കുറഞ്ഞ വിലക്ക്​ കൂടുൽ കരുത്ത്​; ആൾട്രോസ്​ ഐ ടർബോക്ക്​ വില പ്രഖ്യാപിച്ച്​ ടാറ്റ

പ്രീമിയം ഹാച്ച്ബാക്കായ ടാറ്റ ആൾട്രോസിന്‍റെ ശ്രേണിയിലേക്ക്​ കടന്നുവന്ന പുതിയ വേരിയന്‍റ്​ ​ഐ ടർബോക്ക്​ വില പ്രഖ്യാപിച്ചു. മൂന്ന്​ ​വകഭേദങ്ങളാണ്​ ആൾട്രോസ്​ ഐ ടർബോക്കുള്ളത്​. 7.73 ലക്ഷമാണ്​ അടിസ്ഥാന എക്സ്‌ ടി ട്രിമിന് വിലയിട്ടിരിക്കുന്നത്​. ഇസെഡ് ട്രിമ്മിന്​ 8.45 ലക്ഷവ​ും ഏറ്റവും ഉയർന്ന എക്​സ്​ ഇസഡ്​ പ്ലസിന്​ 8.85 ലക്ഷവും വിലവരും. പ്രധാന എതിരാളികളായ 120 എച്ച്പി, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുള്ള (9.90-11.33 ലക്ഷം രൂപ) ഹ്യൂണ്ടായ്​ ഐ 20, 110 എച്ച്പി 1.0 ലിറ്റർ, ടർബോ-പെട്രോൾ എഞ്ചിനുള്ള ഫോക്‌സ്‌വാഗൺ പോളോ 1.0 ടിഎസ്‌ഐ (8.09-9.67 ലക്ഷം) തുടങ്ങിയവയെ അ​േപക്ഷിച്ച്​ വില കുറവാണെന്നത്​ ആൾട്രോസ്​ ഐ ടർബോക്ക്​ നേട്ടമാകും.


വിലകൾ താൽക്കാലികമാണെന്നും ഭാവിയിൽ ഇത് കൂടാൻ സാധ്യതയുണ്ടെന്നും ടാറ്റ പറയുന്നു. ടാറ്റയുടെ 1.2 റിവോട്രോൺ എഞ്ചിന്‍റെ ടർബോ പതിപ്പാണ്​ ആൾട്രോസ് ഐ ടർബോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. 110 എച്ച്പി, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണിത്​. നിലവിൽ മാനുവൽ ഗിയർബോക്സ് മാത്രമാണ്​ നൽകിയിരിക്കുന്നത്​. ഭാവിയിൽ ഡിസിടി ഓട്ടോ ഓപ്ഷനും ഉൾപ്പെടുത്തും.


1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ യൂനിറ്റ് 110 എച്ച്പിയും 140 എൻഎം ടോർക്കും ഉത്​പാദിപ്പിക്കും. ഇത് നേരത്തേ നെക്‌സൺ എസ്‌യുവിയിൽ നൽകിയിരുന്ന എഞ്ചിനാണ്​. നെക്​സണിൽ 120 എച്ച്പിയും 170 എൻഎ ടോർക്കും ഉണ്ടാക്കുമായിരുന്നു. ആൾട്രോസിലെത്തു​േമ്പാൾ എഞ്ചിൻ ട്യൂണിൽ മാറ്റമുണ്ട്​. പുതിയ ടോപ്പ്-സ്പെക്​ എക്സ്ഇസഡ് പ്ലസ്​ ട്രിം നിരവധി പുതിയ സവിശേഷതകളോടുകൂടിയാണ്​ വരുന്നത്​.

12 സെക്കൻഡിനുള്ളിൽ വാഹനം പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ്​ ടാറ്റയുടെ അവകാശവാദം. 18.13 കിലോമീറ്റർ ഇന്ധനക്ഷമതയും വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. സ്റ്റാൻഡേർഡ് കാറിന്‍റെ സിറ്റി, ഇക്കോ എന്നിവയ്‌ക്ക് പകരമായി സിറ്റി, സ്‌പോർട്ട് എന്നീ വ്യത്യസ്‌ത ഡ്രൈവ് മോഡുകളുമായാണ് ഐ ടർബോ വരുന്നത്.


കൂടുതൽ സവിശേഷതകൾ‌

എക്സ്‌ ടി, എക്‌സ്​ ഇസഡ്, എക്‌സ്​ ഇസഡ് പ്ലസ്​ എന്നീ മൂന്ന്​ വേരിയന്‍റുകളിൽ ആൽ‌ട്രോസ് ഐ ടർ‌ബോ ലഭ്യമാകും. ആൾട്രോസ്​ ലൈനപ്പിലേക്ക് ടാറ്റ പുതിയ ടോപ്പ്-സ്പെക്​ എക്സ്ഇസഡ് പ്ലസ്​ വേരിയൻറുകൂടി അവതരിപ്പിച്ചിട്ടുണ്ട്​. എട്ട് സ്പീക്കർ ഹാർമൻ സൗണ്ട് സിസ്റ്റം (നാല് സ്പീക്കറുകൾ, നാല് ട്വീറ്ററുകൾ), ലെതർ സീറ്റുകൾ, എ.സിയിൽ എക്സ്പ്രസ് കൂൾ ഫംഗ്ഷൻ, ടച്ച്സ്ക്രീൻ വാൾപേപ്പർ കസ്റ്റമൈസേഷൻ, ടാറ്റയുടെ ഐആർ‌എ (ഇന്‍റലിജന്‍റ്​ റിയൽ ടൈം അസിസ്റ്റന്‍റ) കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യ, ജിയോ ഫെൻസിങിനൊപ്പം വോയ്‌സ് കമാൻഡുകൾ എന്നിവ പുതിയ വാഹനം വാഗ്​ദാനം ചെയ്യുന്നു.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്‍റ്​ സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്​ലൈറ്റുകൾ, മൊബൈൽ സെൻസിങ്​ വൈപ്പറുകൾ, ആംബിയന്‍റ്​ ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകൾ എക്​സ്​ ഇസെഡ് ട്രിം വാഗ്ദാനം ചെയ്യുന്നു. ആൽ‌ട്രോസ് ഐ ടർ‌ബോയിൽ‌ വലിയ ഡിസൈൻ‌ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും പുതിയ ഹാർ‌ബർ‌ ബ്ലൂ നിറം കൂട്ടിച്ചേർത്തിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.