വാഹനപ്രേമികളുടെ ഹൃദയം തകർക്കുന്നൊരു വീഡിയോ

ബീജിങ്​: വാടകക്കെടുത്ത അഞ്ച്​ ​കോടിയുടെ ഫെരാരി അപകടത്തിൽപ്പെട്ട്​ തകർന്നു. ചൈനയിലാണ്​ വാഹന​ പ്രേമികളുടെഹൃദയം തകർക്കുന്ന സംഭവമുണ്ടായത്​. 5.2 കോടിയുടെ ഫെരാരി വാടകക്കെടുത്ത്​ യുവതിക്കാണ്​ ദുരന്തമുണ്ടായത്​. ഫെരാരി ലഭിച്ച ത്രില്ലിൽ കാർ ഒാടിക്കുന്നതി​​​​െൻറ വീഡിയോ പങ്കുവെച്ച്​ നിമിഷങ്ങൾക്കകമാണ്​ യുവതിക്ക്​ അപകടമുണ്ടായത്​. 

Full View

നിയന്ത്രണം വിട്ട്​ ഡിവൈഡറിൽ ഇടിച്ച്​ വാഹനം പൂർണമായും തകരുകയായിരുന്നു. യുവതിക്കും സഹയാത്രികർക്കുംനിസാരമായ പരിക്കുകൾ മാത്രമേ സംഭവിച്ചുള്ളു. ഡിവൈഡറിലേക്ക്​ പാഞ്ഞുകയറിയ ഫെരാരി റോഡിലുണ്ടായിരുന്ന ബി.എം.ഡബ്​ളിയു എക്​സിനും സാരമായ കേടുപാട്​ വരുത്തിയിട്ടാണ്​ നിന്നത്​.

Tags:    
News Summary - Driver in China wrecks Ferrari moments after renting it-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.