വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ മണ്ണിലേക്ക് വീണ്ടും ജാവയെത്തി. മഹീന്ദ്രയുടെ ചിറകിലേറി മൂന്ന് മോഡലുകളുമായാണ് ജാവയുടെ രണ്ടാം അവതാരപ്പിറവി. ജാവ, ജാവ 42, ജാവ പെരാക്ക് എന്നിവയാണ് ഇന്ത്യൻ യുവത്വത്തിെൻറ നെഞ്ചിടിപ്പേറ്റി പുറത്തിറങ്ങിയത്. 1.55 ലക്ഷം മുതൽ 1.89 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ ഇന്ത്യൻ വിപണി വില.
ജാവ, ജാവ 42 എന്നിവ 293 സി.സി സിംഗിൾ സിലിണ്ടർ എൻജിൻ കരുത്തിലാണ് പുറത്തിറങ്ങുന്നത്. പെരാക്കിന് കരുത്തേകുക 334 സി.സി എൻജിനാകും. ജാവയും ജാവ 42വും ഒരേ പ്ലാറ്റ്ഫോമിലാണ് കമ്പനി നിർമിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ഇന്ധന ടാങ്കിലെ ഡ്യുവൽ ടോൺ ക്രോം ഫിനിഷ്, ട്വിൻ എക്സ്ഹോസ്റ്റ്, ഫ്ലാറ്റ് സാഡിൽ, റൗണ്ട് ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റർ എന്നിവയെല്ലാമാണ് ബൈക്കുകളുടെ പ്രധാന പ്രത്യേകത. 293 സി.സി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജക്റ്റഡ് ലിക്വുഡ് കൂൾഡ് എൻജിൻ 27 എച്ച്.പി പവറും 28 എൻ.എം ടോർക്കും നൽകും. മോജോയിലുള്ള അതേ എൻജിൻ തന്നെയാണ് ജാവയിലും മഹീന്ദ്ര ഉപയോഗിച്ചിരിക്കുന്നത്.
ട്വിൻ ഷോക്ക് അബ്സോർബുകൾ പിന്നിലും ടെലിസ്കോപിക് ഫോർക്ക് മുന്നിലും ബൈക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്നിൽ ഡിസ്കും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ് ജാവയെ പിടിച്ച് നിർത്തുക. സിംഗിൾ ചാനൽ എ.ബി.എസാണ്. 14 ലിറ്റർ ശേഷിയുള്ളതാണ് ഇന്ധനടാങ്ക്. 176 കിലോ ഗ്രാമാണ് ഭാരം. അതേ സമയം, ജാവ പെരാക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ജാവ, ജാവ 42 എന്നിവ പുറത്തിറങ്ങിയതിന് ശേഷമാവും പെരാക്ക് വിപണിയിലെത്തുക എന്നാണ് സൂചന. ഡിസംബറോട് കൂടി ജാവയുടെ ആദ്യ ഷോറും ഇന്ത്യയിൽ തുറക്കും. 2019ലായിരിക്കും ഡെലിവറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.