മാലിന്യം കൊണ്ട്​ നിർമിച്ച കാർ; പേര്​ ലൂക്ക

പ്ലാസ്​റ്റിക്​ മാലിന്യത്തിൽ നിന്ന്​ കാർ നിർമിച്ച്​ ഒരുകൂട്ടം വിദ്യാർഥികൾ. നെതർലൻഡ്​സിലെ ഐൻഡ്‌ഹോവൻ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ 22 വിദ്യാർഥികളുടെ സംഘമാണ്​ ഇതിനുപിന്നിൽ. സമുദ്രത്തിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നാണിവർ വൈദ്യുത കാർ നിർമിച്ചത്​.'ലൂക്ക' എന്ന് പേരിട്ടിരിക്കുന്ന സ്​പോർട്ടിയായ കോമ്പാക്​ട്​ കാറാണിത്​. 'മാലിന്യം ഉപയോഗപ്രദമായ രീതിയിൽ വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്ന് തെളിയിക്കാനാ'ണ്​ ഇങ്ങിനൊരു പദ്ധതിയുമായി മുന്നിട്ടിറങ്ങിയതെന്ന്​ വിദ്യാർഥികൾ പറയുന്നു.


ഒന്നര വർഷമായി പദ്ധതി തുടങ്ങിയിട്ട്​. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ്​ ലുക്കക്ക്​ ശക്​തിപകരുന്നത്​. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയാണ്​ വാഹനത്തിന്​. ലൂക്ക 90 കിലോമീറ്റർ വേഗതയിൽവരെ സഞ്ചരിക്കും. ഒറ്റത്തവണ ചാർജ്​ ചെയ്​താൽ 220 കിലോമീറ്റർ സഞ്ചരിക്കാനാവും. അകത്ത് ബാറ്ററികളില്ലാതെ കാറി​െൻറ ഭാരം 360 കിലോഗ്രാം മാത്രമാണ്. വിപണിയിലെ സമാന ഇ.വികളേക്കാൾ 50 ശതമാനം ഭാരം കുറഞ്ഞതാണ് വാഹനം. 60 കിലോഗ്രാം മാത്രമാണ് കാറി​െൻറ ബാറ്ററികളുടെ ഭാരം. തേങ്ങയുടെ തൊണ്ടും കുതിരയുടെ രോമങ്ങളും ഉപയോഗിച്ചാണ്​ സീറ്റുകൾ നിർമിച്ചിരിക്കുന്നത്​. സീറ്റുകൾ പൊതിയാൻ റീസൈക്കിൾ ചെയ്​ത പോളിയെത്തിലീൻ ടെറഫ്​തലേറ്റ് ആണ്​ ഉപയോഗിച്ചിരിക്കുന്നത്​.


സമുദ്രങ്ങളിൽ നിന്ന് എടുക്കുന്ന പ്ലാസ്റ്റിക്-മാലിന്യങ്ങളെ പ്രകൃതിദത്ത ഫ്ലാക്​സ്​ ഫൈബറുകളുമായി സംയോജിപ്പിച്ചാണ്​ വാഹനശരീരം നിർമിച്ചിരിക്കുന്നത്​. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്​ ലൂക്കയെ പ്രാപ്​തമാക്കുകയും പൊതു നിരത്തുകളിൽ എത്തിക്കുകയുമാണ് ടീം ലക്ഷ്യമിടുന്നത്. കാറുകൾ നിർമ്മിക്കുന്നതിനുള്ള പ്രാഥമിക വസ്തുവായി പ്ലാസ്റ്റിക് മാലിന്യങ്ങളെ പരിഗണിക്കാൻ ഈ കാർ മറ്റ് നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുമെന്നും വിദ്യാർഥികൾ പറയുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.