വാഹനലോകത്ത് ഇത് തിരികെ വരവിെൻറ കാലമാണ്. ഹ്യുണ്ടായ് സാൻട്രോ എത്തിയതിന് പിന്നാലെ ജാവയും വീണ്ടും അവതരിച്ചു. ഇപ്പോൾ മിസ്തുബിഷിയുടെ ലാൻസറാണ് വിപണിയെ ത്രസിപ്പിക്കാൻ വീണ്ടും എത്തുന്നത്. ഒരുകാലത്ത് സെഡാനുകളിലെ താരമായിരുന്നു ലാൻസർ. ഹൈവേകളിൽ കിതപ്പില്ലാതെ കുതിക്കാൻ ലാൻസറിന് സാധിച്ചിരുന്നു. 1998ൽ വിപണിയിലെത്തിയ ലാൻസർ 2017 ഒാടെയാണ് വിപണിയിൽ നിന്നും പൂർണമായും പിൻവാങ്ങുന്നത്.
ഇന്ത്യയിലെ പ്രമുഖ വാഹനനിർമാതക്കളെല്ലാം ഇപ്പോൾ എസ്.യു.വികളിലും കോംപാക്ട് എസ്.യു.വികളിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇൗയൊരു സാഹചര്യത്തിൽ ഇൗ സെഗ്മെൻറിലെ വാഹനങ്ങൾ കൊണ്ട് മാത്രം വിപണിയിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന തിരിച്ചറിവലാണ് മിസ്തുബിഷി മാറി ചിന്തിക്കുന്നത്. ലാൻസറിലുടെ വിപണിയിലെ മേധാവിത്വം വീണ്ടും ഉറപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
റെനോ-നിസാൻ-മിസ്തുബിഷി കൂട്ടികെട്ടിലാവും ലാൻസർ ഇക്കുറിെയത്തുകയെന്നാണ് സൂചന. റെനോ വാഹനങ്ങളിൽ ഉപയോഗിച്ച അതേ പ്ലാറ്റ്ഫോമിലാകും ലാൻസറിെൻറയും നിർമാണം. 2.0 ലിറ്റർ എൻജിനിെൻറ കരുത്തും ആൾ വീൽ ഡ്രൈവ് സിസ്റ്റവുമാണ് ലാൻസറിനെ ഇന്ത്യൻ യുവത്വത്തിന് അത്രമേൽ പ്രിയപ്പെട്ടതാക്കിയത്. ന്യൂ ജെനറേഷൻ ലാൻസറിനെ കുറിച്ച് സൂചനകളൊന്നും മിസ്തുബിഷി നൽകിയിട്ടില്ലെങ്കിലും ഇന്ത്യയിലെ സെഡാനുകളിൽ കാർ പുതുതരംഗം കുറിക്കുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.