വിലകുറഞ്ഞ ജീപ്പ്

കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴച്ചവരുടെ മുന്നിലേക്ക് ജീപ്പ് എത്തിയപ്പോഴാണ് ആ കൊലച്ചതി മനസിലായത്. ഒടുക്കത്തെ വില. 70ലക്ഷത്തില്‍ തുടങ്ങിയ വില കോടിക്ക് മുകളിലത്തെിയാണ് നിന്നത്. വിദേശ വിപണികളിലൊക്കെ അന്യേഷിച്ചപ്പോഴാണ് ഇതത്ര ആവശ്യക്കാരൊന്നുമുള്ള വാഹനമല്ളെന്ന് മനസ്സിലായത്. അവിടത്തെ വിലയാണെങ്കിലൊ ഇന്ത്യയിലേതിനേക്കാള്‍ എത്രയോ കുറവും. കാത്തിരുന്ന് വണ്ടറടിച്ചവര്‍ക്ക് ആശ്വാസമായി ജീപ്പൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നു. താരതമ്യേന വിലകുറഞ്ഞ കോമ്പസ് എന്ന മോഡല്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. വില 17 മുതല്‍ 20 ലക്ഷം വരെയെന്നാണ് സൂചന. ഫിയറ്റിന്‍െറ ബ്രസീലിയന്‍ പ്ളാന്‍റില്‍ കോമ്പസിന്‍െറ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. കോമ്പസൊരു എസ്യു.വിയാണ്. ഫിയറ്റിന്‍െറ X6H പ്ളാറ്റ്ഫോമിലാണ് നിര്‍മ്മാണം. ജീപ്പിന്‍െറ റെനഗേഡ് എന്ന മോഡലുമായാണ് രൂപത്തില്‍സാമ്യം. പഴയ സ്കോഡ യതിയോടും അടുപ്പമുണ്ടെന്ന് പറയാം. ഫിയറ്റിന്‍െറ രണ്ട് ലിറ്റര്‍ ഡീസല്‍ മള്‍ട്ടിജറ്റ് എഞ്ചിനായിരിക്കും വാഹനത്തിന്. 172ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.