നൈയിലെ റോഡിലൂടെ വാഹനവ്യൂഹത്തിനൊപ്പം ഡിഫൻഡറിൽ പോകുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡിഫൻഡർ ഒാടിക്കുന്ന സ്റ്റാലിനേയും അടുത്തിടെ വീഡിയോകളിൽ കണ്ടിരുന്നു. ഡിഫൻഡർ 5 ഡോർ പതിപ്പാണ് സ്റ്റാലിൻ സ്വന്തമാക്കിയത്.
തമിഴ്നാട്ടിൽ നിന്നുള്ള മറ്റൊരു രാഷ്ട്രീയക്കാരനും അടുത്തിടെ ഡിഫൻഡർ വാങ്ങിയിരുന്നു. കന്യാകുമാരി നിയോജക മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗം വിജയ് വസന്താണത്. തന്റെ പഴയ ടൊയോട്ട ഫോർച്യൂണറിന് പകരമായി ചുവപ്പ് നിറത്തിലുള്ള ഡിഫൻഡർ 110 ആണ് ഇദ്ദേഹം തിരഞ്ഞെടുത്തത്. രാഷ്ട്രീയക്കാരൻ എന്നതിലുപരി, പ്രശസ്ത വ്യവസായി കൂടിയാണ് വസന്ത്. നിരവധി തമിഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
ഡിഫൻഡർ എന്ന ഇതിഹാസം
റോഡുകളേക്കാൾ കാടുകളെ സ്നേഹിക്കുന്ന വാഹനമാണ് ഡിഫൻഡർ എന്ന് പറയാം. 2020 ഒക്ടോബർ 15നാണ് പുതുതലമുറ ഡിഫൻഡറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സെപ്റ്റംബറിൽ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് പുതിയ എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. 69.99 ലക്ഷം (എക്സ്-ഷോറൂം, ഇന്ത്യ) ആണ് കുറഞ്ഞ വേരിയൻറിെൻറ വില. ഉയർന്ന വകഭേദത്തിന് ഒരു കോടിയിലധികം വിലവരും. െഎതിഹാസികമായ പാരമ്പര്യമുള്ള വാഹനമാണ് ഡിഫൻഡർ. പുതിയ തലമുറ വാഹനം ഒറിജിനലിെൻറ കഴിവുകൾ നിലനിർത്തിയും ആധുനികത കൂട്ടിച്ചേർത്തുമാണ് നിർമിച്ചിരിക്കുന്നത്.
ഡിഫൻഡറിെൻറ ചരിത്രത്തിലാദ്യമായി അതൊരു മോണോകോക് വാഹനമായി മാറിയിട്ടുണ്ട്. ഡി 7 എക്സ് എന്ന് വിളിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമാണം. ഒാഫ്റോഡ് വാഹനങ്ങൾ ലാഡർഫ്രെയിം ഷാസിയിലായിരിക്കണം എന്ന പരമ്പരാഗത സങ്കൽപ്പത്തെ അട്ടിമറിക്കുകയാണ് ലാൻഡ്റോവർ എഞ്ചിനീയർമാരുടെ പുതിയ നീക്കത്തിന് പിന്നിൽ. ഡിഫെൻഡർ 90(3-ഡോർ), ഡിഫെൻഡർ 110(5-ഡോർ) എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഹനം വരുന്നത്. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ അഞ്ച് വേരിയൻറുകൾ വാഹനത്തിനുണ്ട്.
എഞ്ചിൻ
2.0 ലിറ്റർ, നാല് സിലിണ്ടർ, ബിഎസ് 6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഇന്ത്യയിലെ ഡിഫൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 292 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ് വാഹനത്തിനുള്ളത്. നമ്മുടെ ഇഷ്ടമനുസരിച്ച് മാറ്റം വരുത്താവുന്ന ലാൻഡ് റോവറിെൻറ ടെറൈൻ റെസ്പോൺസ് 2 സിസ്റ്റവും ഓഫ്-റോഡർ നൽകുന്നു.ഓഫ്-റോഡുകളിൽ സ്വന്തമായി 145 മില്ലീമീറ്റർവരെ സസ്പെൻഷൻ ഉയർത്താനും കഴിയും.
എയർ സസ്പെൻഷനാണ് വാഹനത്തിനെന്നതും പ്രത്യേകതയാണ്. പിവി പ്രോ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ അസിസ്റ്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ഡിഫൻഡർ വി 8 എഞ്ചിനിലും ലഭ്യമാണ്. എക്കാലത്തെയും ശക്തനായ ഡിഫെൻഡറാണിത്. ഡിഫെൻഡർ വി 8 ന് 525 എച്ച്പി, 5.0 ലിറ്റർ, സൂപ്പർചാർജ്ഡ് 'എജെ' വി 8 എഞ്ചിനാണ് നൽകിയിരിക്കുന്നത്. സൗന്ദര്യവർധക്കായി ക്വാഡ് എക്‌സ്‌ഹോസ്റ്റ്, 22 ഇഞ്ച് വീലുകൾ, ബ്ലൂ ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കരുത്തേറിയ സസ്പെൻഷനും ആന്‍റി-റോൾ ബാറുകളും വാഹനത്തിലുണ്ട്.
എഞ്ചിനാണ് വി8ലെ താരം
5.0 ലിറ്റർ സൂപ്പർചാർഫ്ഡ് എജെ വി 8 എഞ്ചിൻ റേഞ്ച് റോവർ സ്പോർട്, ജാഗ്വാർ എഫ്-ടൈപ്പ് എന്നിവയുൾപ്പെടെയുള്ള പ്രകടന-കേന്ദ്രീകൃത മോഡലുകളിൽ നേരത്തേ വന്നിട്ടുള്ളതാണ്. വി 8 ഡിഫെൻഡറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ വെറും 5.2 സെക്കൻഡ് മതിയാകും. ഷോർട്ട് വീൽബേസുള്ള ത്രീ-ഡോർ 90 വേഷത്തിൽ 240 കിലോമീറ്റർ വരെ വാഹനം വേഗത കൈവരിക്കും. പുതിയ ഡിഫെൻഡർ ഹാൻഡ്ലിങിലും മികവുപുലർത്തുന്ന വാഹനമാണ്.
സ്റ്റാൻഡേർഡ് ഡിഫെൻഡറിലെ ടെറൈൻ റെസ്‌പോൺസ് സിസ്റ്റം, ഓഫ്-റോഡ് ഡ്രൈവിങ് മോഡുകൾ എന്നിവക്കുപുറമേ, വി 8 പതിപ്പിൽ പുതിയ ഡൈനാമിക് സെറ്റിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ത്രോട്ടിൽ റെസ്പോൺസ് വർധിപ്പിക്കുകയും തുടർച്ചയായി വേരിയബിൾ ഡാംപറുകൾ ക്രമീകരിച്ച് ഡ്രൈവിങ് ആസ്വാദ്യകരമാക്കുകയും ചെയ്യും. വി 8 ൽ ഉറച്ച സസ്പെൻഷൻ ബുഷുകളും ഫ്ലാറ്റർ കോർണറിംഗിനായി ആന്‍റി-റോൾ ബാറുകളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.