കാർ സ്​റ്റാർട്ട്​ ചെയ്യാൻ താക്കോൽ വേണ്ട; വിപ്ലവകരമായ മാറ്റവുമായി ഹ്യൂണ്ടായ്​

താക്കോൽ ഉപയോഗിക്കാതെ പുഷ്​ സ്​റ്റാർട്ട്​ സംവിധാനത്തിലേക്ക്​ പ്രമുഖ കാർ നിർമാതാക്കളെല്ലാം ചുവട്​ മാറ്റി കഴിഞ്ഞു. എന്നാൽ, ഇതിൽ നിന്ന്​ ഏറെ മുന്നോട്ട്​ പോയിരിക്കുകയാണ്​ കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ്​. വാഹനം സ്​റ്റാർട്ട്​ ചെയ്യുന്നതിനായി ഫിംഗർപ്രിൻറ്​ സംവിധാനം ഉപയോഗിക്കുമെന്നാണ്​ ഹ്യുണ്ടായ്​ അറിയിച്ചിരിക്കുന്നത്​.

2019ൽ ചൈനീസ്​ വിപണിയിലിറങ്ങുന്ന ഹ്യുണ്ടായ്​ സാ​ൻറാ​േഫയിലാകും സംവിധാനം ആദ്യമായി എത്തുക. കാർ സ്​റ്റാർട്ട്​ ചെയ്യാൻ മാത്രമല്ല ഡോർ തുറക്കാനും ഫിംഗർപ്രിൻറാവും സാ​ൻറാ​േഫയിൽ ഉപയോഗിക്കുക. ഒന്നിലധികം ഫിംഗർപ്രിൻറുകൾ കൂട്ടിച്ചേർക്കാനുള്ള സൗകര്യവും കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

ആരുടെ ഫിംഗർ പ്രിൻറ്​ സ്​കാൻ ചെയ്​താണോ കാറിൽ കയറുന്നത്​ അയാൾ ക്രമീകരിച്ചിരിക്കുന്നത്​ പോലെ സീറ്റ്​ പൊസിഷൻ, സ്​റ്റിയറിങ്​ പൊസിഷൻ, റിയർ വ്യൂ മിറർ, ക്ലൈമറ്റ്​ കൺട്രോൾ, ടെംപറേച്ചർ എന്നിവയും ഒാ​േട്ടാമാറ്റിക്കായി തന്നെ അഡ്​ജസ്​റ്റാകും. കാറുകൾ ഫിംഗർ​പ്രിൻറ്​ ഉപയോഗിച്ച്​ സ്​റ്റാർട്ട്​ ചെയ്യുന്നത്​ സുരക്ഷ കൂട്ടുമെന്നാണ്​ ഹ്യുണ്ടായിയുടെ അവകാശവാദം.

Tags:    
News Summary - Hyundai develops fingerprint tech to unlock and start cars-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.