മാലിന്യം കൊണ്ട് നിർമിച്ച കാർ; പേര് ലൂക്ക
text_fieldsപ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് കാർ നിർമിച്ച് ഒരുകൂട്ടം വിദ്യാർഥികൾ. നെതർലൻഡ്സിലെ ഐൻഡ്‌ഹോവൻ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ 22 വിദ്യാർഥികളുടെ സംഘമാണ് ഇതിനുപിന്നിൽ. സമുദ്രത്തിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നാണിവർ വൈദ്യുത കാർ നിർമിച്ചത്.'ലൂക്ക' എന്ന് പേരിട്ടിരിക്കുന്ന സ്പോർട്ടിയായ കോമ്പാക്ട് കാറാണിത്. 'മാലിന്യം ഉപയോഗപ്രദമായ രീതിയിൽ വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്ന് തെളിയിക്കാനാ'ണ് ഇങ്ങിനൊരു പദ്ധതിയുമായി മുന്നിട്ടിറങ്ങിയതെന്ന് വിദ്യാർഥികൾ പറയുന്നു.
ഒന്നര വർഷമായി പദ്ധതി തുടങ്ങിയിട്ട്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ലുക്കക്ക് ശക്തിപകരുന്നത്. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയാണ് വാഹനത്തിന്. ലൂക്ക 90 കിലോമീറ്റർ വേഗതയിൽവരെ സഞ്ചരിക്കും. ഒറ്റത്തവണ ചാർജ് ചെയ്താൽ 220 കിലോമീറ്റർ സഞ്ചരിക്കാനാവും. അകത്ത് ബാറ്ററികളില്ലാതെ കാറിെൻറ ഭാരം 360 കിലോഗ്രാം മാത്രമാണ്. വിപണിയിലെ സമാന ഇ.വികളേക്കാൾ 50 ശതമാനം ഭാരം കുറഞ്ഞതാണ് വാഹനം. 60 കിലോഗ്രാം മാത്രമാണ് കാറിെൻറ ബാറ്ററികളുടെ ഭാരം. തേങ്ങയുടെ തൊണ്ടും കുതിരയുടെ രോമങ്ങളും ഉപയോഗിച്ചാണ് സീറ്റുകൾ നിർമിച്ചിരിക്കുന്നത്. സീറ്റുകൾ പൊതിയാൻ റീസൈക്കിൾ ചെയ്ത പോളിയെത്തിലീൻ ടെറഫ്തലേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
സമുദ്രങ്ങളിൽ നിന്ന് എടുക്കുന്ന പ്ലാസ്റ്റിക്-മാലിന്യങ്ങളെ പ്രകൃതിദത്ത ഫ്ലാക്സ് ഫൈബറുകളുമായി സംയോജിപ്പിച്ചാണ് വാഹനശരീരം നിർമിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ലൂക്കയെ പ്രാപ്തമാക്കുകയും പൊതു നിരത്തുകളിൽ എത്തിക്കുകയുമാണ് ടീം ലക്ഷ്യമിടുന്നത്. കാറുകൾ നിർമ്മിക്കുന്നതിനുള്ള പ്രാഥമിക വസ്തുവായി പ്ലാസ്റ്റിക് മാലിന്യങ്ങളെ പരിഗണിക്കാൻ ഈ കാർ മറ്റ് നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുമെന്നും വിദ്യാർഥികൾ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.