വർഷം 1990...ജാപ്പനീസ് വാഹന നിർമാതാക്കളായ മസ്ദ വിസ്മയകരമായൊരു കണ്ടുപിടിത്തം നടത്തി. സ്യൂട്ട്കേസ് കാർ എന്നാണ് അവരതിനെ വിളിച്ചത്. ഒരു സ്യൂട്ട്കേസിലൊതുങ്ങുന്ന വാഹനം എന്നതായിരുന്നു മസ്ദയുടെ സങ്കൽപ്പം. എക്കാലത്തെയും ചെറിയ കാറെന്ന പദവി ഇപ്പോഴും സ്യൂട്ട്കേസ് കാറിനാണ്. കാറിനായി പ്രത്യേക പേരൊന്നും മസ്ദ നൽകിയിരുന്നില്ല. പക്ഷേ മനോഹരമായ ഇൗ ചെറിയ യന്ത്രം ഇപ്പോഴും നമ്മുടെ ഒാർമകളിൽ തങ്ങിനിൽക്കുന്നു എന്നതാണ് അതിെൻറ സവിശേഷത.
സ്യൂട്ട്കേസ് കാറിെൻറ ജനനം
1990 കൾ മസ്ദയുടെ സുവർണ കാലഘട്ടമായിട്ടാണ് അറിയപ്പെടുന്നത്. റോട്ടറിയിൽ പ്രവർത്തിക്കുന്ന 787 ബി റേസർ ഉപയോഗിച്ച് ലെ മാൻസ് എന്ന ലോകത്തെ ഏറ്റവും അഭിമാനകരമായ റേസ് കമ്പനി ജയിച്ച് നിൽക്കുന്ന കാലമാണത്. ഇൗ സമയമാണ് സ്യൂട്ട്‌കേസിൽ നിർമ്മിക്കുന്ന കാർ എന്ന ആശയം ജനിക്കുന്നത്. ഏഴ് എഞ്ചിനീയർമാർ ചേർന്നാണ് സ്യൂട്ട്കേസ് കാറിനെ സൃഷ്ടിച്ചത്. മാനുവൽ ട്രാൻസ്മിഷൻ ടെസ്റ്റിംഗ് ആൻറ് റിസർച്ച് ഗ്രൂപ്പിൽ നിന്നുള്ള എഞ്ചിനീയർമാരായിരുന്നു അവർ. അവർക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയ സാംസോണൈറ്റ് സ്യൂട്ട്‌കേസ് വാങ്ങിയാണ് വാഹനത്തിെൻറ പുറംഭാഗം ഒരുക്കിയത്.
ഒരു ടോയ് ബൈക്കിൽ നിന്നുള്ള 33.6 സിസി, 1.7 എച്ച്പി ടു-സ്ട്രോക്ക് എഞ്ചിനാണ് വാഹനത്തിന് കരുത്തുപകർന്നത്. സ്റ്റിയറിങിന് പകരം ടോയ് ബൈക്കിെൻറ ഹാൻഡിൽ തന്നെയാണ് ഉപയോഗിച്ചത്. 4-6 ഇഞ്ച് വ്യാസമുള്ള ടയറുകൾ പിന്നീട് സ്യൂട്ട്‌കേസിൽ ഘടിപ്പിച്ചു. സ്യൂട്ട്കേസ് നിവർത്തി കാറിെൻറ രൂപമാക്കാൻ ഒരു മിനിറ്റ് മാത്രമാണ് വേണ്ടിയിരുന്നത്. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത കൈവരിക്കാനാകുമായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രോട്ടോടൈപ്പ് വാഹനം നിർമിക്കപ്പെട്ടു. ഇപ്പോഴും മസ്ദയുടെ പക്കൽ സ്യൂട്ട്കേസ് കാറുകളിൽ ഒരെണ്ണം അവശേഷിച്ചിട്ടുണ്ട്.
മസ്ദ ഒരിക്കലും സ്യൂട്ട്കേസ് കാർ വൻതോതിൽ നിർമിച്ചിരുന്നില്ല. കൊണ്ടുനടക്കാൻ ആകുമെങ്കിലും ഇൗ സംവിധാനത്തിെൻറ ആകെ ഭാരം 32 കിലോയോളം വരുമായിരുന്നു. ചെറിയ ഇന്ധന ടാങ്ക് കാരണം ഹ്രസ്വ ഓട്ടത്തിന് ശേഷം ഇന്ധനം നിറക്കുകയെന്ന വെല്ലുവിളിയും ഉണ്ടായിരുന്നു. പറക്കുന്ന കാറുകൾ നിർമിക്കപ്പെടുന്ന ഇക്കാലത്തും കൗതുകം ഉണർത്തുന്ന ഒന്നാണ് സ്യൂട്ട്കേസ് കാർ എന്ന വിസ്മയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.