വാഹനം ഉണ്ടാക്കാനും പൊളിക്കാനും ഇനി ടാറ്റ മോട്ടോർസ്​; മൂന്നാമത്തെ സ്ക്രാപ്പിങ്​ സെന്‍റർ തുറന്നു

വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ മൂന്നാമത്തെ വെഹിക്കിള്‍ സ്‌ക്രാപ്പിങ് കേന്ദ്രം ആരംഭിച്ചു. ​ഗുജറാത്തിലെ സൂറത്തിലാണ് പുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ‘റീസൈക്കിൾ വിത്​ റെസ്പെക്ട്’ എന്ന പേരിലാണ് പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. മുമ്പ്​ രാജസ്ഥാനിലെ ജയ്പൂരിലും ഒഡിഷയിലെ ഭൂവനേശ്വറിലും ടാറ്റ സ്‌ക്രാപ്പിങ്​ സെന്‍ററുകൾ ആരംഭിച്ചിരുന്നു. ടാറ്റ മോട്ടോർസിന്റെ ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി.ബി. ബാലാജിയാണ് പുതിയ വെഹിക്കിള്‍ സ്‌ക്രാപ്പിങ്​ യൂനിറ്റ് ഉദ്ഘാടനം ചെയ്തത്.

പരിസ്ഥിതി സൗഹൃദപരമായ രീതികളിലൂടെയാണ് ഇവിടെ വാഹനങ്ങൾ പൊളിക്കുന്നതെന്ന്​ കമ്പനി അറിയിച്ചു. ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള റീസൈക്ലിങ്​ രീതിയിലൂടെ പരമാവധി മാലിന്യങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ടയറുകൾ, ബാറ്ററികൾ, ഇന്ധനം, എണ്ണകൾ, ദ്രാവകങ്ങൾ, വാതകങ്ങൾ എന്നിവയുൾപ്പെടെ വാഹനത്തിന്റെ വിവിധ ഭാ​ഗങ്ങൾ സുരക്ഷിതമായി പൊളിച്ചു മാറ്റുന്നതിന് പ്രത്യേകം സ്റ്റേഷനുകൾ കേന്ദ്രത്തിലുണ്ട്. ഓരോ വർഷവും 15,000 വാഹനങ്ങൾ റീസൈക്കിൾ ചെയ്യാനുള്ള ശേഷിയും സ്‌ക്രാപ്പിങ്​ കേന്ദ്രത്തിനുണ്ട്.

വാഹന നിര്‍മാണ രംഗത്തന്നതു പോലെ പോലെ തന്നെ വെഹിക്കിൾ സ്‌ക്രാപ്പിങ് മേഖലയിലും കരുത്തുറ്റ സാന്നിധ്യമാകുകയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം. ശ്രീ അംബിക ഓട്ടോയുമായി സഹകരിച്ച് ഒരുക്കിയിട്ടുള്ള കേന്ദ്രത്തില്‍ എല്ലാ ബ്രാന്റുകളുടെയും എന്‍ഡ്-ഓഫ്-ലൈഫ് വാഹനങ്ങൾ പൊളിക്കാന്‍ സാധിക്കും.

”സുസ്ഥിരതയാണ് ഞങ്ങളുടെ ചാലകശക്തി. ‘റീസൈക്കിൾ വിത്​ റെസ്പെക്ട്’ കേന്ദ്രത്തിന് തുടക്കം കുറിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഈ പരിവർത്തനാത്മക യാത്രയിൽ ഞങ്ങൾക്ക് മികച്ച മുന്നേറ്റം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ അം​ഗീകരിച്ചിട്ടുള്ള റീസൈക്ലിങ്​ പ്രക്രിയകൾ ഉപയോഗിച്ച്, മാലിന്യങ്ങൾ പരമാവധി കുറച്ചാണ് ഞങ്ങൾ ഈ കേന്ദ്രം പ്രവർത്തിപ്പിക്കാൻ ആ​ഗ്രഹിക്കുന്നത്. ഈ സൗകര്യങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്”-പി.ബി ബാലാജി പറഞ്ഞു.

Tags:    
News Summary - Tata Motors inaugurates registered vehicle scrapping facility in Surat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.