എത്ര സുരക്ഷിതമാണ് നിങ്ങളുടെ വാഹനങ്ങൾ ?

2014 ജനുവരി, അന്നാണ് ഇന്ത്യയിലാദ്യമായി സ്വതന്ത്രരൂപത്തിൽ പാസഞ്ചർ വാഹനങ്ങളുടെ ക്രാഷ് ടെസ്​റ്റ്​ സംഘടിപ്പിക്ക​െപ്പട്ടത്. ഗ്ലോബൽ എൻ.സി.എ.പി (ന്യൂ കാർ അസ്സസ്മ​െൻറ് പ്രോഗ്രാം), െഎ.ആർ.ടി.ഇ (ഇൻസ്​റ്റിറ്റൂട്ട് ഒാഫ് റോഡ് ട്രാഫിക് എജുക്കേഷൻ) എന്നിവർ ചേർന്ന് യു.എൻ മാനദണ്ഡങ്ങളനുസരിച്ചുള്ള ക്രാഷ് ടെസ്​റ്റായിരുന്നു നടത്തിയത്. വാഹനാപകടങ്ങളിൽ മുന്നിലെ യാത്രക്കാരന് എത്രമാത്രം സുരക്ഷ ലഭിക്കും എന്ന് മാത്രമാണ് പരിശോധിക്കപ്പെട്ടത്. ഞെട്ടിക്കുന്നതായിരുന്നു ഫലം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന കുഞ്ഞൻ കാറുകളായ മാരുതി ആൾ​േട്ടാ 800, ടാറ്റ നാനൊ, ഹ്യുണ്ടായ് െഎ 10, ഫോർഡ് ഫിഗോ, ഫോക്സ്​വാഗൺ പോളോ തുടങ്ങിയവയൊെക്ക ടെസ്​റ്റിന് വിധേയമായി. ആൾ​േട്ടായും നാനോയുമൊക്കെ ടെസ്​റ്റിനിെട ഇടിച്ച് തകരുന്നതുകണ്ട്​ അത് നടത്തിയവർ അന്തംവിട്ടുപോയി എന്നതായിരുന്നു അവസാന വിശേഷം.

രണ്ടു വേഗതയിലാണ് ഇന്ത്യയിലിപ്പോൾ ക്രാഷ് ടെസ്​റ്റ്​ നടത്തുന്നത്. കുറഞ്ഞ വേഗം 56 കിലോമീറ്ററും കൂടിയവേഗം 64ഉം. ഇൗ വേഗതയിൽപ്പോലും നമ്മുടെ നാട്ടിലിറങ്ങുന്ന വാഹനങ്ങളോടിക്കുന്നവർക്ക് അപകടമുണ്ടായാൽ ഒരു രക്ഷയുമുണ്ടാകില്ലെന്ന് എല്ലാവർക്കും ബോധ്യ​െപ്പട്ടു. 2014 നവംബറിൽ വീണ്ടുമൊരു ടെസ്​​റ്റ്​ സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറായ സ്വിഫ്റ്റ്, ഡാട്​സൺ റെഡി ഗോ എന്നിവ പരിശോധിക്കെപ്പട്ടു. രണ്ടും പരാജയപ്പെട്ടു. പൂജ്യം സ്​റ്റാർ റേറ്റിങ്ങാണ് ഇന്ത്യൻ സൂപ്പർ സ്​റ്റാർ സ്വിഫ്റ്റിന്​ ലഭിച്ചത്. ഇതോടൊപ്പം മറ്റൊരു ശ്രദ്ധേയകാര്യവും ക്രാഷ് ടെസ്​റ്റ്​ സംഘാടകർക്ക് ബോധ്യപ്പെട്ടു. ക്രാഷ് ടെസ്​റ്റിൽ ലാറ്റിനമേരിക്കയിൽ വിറ്റഴിക്കുന്ന എയർബാഗുള്ള സ്വിഫ്റ്റുകളും പരിശോധിക്കപ്പെട്ടിരുന്നു. ഇൗ വാഹനങ്ങൾ മൂന്ന് സ്​റ്റാർ നേടി തങ്ങളുടെ നിലവാരം കാത്തു. ഇന്ത്യക്കായി മോശം വാഹനങ്ങൾ നിർമിക്കുന്നവർ ഇവിടെനിന്ന് കയറ്റുമതി ചെയ്യുേമ്പാൾ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന സുപ്രധാന വിവരം അന്നത്തെ പരിശോധനഫലങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.

ഇവിടെ നിന്നാണ് ഇന്ത്യക്കും സുരക്ഷിത വാഹനം വേണമെന്ന ആശയം വ്യാപകമായി പ്രചരിക്കപ്പെട്ടത്. പിന്നീടിങ്ങോട്ട് ധാരാളം പരിഷ്​കരണങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. എയർബാഗുകൾ വാഹനങ്ങളിൽ നിർബന്ധമായി. എ.ബി.എസ്, ഇ.ബി.ഡി തുടങ്ങിയവയും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. കഴിഞ്ഞ സെപ്​റ്റംബർ 27ന് ഗ്ലോബൽ എൻ.സി.എ.പി അവരുടെ ഏറ്റവും പുതിയ ക്രാഷ് ടെസ്​റ്റ്​ ഫലങ്ങൾ പുറത്തുവിട്ടു. വലിയ മാറ്റം ഇൗ കാലയളവിൽ ഇന്ത്യയിലുണ്ടായെന്ന് അവർ പറയുന്നു. 10 ലക്ഷത്തിൽ താഴെയുള്ള 25ലധികം വാഹനങ്ങൾ പരിശോധിച്ചതിൽ അഞ്ചെണ്ണം നാല് സ്​റ്റാർ റേറ്റിങ്ങുമായി മുന്നിലെത്തി. ഫോക്സ്​വാഗൺ േപാളൊ, ടൊയോട്ട എറ്റിയോസ് ലിവ, മാരുതി വിറ്റാര ബ്രെസ്സ, ടാറ്റയുടെ നെക്സോൺ, സെസ്​റ്റ്​ എന്നിവയാണ് ഇന്ത്യയുടെ അഭിമാനം കാത്തത്. ഇൗ വാഹനങ്ങളിൽ രണ്ട് എയർബാഗ് ഉള്ളവയാണ് ഇങ്ങനെ മുന്നിലെത്തിയത്. അതിൽതന്നെ പോളോയും നെക്സോണും പിന്നിലെ യാത്രക്കാരുടെ സുരക്ഷയിലും മികച്ചുനിന്നു. മൂന്ന് സ്​റ്റാറുമായി ഫോർഡ് ആസ്പെയർ, ഹോണ്ട മൊബീലിയൊ, റെനൊ ഡസ്​റ്റർ എന്നിവയും പിന്നിലുണ്ട്. ഫൈവ് സ്​റ്റാർ വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങാൻ അനുവാദമുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ നമ്മുടെ മാറ്റങ്ങൾ നിസ്സാരമായിരിക്കാം. ഇന്ത്യയിലെ ആദ്യത്തെ ഫൈവ്സ്​റ്റാർ വാഹനം പുറത്തിറക്കുക എന്നതാക​െട്ട നിർമാതാക്കളുടെ അടുത്തലക്ഷ്യം

Tags:    
News Summary - vehicle security-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.