സമ്മർദം എന്ന ഒറ്റക്കാരണംകൊണ്ടുമാത്രം മനുഷ്യനുണ്ടാകുന്ന രോഗങ്ങൾ നിരവധിയാണ്. അതിൽ ഏറ്റവും പ്രധാനമാണ് ഹൃദയരോഗങ്ങൾ. അങ്ങിനെയെങ്കിൽ ലോകത്ത് ഏറ്റവുംകൂടുതൽ ഡ്രൈവർമാരായ ഹൃദ്രോഗികൾ ഉണ്ടാവുക ഒരു ഇന്ത്യൻ നഗരത്തിലായിരിക്കും. രാജ്യത്തിെൻറ വാണിജ്യ തലസ്ഥാനമായ മുംബൈ ആണ് ആ നഗരം. ലോകത്തിൽ ഏറ്റവും കൂടുതൽ ഡ്രൈവിങ് സമ്മർദമുണ്ടാക്കുന്ന നഗരമാണ് മുംബൈ എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. യു.കെ ആസ്ഥാനമായുള്ള കമ്പനി നടത്തിയ പഠനത്തിലാണ് വിവരങ്ങൾ ലഭിച്ചത്.
സർവ്വേകൾ പറയുന്നത്
ഹിയാകാർ എന്ന യു.കെ കമ്പനി അടുത്തിടെ ഒരു സർവേ നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള 36 നഗരങ്ങളിലാണ് പഠനംനടത്തിയത്. ഡ്രൈവർമാർക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ റോഡുകളുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇന്ത്യയുടെ ദേശീയ തലസ്ഥാനമായ ഡൽഹി, ബംഗളൂരു എന്നിവയും പട്ടികയിലുണ്ടെങ്കിലും ഡ്രൈവ് ചെയ്യാൻ ഏറ്റവും സമ്മർദ്ദമുള്ള നഗരമായി സർവേ കണ്ടെത്തിയത് മുംബൈയെയാണ്.
നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. ട്രാഫിക് തിരക്കിെൻറ തീവ്രത, പ്രതിശീർഷ കാറുകളുടെ എണ്ണം, പൊതുഗതാഗത ഓപ്ഷനുകൾ, നഗരത്തിലെ മൊത്തം വാഹനങ്ങളുടെ എണ്ണം, റോഡുകളുടെ ഗുണനിലവാരം, നഗര സാന്ദ്രത, പ്രതിവർഷമുള്ള ട്രാഫിക് അപകടങ്ങളുടെ എണ്ണം എന്നിവയാണ് പരിഗണിച്ചത്
അവസാനം ഓരോ നഗരത്തിനും സ്കോർ നൽകിയിട്ടുണ്ട്. ഒരു നഗരത്തിന് നേടാൻ കഴിയുന്ന പരമാവധി സ്കോർ 10 ആയിരുന്നു. പട്ടികയിൽ മുംബൈ 7.4 സ്കോർ നേടിയപ്പോൾ ഡൽഹിയുടേത് 5.9 ആണ്. ബംഗളൂരുവിനാകെട്ട 4.7 സ്കോർ ലഭിച്ചു. പട്ടികയിൽ 11 ആം സ്ഥാനത്താണ് പൂന്തോട്ട നഗരം. വാഹനം ഓടിക്കാൻ ഏറ്റവും സമ്മർദ്ദം കുറവുള്ള നഗരം പെറുവിെൻറ തലസ്ഥാന നഗരമായ ലിമയാണ്. 2.1 ആണ് ലിമയുടെ സ്കോർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.