1929ൽ ചെക്കോസ്ലോവാക്യൻ നഗരമായ പ്രാഗിൽ ആരംഭിച്ച േമാേട്ടാർ വാഹന നിർമാണ കമ്പനിയാണ് ജാവ. 1950 ആയേപ്പാഴേക്കും ലോകത്തിലെ ഏറ്റവും വലിയ മോേട്ടാർ സൈക്കിൾ ഉൽപാദന കമ്പനിയും കയറ്റുമതിക്കാരുമായി ജാവ മാറി. 120 രാജ്യങ്ങളിലേക്ക് ജാവ ൈബക്കുകൾ അക്കാലത്ത് കയറ്റുമതി ചെയ്തിരുന്നു. 1960കളിലാണ് ജാവ ഇന്ത്യയിലേക്ക് വരുന്നത്. മൈസൂരുവിലെ ഫാക്ടറിയിൽ നിന്നായിരുന്നു നിർമാണം. ജാവ 250 ടൈപ് എ എന്നായിരുന്നു പേര്. 1971വരെ ഇൗ ബൈക്ക് ഇന്ത്യയിൽ വിറ്റഴിച്ചു.
71ന്ശേഷം യെസ്ഡി എന്ന പേരിലായിരുന്നു വിൽപന. 1996ൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ കമ്പനി നിർത്തിെവച്ചു. പുതുതായി വന്ന മലിനീകരണ നിയന്ത്രണ നിയമങ്ങളായിരുന്നു കാരണം. പുകതുപ്പുന്ന ഇരട്ട സ്ട്രോക്ക് എൻജിനുകളുടെ അന്ത്യംകൂടിയായിരുന്നു അന്ന് സംഭവിച്ചത്. അപ്പോഴേക്കും രാജ്യത്തുടനീളം ആരാധകരുടെ വലിയ കൂട്ടത്തെ സൃഷ്ടിക്കാൻ ജാവ ബൈക്കുകൾക്കായിരുന്നു.
2016ലാണ് മഹീന്ദ്ര കമ്പനി ക്ലാസിക് ലെജൻറ്സ് എന്നൊരു അനുബന്ധ കമ്പനി തുറന്ന് ഇന്ത്യയിൽ ജാവ ബ്രാൻഡ് ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കുന്നത്. രണ്ടുവർഷത്തിന് ശേഷം കഴിഞ്ഞദിവസം മുംബൈയിൽ നടന്ന ചടങ്ങിൽ ക്ലാസിക് ലജൻറ് മൂന്ന് ബൈക്കുകൾ പുറത്തിറക്കി. ജാവ, ജാവ 42, ജാവ പെരക്ക് എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്. 1.55 ലക്ഷം മുതൽ 1.89ലക്ഷംവരെയാണ് വില. ജാവ പെരക്കിനാണ് വില കൂടുതൽ. ജാവയും, ജാവ 42ഉം ഇപ്പോൾ മുതൽ ബുക്ക് ചെയ്യാമെങ്കിലും പെരക്കിനായി അടുത്തവർഷംവരെ കാത്തിരിക്കേണ്ടിവരും.
ഇന്ത്യയിൽ ഏറെ പ്രശസ്തമായിരുന്ന ജാവ 250 ടൈപ് എയുടെ അതേ രൂപകൽപനയാണ് പുതിയ ജാവക്കും. ഉരുണ്ട ഹെഡ്ലൈറ്റ്, ക്രോമിെൻറ ധാരാളിത്തം, പഴമയെ ഒാർത്തെടുക്കാനുതകുന്ന മഡ്ഗാർഡ്, ഇരട്ട എക്സ്ഹോസ്റ്റ് എന്നിങ്ങനെ സാമ്യങ്ങളേറെയുണ്ട്. ജാവ42 അൽപംകൂടി ആധുനികനാണ്. പുതുതലമുറ നിറങ്ങളും ഇവക്ക് ലഭിക്കും. പെരക്ക് ആകെട്ട മാറ്റ് ഫിനിഷിൽ കൂടുതൽ പുത്തനും സ്റ്റൈലനുമായാണ് എത്തുന്നത്. മറ്റ് രണ്ട് ബൈക്കുകളേക്കാൾ കൂടുതൽ ശേഷിയുള്ള എൻജിനുമാണ് പെരക്കിന്. 334 സി.സി എൻജിൻ 30 എച്ച്.പി കരുത്തും 31എൻ.എം ടോർക്കും ഉൽപാദിപ്പിക്കും.
ജാവക്കും ജാവ 42വിനും ഒരേ എൻജിനാണ്. മഹീന്ദ്ര മോജോയിൽ ഉപയോഗിക്കുന്ന 295സി.സി എൻജിൻ. ഇത് 27 എച്ച്.പി കരുത്തും 28 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. മോജോയിൽ നിന്ന് ഏറെ വ്യത്യസ്തമാണീ എൻജിനെന്നാണ് മഹീന്ദ്ര പറയുന്നത്. എല്ലാ എൻജിനുകളും ലിക്വിഡ് കൂൾഡും ഭാരത് സ്റ്റേജ് ആറ് പ്രസാരണ നിയമങ്ങൾ പാലിക്കുന്നവയുമാണ്. ആറ് സ്പീഡാണ് ഗിയർബോക്സ്. ജാവയെത്തുേമ്പാൾ റോയൽ എൻഫീൽഡിനാവും കിടക്കപ്പൊറുതിയില്ലാതാവുക. എൻഫീൽഡിെൻറ ക്ലാസിക് 350മായാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. ക്ലാസിക് ലജൻഡിെൻറ 105 ഡീലർഷിപ്പുകൾ രാജ്യത്തുടനീളം തുടങ്ങാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.