മഹീന്ദ്രയുടെ ചെറു എസ്.യു.വി എക്സ്.യു.വി 300 ഫെബ്രുവരിയിൽ വിപണിയിലെത്തും. അരങ്ങേറ്റത്തിന് മുമ്പായി എക്സ്.യ ു.വി 300െൻറ സുപ്രധാന ഫീച്ചറുകൾ കമ്പനി പുറത്ത് വിട്ടു. ചെറു എസ്.യു.വികളിൽ കാണാത്ത നിരവധി ഫീച്ചറുകൾ മഹീന്ദ്ര മ ോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്യോങിെൻറ ചെറു എസ്.യു.വി ടിവോളി പ്ല ാറ്റിഫോം അടിസ്ഥാനമാക്കിയാണ് എക്സ്.യു.വി 300 വിപണിയിലെത്തുന്നത്.
സെഗ്മെൻറിൽ ആദ്യമായുള്ള ചില ഫീച്ചറുകൾ മോഡലിൽ ഉൾപ്പെടുത്താൻ മഹീന്ദ്ര മറന്നിട്ടില്ല. ആദ്യമായി ഇലക്ട്രോണിക് സൺറൂഫുമായി എത്തുന്ന എസ്.യു.വി എക്സ്.യു.വി 300. ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യൂവൽ ടോൺ ഒാേട്ടാമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ, നാല് വീലുകൾ, ഡിസ്ക് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകളെല്ലാം മോഡലിൽ മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്. എച്ച്.െഎ.ഡി ഹെഡ്ലാമ്പ്, എൽ.ഇ.ഡി ടെയിൽ ലാമ്പ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയെല്ലാമാണ് മറ്റ് പ്രത്യേകതകൾ.
1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനുമാണ് മോഡലിലുണ്ടാവുക എന്നതാണ് സൂചന. 123 ബി.എച്ച്.പി കരുത്തും 300 എൻ.ടോർക്കും ഡീസൽ എൻജിനിലുണ്ടാവുമെന്നാണ് സൂചന. പെേട്രാൾ എൻജിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.