രണ്ട് പതിറ്റാണ്ടോളം ഹ്യൂണ്ടായ്യുടെ പതാക വാഹകരായി ഇന്ത്യൻ റോഡുകൾ കീഴടക്കിയ കുഞ്ഞൻ കാറായിരുന്നു സാൻട്രേ ാ.. സാൻട്രോയോട് ആളുകൾക്കുണ്ടായിരുന്നത് മാരുതി 800നോളം പോന്ന ആത്മബന്ധമായിരുന്നു. ഒരു പക്ഷേ ഇന്ത്യൻ നിരത്തുകളിൽ ഹ്യൂണ്ടായ്ക്ക് വ്യക്തിത്വം ഉണ്ടാക്കി നൽകിയ കാറും ബജറ്റ് ശ്രേണിയിലെ സാൻട്രോയായിരുന്നു.
എന്നാൽ വൻ വിജയമായ പഴയ താരത്തെ പുതുക്കിയിറക്കാൻ അവർ മെനക്കെട്ടില്ലെന്നതും ആ ശ്രേണിയിലേക്ക് മാരുതിയുടെ കടന്നുകയറ്റം ഉണ്ടായി എന്നതും സാൻട്രോ പ്രേമികളെ നിരാശരാക്കി. എന്നാൽ, വരുന്ന ഒക്ടോബർ 23ന് ഇന്ത്യയിൽ ഹ്യൂണ്ടായ് AH2 എന്ന പേരിൽ പുനർജനിക്കുന്ന സാൻട്രോക്ക് കമ്പനി ഒക്ടോബർ 10 മുതൽ പ്രീ-ബുക്കിങ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പുതിയ കോംപാക്ട് ഹാച്ച്ബാക് വാഹനം ഹ്യൂണ്ടായ് നിരത്തിലിറക്കുന്നത് ടാറ്റാ തിയാഗോ, മാരുതി സുസുകി സെലറിയോ, റെനോൾട്ട് ക്വിഡ് എന്നിവരെ മുന്നിൽ കണ്ട് തന്നെയാണ്. ഇന്ത്യക്കാരുടെ നൊസ്റ്റാൾജിയ ചൂഷണം ചെയ്യുന്നതിെൻറ ഭാഗമായാണ് പേരിൽ പഴയ സാൻട്രോ കൂടി ഉൾപെടുത്തിയിരിക്കുന്നത്.
സമീപ കാലത്തായി പ്രീമിയം സെഗ്മൻറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഹ്യൂണ്ടായ്, ബജറ്റ്-കോംപാക്ട് ഹാച്ച്ബാക് ശ്രേണിയിലേക്ക് വീണ്ടും എത്തുന്നു എന്നതിെൻറ തെളിവാണ് സാൻട്രോയുടെ തിരിച്ചുവരവ്. ഇൗ മേഖലയിലും അവരുടെ മാർക്കറ്റ് ഷെയർ ഉയർത്തുകയെന്ന ലക്ഷ്യമുള്ളതിനാൽ AH2/സാൻട്രോ കൂടുതൽ എണ്ണം നിർമിക്കാനും ഹ്യണ്ടായ് തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇവരുടെ തന്നെ ഗ്രാൻറ് i10 എന്ന മോഡലിന് സമാനമായ രീതിയിൽ മികവ് കൂട്ടിയായിരിക്കും പുത്തൻ സാൻട്രോ എത്തുക. ഹ്യൂണ്ടായ്യുടെ തനത് സ്റ്റൈലിങ് രീതിയും വിശേഷഗുണങ്ങളും പുതിയ വാഹനത്തിനും പ്രതീക്ഷിക്കാം. 1.0 ലിറ്റർ പെട്രോൾ എഞ്ചിനും കൂടെ നിലവിലെ ട്രെൻറ് പിന്തുടരുന്നതിെൻറ ഭാഗമായി മാന്വുവൽ, ഒാേട്ടാമാറ്റിക് ഗിയർ ബോക്സുകളും സാൻട്രോയിൽ ഉണ്ടായിരിക്കുമെന്ന കമ്പനി ഉറപ്പ് നൽകുന്നു.
എ.ബി.എസ് ബ്രേക്കിങ് സിസ്റ്റവും ഇ.ബി.ഡിയും കൂടെ ഡ്യുവൽ എയർബാഗുകളും പുതിയ കാറിൽ ഉൾപെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എല്ലാ വാഹനങ്ങളിലും ഇത്തരം സുരക്ഷാ സംവിധാനം വേണമെന്ന കേന്ദ്ര സർക്കാർ നിയമത്തിെൻറ ചുവട് പിടിച്ചാണ് സുരക്ഷാ വർധനവ്. തുടക്ക പെട്രോൾ മോഡലിന് പ്രതീക്ഷിക്കുന്ന വില 3 ലക്ഷം രൂപ മുതലാണ്. ഫുൾ ഒാപ്ഷൻ ഡീസൽ മോഡലുകൾക്ക് 6ലക്ഷം വരെയും വില പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.