വാഹനവിപണിയിൽ ഒക്ടോബറിലെ താരം സാൻട്രോയായിരുന്നു. രണ്ടാം വരവിൽ വാഹനപ്രേമികളുടെ മനംകവർന്ന് മുന്നേറുകയാണ് സാൻട്രോ. ഒക്ടോബറിന് പിന്നാലെ നവംബർ മാസത്തിലും പുതിയ ലോഞ്ചുകളുണ്ട്. നവംബർ മാസത്തിൽ വിപണിയിലെ ശ്രദ്ധേയമാവുക മൂന്ന് വാഹനങ്ങളുടെ ലോഞ്ചാണ്. മാരുതിയുടെ എർട്ടിഗ, മഹീന്ദ്ര വൈ 400, റോൾസ് റോയ്സ് കള്ളിനൻ എന്നിവയാണ് വാഹനവിപണിയിൽ തരംഗമാവാൻ നവംബറിൽ പുറത്തിറങ്ങുന്നത്.
മാരുതി എർട്ടിഗ
എം.യു.വി വിപണിയിൽ തരംഗമായ മോഡലാണ് എർട്ടിഗ. എർട്ടിഗയുടെ അടുത്ത തലമുറയുമായാണ് മാരുതി നവംബറിൽ വാഹന വിപണിയെ ഞെട്ടിക്കാൻ ഒരുങ്ങുന്നത്. ഹെർട്ടാകെറ്റ് പ്ലാറ്റ്ഫോമിലാണ് എർട്ടിഗ വിപണിയിലെത്തുക. ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ എന്നിവയിലെല്ലാം മാരുതി മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ, കാബിൻ സ്പേസ് വർധിപ്പിച്ചതാണ് പ്രധാനമാറ്റം. വീൽബേസ് കൂട്ടിയതാണ് കാബിൻ സ്പേസ് കൂടാൻ കാരണം. 1.5 ലിറ്റർ പെട്രോൾ എൻജിൻ 103 ബി.എച്ച്.പി കരുത്തും 1.3 ലിറ്റർ ഡി.ഡി.െഎ.എസ് ഡീസൽ എൻജിൻ 89 ബി.എച്ച്.പി കരുത്തും നൽകും. മാനുവൽ ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം വിപണിയിലെത്തും. ഏകദേശം എട്ട് ലക്ഷം രൂപയായിരിക്കും വില. മഹീന്ദ്ര മരാസോ, റെനോ ലോഡ്ജി എന്നിവക്കാവും പുതിയ എർട്ടിഗ വെല്ലുവിളി ഉയർത്തുക നവംബർ 21ന് പുതിയ എർട്ടിഗ വിപണിയിലെത്തും.
മഹീന്ദ്ര വൈ 400
വൈ 400 എന്ന കോഡ്നാമത്തിൽ മഹീന്ദ്ര വികസിപ്പിക്കുന്ന വാഹനം നവംബർ 19ന് പുറത്തിറക്കുമെന്നാണ് പ്രഭീക്ഷിക്കുന്നത്. ഇൻഫാർനോ എന്നായിരിക്കും മോഡലിെൻറ പേര് എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ടോയോട്ട ഫോർച്യുണർ, ഫോർഡ് എൻഡവർ എന്നിവയെ ലക്ഷ്യം വെച്ചാവും പുതിയ എസ്.യു.വി എത്തുക. സാങ്യോങ് റെക്സറ്റണിെൻറ ജി 4 മോഡൽ ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമാകുന്ന രീതിയിലേക്ക് മാറ്റിയെടുക്കുമെന്ന റിപ്പോർട്ടുകളുണ്ട്. 2.2 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എൻജിനിെൻറ കരുത്തിലാവും എസ്.യു.വിയെത്തുക. 187 ബി.എച്ച്.പിയാണ് കരുത്ത്. ആറ് സ്പീഡ് മാനുവൽ ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനുകളാണ് ഉണ്ടാവുക. ഏഴ് സീറ്റർ വാഹനമായിരിക്കും വൈ 400. ഏകദേശം 20 മുതൽ 25 ലക്ഷം വരെയായിരിക്കും വൈ 400 വില.
റോൾസ് റോയ്സ് കള്ളിനൻ
ആഗോള വിപണിയിൽ പുറത്തിറങ്ങിയ കള്ളിനാൻ നവംബറിൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഡംബരവും പെർഫോമൻസും ഒരുപോലെ സമന്വയിപ്പിച്ചാവും കള്ളിനാനെ റോൾസ് റോയ്സ് അണിയിച്ചൊരുക്കുക. ഫാൻറത്തിെൻറ അതേ പ്ലാറ്റ്ഫോമിലാവും കള്ളിനാനും പുറത്തിറങ്ങുക. ഒരു ഒാഫ്റോഡറിന് വേണ്ട ഘടകങ്ങളെല്ലാം മോഡലിൽ റോൾസ് റോയ്സ് നൽകിയിട്ടുണ്ട്. 6.75 ലിറ്റർ V12 എൻജിൻ 563 ബി.എച്ച്.പി പവറും 850 എൻ.എം ടോർക്കും നൽകും. ഒാഫ് റോഡുകൾക്കായി ആൾ വീൽ ഡ്രൈവ് സിസ്റ്റവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അഞ്ച് കോടിയായിരിക്കും റോൾസ് റോയ്സ് കള്ളിനാെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.