ടോയോട്ട ഇന്നോവയെ ലക്ഷ്യമിട്ട് മഹീന്ദ്ര പുറത്തിറക്കിയ മോഡലായിരുന്നു മരാസോ. എൻജിൻ കരുത്തിൽ ഒപ്പമെത്തിയില്ലെങ്കിലും ഡിസൈനിൽ ഇന്നോവയെ വെല്ലുവിളിക്കാൻ പോന്ന എതിരാളി തന്നെയായിരുന്നു മരാസോ. ഇക്കുറി ഫോർച്യൂണറാണ് മഹീന്ദ്രയുടെ ടാർജറ്റ്. വൈ 400 എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന എസ്.യു.വി ഫോർച്യൂണറിനെ ലക്ഷ്യമിട്ടാണ് കമ്പനി പുറത്തിറക്കുന്നത്. അൾട്യൂറാസ് ജി 4 എന്നാണ് മഹീന്ദ്രയുടെ പുതിയ ഏഴ് സീറ്റർ എസ്.യു.വിയുടെ പേര്. നവംബർ 24ന് അൾട്യൂറാസ് ഇന്ത്യൻ വിപണിയിലെത്തും.
എക്സ്.യു.വി 500ന് മുകളിലായിരിക്കും അൾട്യുറാസിെൻറ സ്ഥാനം. രണ്ട് വേരിയൻറ്കളിൽ എസ്.യു.വി വിപണിയിെലത്തും. രണ്ട് വീൽ, നാല് വീൽ ഡ്രൈവ് ഒാപ്ഷനുകളിലായിരിക്കും അൾട്യുറാസ് എത്തും. 2.2 ലിറ്റർ ഡീസൽ എൻജിൻ കരുത്തേകും. 180.5 ബി.എച്ച്.പിയാണ് പരമാവധി പവർ 450 എൻ.എമ്മാണ് ടോർക്ക്. മാനുവൽ ട്രാൻസ്മിഷൻ ഉണ്ടാവില്ലെന്നാണ് സൂചന. 7 സ്പീഡ് ഒാേട്ടാമാറ്റിക്കായിരിക്കും ട്രാൻസ്മിഷൻ.
വലിയ ടച്ച് സ്ക്രീൻ, സൺറൂഫ്, നാപ ലെതർ അപ്ഹോളിസ്റ്ററി, വെൻറിലേറ്റഡ് സീറ്റ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് തുടങ്ങി പ്രത്യേകതകൾ നിരവധിയാണ്. 30 ലക്ഷം വരെയായിരിക്കും പരമാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.