മൈലേജ്​ രാജാവ്​ സെലേറിയോയുടെ ചിത്രങ്ങൾ കാണാം; ടച്ച്​ സ്​ക്രീനും പുഷ്​ ബട്ടൻ സ്റ്റാർട്ടുമായി എന്തിനും ഒരുങ്ങി മാരുതി

രാജ്യത്തെ ഏറ്റവും മൈലേജുള്ള പെട്രോൾ കാർ എന്ന വിശേഷണമാണ്​ മാരുതിയുടെ പുതിയ തലമുറ സെലേറിയോയെ വാർത്തകളിൽ നിറച്ചത്​. നവംബർ 10ന്​ കാർ നിരത്തിലെത്തുമെന്നാണ്​ കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്​. വാഹനത്തിന്‍റെ ബുക്കിങും മാരുതി ആരംഭിച്ചിട്ടുണ്ട്​. പുതിയ സെലേറിയോയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയത്​ വൈറലായി​. രൂപത്തിലും ഭാവത്തിലും തികച്ചും പുതിയ വാഹനമായാണ്​ സെലേറിയോ കാണപ്പെടുന്നത്​.

ചിത്രങ്ങൾ പറയുന്നത്​

മുന്നിൽനിന്ന്​ നോക്കിയാൽ ആൾ​ട്ടോ, വശങ്ങളാക​ട്ടെ എസ്​പ്രെസ്സോക്ക്​ സമം, പിന്നിലെത്തിയാൽ സ്വിഫ്​റ്റിന്‍റെ ഛായ, ആകെ മൊത്തം മാരുതി കാറുകളുടെ മി​ശ്രണമാണ്​ സെലേറിയോയുടെ രൂപത്തിൽ കാണുന്നത്​. ഏതുതരത്തിൽ പറഞ്ഞാലും നിലവിലുള്ളതിനേക്കാൾ 'മെന'യായിട്ടുണ്ട്​ പുതുതലമുറ സെലേറിയോ. മൾട്ടി സ്​പോക്​ അലോയ്​ വീലുകളും ബോഡി കളർ ഡോർ ഹാൻഡിലുകളും ആകർഷകമാണ്​. പിൻഭാഗത്ത് പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പ് ലഭിക്കും. ബമ്പറിലെ റിഫ്ലക്ടറുകളുമായി സംയോജിപ്പിച്ച പാർക്കിങ്​ സെൻസറുകളുമുണ്ട്. ടോപ്പ് എൻഡ് വേരിയന്റിൽ റിയർ വൈപ്പർ, ഡീഫോഗർ, വിൻഡ്‌സ്‌ക്രീൻ വാഷർ എന്നിവയും ലഭിക്കുന്നു.


ഉള്ളിലെത്തിയാൽ, കറുപ്പാണ്​ പ്രധാന നിറം. പുഷ്​ബട്ടൻ സ്റ്റാർട്ടും, ടച്ച്​ സ്​ക്രീനും, സ്റ്റിയറിങ്​ മൗണ്ടഡ്​ കൺട്രോളുകളും, ഹെഡ്​റെസ്റ്റ്​ ചേർന്നുവരുന്ന സ്​പോർട്ടി സീറ്റുകളും വാഹനത്തിന്‍റെ പ്രത്യേകതയാണ്​. ഇരട്ട അനലോഗ്​ ഇൻസ്​ട്രുമെന്‍റ്​ ക്ലസ്റ്ററിൽ അത്യാവശ്യ വിവരങ്ങൾ ലഭിക്കും. മാരുതിയുടെ ഉയർന്ന മോഡലുകളിൽ വരുന്ന ഇൻഫോ​ൈടൻമെന്‍റ്​ സിസ്റ്റമാണ്​ സെലേറി​യോയിലും ഉൾപ്പെടുത്തിയിരിക്കുന്നത്​.

മൈലേജ്​ രാജാവ്​

വാഹനത്തിന്‍റെ എഞ്ചിനെയും ഗിയർബോക്സിനെയും കുറിച്ചുള്ള വിശദാംശങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു​. പുതിയ തലമുറ സെലേറിയോയിൽ കെ10സി പെട്രോൾ എഞ്ചിനാണുള്ളത്​.ഡ്യുവൽ-ജെറ്റ് ടെക്നോളജിയുള്ള എഞ്ചിനാണിത്​. മുൻ തലമുറ സെലേറിയോ ഉൾപ്പെടെ വിദേശത്തുള്ള ഒന്നിലധികം സുസുകി കാറുകളിൽ എഞ്ചിൻ പ്രവർത്തിക്കുന്നുണ്ട്​. ടർബോചാർജറിനൊപ്പം ഇതേ എഞ്ചിൻ നേരത്തെ ഇന്ത്യയിൽ ബലേനോ ആർ.എസിൽ ലഭ്യമായിരുന്നു.

സുസുകി ഡ്യുവൽ ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ ഒരു സിലിണ്ടറിന് ഒന്നിന് പകരം രണ്ട് ഫ്യൂവൽ ഇഞ്ചക്ടറുകളാണുള്ളത്. ഇതിനർഥം, 16-വാൽവ് എഞ്ചിനിലെ എട്ട് ഇൻ‌ടേക്ക് പോർട്ടുകളിൽ ഓരോന്നിനും അതിന്റേതായ ഇൻജക്ടർ ലഭിക്കുമെന്നാണ്​. ഇത് കൂടുതൽ കൃത്യമായ നിയന്ത്രണവും മികച്ച ഇന്ധനക്ഷമതയും നൽകും. മറ്റ് നവീകരണങ്ങൾക്കൊപ്പം മെച്ചപ്പെട്ട എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ സിസ്റ്റവും വാഹനത്തിലുണ്ട്​. ഇതെല്ലാമാണ്​ സെലേറിയോടെ മൈലേജ്​ രാജാവാക്കി മാറ്റുന്നത്​.


പെട്രോൾ ഹാച്ച്​ബാക്ക്​ വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനങ്ങളിൽ ഒന്നായിരിക്കും പുതിയ സെലേറിയോ എന്നാണ്​ മാരുതി പറയുന്നത്​. 26kpl മൈലേജ്​ സെലേറിയോ നൽകും. 23.84kplമായി നിലവിൽ ടാറ്റ ടിയാഗോ എഎംടിയാണ് ഇന്ധനക്ഷമതയിൽ മുന്നിൽ നിൽക്കുന്നത്​. സെലേറിയോ ടിയോഗോയെ കടത്തിവെട്ടും.

5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ എഎംടി ഓട്ടോമാറ്റിക്കോ ആയിട്ടായിരിക്കും വാഹനം വരുന്നത്. രണ്ടാം തലമുറ സെലേറിയോ അടിസ്ഥാനപരമായ പുതിയ മോഡലാണെന്നും​ മാരുതി അവകാശപ്പെടുന്നു​. വാഗൺ ആർ പോലുള്ള മോഡലുകൾക്ക് സമാനമായി മോഡുലാർ ഹാർട്ട്‌ടെക് പ്ലാറ്റ്‌ഫോമിലേക്കും വാഹനം മാറിയിട്ടുണ്ട്​.









Tags:    
News Summary - Upcoming Maruti Celerio AMT images in socialmedia-viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.